ശ്രീകാന്തിന് ഫൈനലില്‍ തോല്‍വി; സ്‌ക്വാഷ് ഡബിള്‍സിലും വെള്ളി

Sun,Apr 15,2018


ഗോള്‍ഡ് കോസ്റ്റ്: വനിതാ സിംഗിള്‍സ് ബാഡ്മിന്റണില്‍ സൈന നേവാളിന്റെ സ്വര്‍ണനേട്ടത്തിന് പിന്നാലെ പുരുഷ സിംഗിളില്‍ ഇന്ത്യക്ക് നിരാശ. ലോകറാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുള്ള കിദംബി ശ്രീകാന്ത് ഫൈനലില്‍ പരാജയപ്പെട്ടു. മലേഷ്യയുടെ ലീ ചോങ് വെയിയാണ് ഇന്ത്യന്‍ താരത്തെ പരാജയപ്പെടുത്തിയത്. ആദ്യ ഗെയിം നേടിയ ശേഷമായിരുന്നു ശ്രീകാന്തിന്റെ പരാജയം. സ്‌കോര്‍: 21-14, 14-21, 14-21. 2006, 2010 വര്‍ഷങ്ങളിലും ലീ ചോങ് വെയിക്കു തന്നെയായിരുന്നു സ്വര്‍ണം. 2014ല്‍ പരിക്ക് കാരണം മലേഷ്യന്‍ താരം കളിച്ചിരുന്നില്ല. അതേസമയം വനിതാ സ്‌ക്വാഷ് ഡബിള്‍സിലും ഇന്ത്യ വെള്ളിയിലൊതുങ്ങി. ഇന്ത്യയുടെ ദീപിക പള്ളിക്കല്‍-ജോഷ്‌ന ചിന്നപ്പ സഖ്യം ന്യൂസിലന്‍ഡിന്റെ ജോയെല്‍ കിങ്-അമാന്‍ഡ ലാന്‍ഡേഴ്‌സ് മര്‍ഫി ജോഡിയോട് പരാജയപ്പെടുകയായിരുന്നു. സ്‌കോര്‍: 11-9, 11-8. ടേബിള്‍ ടെന്നീസ് പുരുഷ സിംഗിള്‍സിലും മിക്‌സഡ് ഡബിള്‍സിലും ഇന്ത്യ വെങ്കലം നേടി. പുരുഷ സിംഗിള്‍സില്‍ ശരത് അജന്തയാണ് വെങ്കല മത്സരത്തില്‍ വിജയിച്ചത്. മൗമ ദാസിനൊപ്പം മിക്‌സഡ് ഡബിള്‍സിലും അജന്ത വെങ്കലം നേടി.

Other News

  • രഞ്ജി ട്രോഫി; കേരളം തകര്‍ച്ചയില്‍ നിന്ന് കരകയറുന്നു
  • ആദ്യ ദിനം ഓസ്‌ട്രേലിയ ആറു വിക്കറ്റിന് 277 റണ്‍സ്
  • 265 പെണ്‍കുട്ടികളെ ചൂഷണം ചെയ്ത കേസില്‍ യു.എസ് ജിംനാസ്റ്റിക്സ് ടീം ഡോക്ടര്‍ക്ക് 300 വര്‍ഷത്തെ തടവ്
  • ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ ആക്രമണോത്സുകത നിയന്ത്രിക്കണമെന്ന് ജസ്റ്റിന്‍ ലാംഗര്‍
  • കോലിക്ക് റെക്കോഡ്
  • പെര്‍ത്തിലെ വാക്കയില്‍ കാര്യങ്ങള്‍ ഓസീസിന് അനുകൂലമെന്ന് പോണ്ടിങ്
  • അഡ്‌ലെയ്ഡില്‍ ഋഷഭിന് ലോക റെക്കോഡ്
  • ചരിത്രമെഴുതി ഇന്ത്യ; പത്ത് വര്‍ഷത്തിന് ശേഷം ഓസീസ് മണ്ണില്‍ ടെസ്റ്റ് വിജയം
  • ലിവര്‍പൂളിന് വിജയം, ചെല്‍സിക്ക് തോല്‍വി; ആഴ്‌സണലിനെതിരെ യുണൈറ്റഡിന് സമനില
  • ധോണിയുമായി യാതൊരുവിധ പ്രശ്‌നങ്ങളുമുണ്ടായിരുന്നില്ലെന്ന് ഗൗതം ഗംഭീര്‍
  • ശിഖര്‍ ധവാനും എം.എസ് ധോനിയും ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാത്തതിനെ ചോദ്യം ചെയ്ത് സുനില്‍ ഗവാസ്‌കര്‍
  • Write A Comment

     
    Reload Image
    Add code here