കോമണ്‍വെല്‍ത്ത് ഗെയിംസ്: സിന്ധുവിനെ തോല്‍പിച്ച് സൈനയ്ക്ക് സ്വര്‍ണം

Sun,Apr 15,2018


ഗോള്‍ഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ സിംഗിള്‍സ് ബാഡ്മിന്റണില്‍ സൈന നേവാളിന് സ്വര്‍ണം. ഫൈനലില്‍ പി വി സിന്ധുവിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചാണ് സൈന സ്വര്‍ണം നേടിയത്. സ്‌കോര്‍: 21-18, 23-21. ഗെയിംസില്‍ ഇന്ത്യയുടെ 26-ാം സ്വര്‍ണമാണിത്. 2010ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന ഗെയിംസില്‍ സ്വര്‍ണം നേടിയുരുന്ന സൈനയുടെ കോമണ്‍വെത്ത് ഗെയിംസിലെ രണ്ടാം സ്വര്‍ണമാണിത്. കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ രണ്ടു സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന് റെക്കോഡും സൈന നേടി. റാങ്കിങ്ങില്‍ വളരെ മുന്നിലുള്ള സിന്ധുവിനെ അട്ടിമറിച്ചായിരുന്നു സൈനയുടെ വിജയം.ലോക റാങ്കിങ്ങില്‍ പത്താം സ്ഥാനത്താണ് സൈന. മൂന്നാം സ്ഥാനത്താണ് പിവി സിന്ധു.മികച്ച പോരാട്ടമായിരുന്നു ഇരുവരും ഫൈനലില്‍ കാഴ്ചവെച്ചത്. 21- 18 എന്ന സ്‌കോറിലായിരുന്നു ആദ്യ ഗെയിം പൂര്‍ത്തിയാക്കിയത്. മികച്ച ഷോട്ടുകളം പ്ലേസ്മെന്റുമായി സൈനയുടെ കൈയ്യില്‍ തന്നെയായിരുന്നു ഭൂരിഭാഗം സമയവും കളി. 23- 21 എന്ന സ്‌കോറില്‍ രണ്ടാമത്തെ ഗെയിമും സൈന സ്വന്തമാക്കി വിജയം ഉറപ്പിക്കുകയായിരുന്നു. ആദ്യ സെമിയില്‍ സ്‌കോട്ട്‌ലാന്‍ഡിന്റെ കിര്‍സ്റ്റി ഗില്‍മൗറിനെ തോല്‍പ്പിച്ചായിരുന്നു സൈനയുടെ ഫൈനല്‍ പ്രവേശനം. സെമിയില്‍ നിലവിലെ ചാമ്പ്യന്‍ കാനഡയുടെ മൈക്കില്‍ ലീയെ പരാജയപ്പെടുത്തിയാണ് പി.വി സിന്ധു ഫൈനല്‍ ഉറപ്പിച്ചത്. ഗോള്‍ഡ് കോസ്റ്റില്‍ 12 മത്സരങ്ങള്‍ കളിച്ച സൈന അപരാജിതയായാണ് ഗെയിംസ് പൂര്‍ത്തിയാക്കിയത്.

Other News

  • പായ്‌വഞ്ചിയില്‍ ഗോള്‍ഡന്‍ ഗ്ലോബ് റേസ് മത്സരത്തില്‍ പങ്കെടുക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട താന്‍ സുരക്ഷിതനെന്ന് അഭിലാഷ് ടോമി; തിരച്ചിൽ തുടരുന്നു
  • ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ഏഴുവിക്കറ്റ് ജയം
  • അഫ്ഗാനെതിരേ പാക്കിസ്ഥാന്‌ വിജയം
  • ഏഷ്യ കപ്പ്; സൂപ്പര്‍ ഫോറില്‍ ഇന്ന് ഇന്ത്യ - ബംഗ്ലാദേശ് മത്സരം,പരിക്കേറ്റ മൂന്ന് താരങ്ങള്‍ ടീമിന് പുറത്തായി
  • ബെല്‍ജിയവും ഫ്രാന്‍സും ഫിഫ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം പങ്കിട്ടു
  • കോലിക്കും മീരാഭായിക്കും ഖേല്‍രത്‌ന, ബോബിക്ക് ധ്യാൻ ചന്ദ് പുരസ്കാരം
  • ചൈന ഓപ്പണ്‍; സിന്ധുവും ശ്രീകാന്തും ക്വാര്‍ട്ടറില്‍, ഡബിള്‍സില്‍ തിരിച്ചടി
  • ചാമ്പ്യന്‍സ് ലീഗ്: സീസണിലെ ആദ്യ മത്സരത്തില്‍ മെസ്സിയ്ക്ക് ഹാട്രിക്ക്; ബാഴ്‌സയ്ക്ക് വിജയം
  • ലിവര്‍പൂളിന് ആവേശവിജയം
  • ഇന്ന് ഇന്ത്യ പാക്കിസ്ഥാനെതിരെ,ദുബായ് ആവേശത്തില്‍
  • ഹോങ് കോങ്ങിനെതിരെ ഇന്ത്യ തടിതപ്പി!
  • Write A Comment

     
    Reload Image
    Add code here