വിന്റര്‍ ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങില്‍ സൈബര്‍ ആക്രമണം; പിന്നില്‍ റഷ്യന്‍ ഹാക്കര്‍മാരാണെന്ന് ആരോപണം

Tue,Feb 13,2018


പ്യോങ്ങ്ചാങ്ങ്: വിന്റര്‍ ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങിനിടെ ഗുരുതരമായ സൈബര്‍ ആക്രമണമുണ്ടായതായി അധികൃതര്‍ അറിയിച്ചു. ഫെബ്രുവരി ഒന്‍പതിന് നടന്ന ചടങ്ങിന് തൊട്ട് മുന്‍പ് ഔദ്യോഗിക വെബ്‌സൈറ്റ് പ്രവര്‍ത്തനരഹിതമായെന്നും ടിക്കറ്റ് വില്‍പനയും വിവരങ്ങള്‍ കൈമാറലും തടസ്സപ്പെട്ടെന്നും ഇവര്‍ സ്ഥിരീകരിച്ചു. എന്നാല്‍ അക്രമത്തിന് പിന്നില്‍ ആരാണെന്ന് പറയാന്‍ അധികൃതര്‍ തയ്യാറായില്ല. സ്റ്റേഡിയത്തിലെ വൈഫൈ സംവിധാനവും ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ ടെലിവിഷനും പ്രവര്‍ത്തനരഹിതമായെന്നും അധികൃതര്‍ പറഞ്ഞു. ചടങ്ങ് ചിത്രീകരിക്കാന്‍ വേണ്ടി ഒരുക്കിയിരുന്ന ഡ്രോണ്‍ ക്യാമറകളും സാങ്കേതിക തകരാര്‍ മൂലം പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചില്ല. ഇതേ തുടര്‍ന്ന് മുന്‍കൂട്ടി റെക്കോഡ് ചെയ്തുവെച്ച ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായി. എന്നാല്‍ ഡ്രോണുകള്‍ പ്രവര്‍ത്തന രഹിതമായത് സൈബര്‍ ആക്രമണത്തെ തുടര്‍ന്നുണ്ടായതാണോ അതോ മറ്റെന്തെങ്കിലും സാങ്കേതിക പ്രശ്‌നമായിരുന്നോ എന്ന് വ്യക്തമല്ല.

പ്രാദേശിക സമയം എട്ട് മണിയോടെ വെബ്‌സൈറ്റ് തിരികെയെത്തി. ഉത്തേജകമരുന്ന് ഉപയോഗത്തെ തുടര്‍ന്ന് റഷ്യന്‍ അത്‌ലറ്റുകള്‍ക്ക് വിന്റര്‍ ഒളിംപിക്‌സില്‍ നിന്നും നിരോധനം ഏര്‍പ്പെടുത്തിയതിന് റഷ്യ സൈബര്‍ ആക്രമണത്തിലൂടെ പകരം വീട്ടിയതാണെന്ന് ചിലര്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാനോ ആരാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമാക്കാനോ ഒളിംപിക്‌സ് അധികൃതര്‍ തയ്യാറായില്ല.

Other News

 • ഇന്ത്യയ്ക്ക് 28 റണ്‍സ് വിജയം
 • നോര്‍ത്ത് ഈസ്റ്റിനെ തോല്‍പ്പിച്ച് ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി
 • വിരാട് കോഹ്‌ലിയുടെ സെഞ്ചുറി; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയുടെ അഞ്ചാം ജയം
 • തകര്‍പ്പന്‍ പ്രകടനത്തിന് പ്രചോദനം നല്‍കിയത് ഭാര്യ അനുഷ്‌ക്കയാണെന്ന് കോലി; അവള്‍ വെറുതെ വിമര്‍ശിക്കപ്പെട്ടു
 • ഏറ്റവും പ്രായമേറിയ ലോക ഒന്നാം നമ്പര്‍ താരമായി റോജര്‍ ഫെഡറര്‍
 • വിജയ്‌ ഹസാരെ ട്രോഫി ക്രിക്കറ്റ്‌ ടൂര്‍ണമെന്റില്‍ ഉത്തര്‍പ്രദേശിനെതിരേ കേരളത്തിന്‌ ജയം
 • ചാമ്പ്യന്‍സ്‌ ലീഗ്‌ ഒന്നാംപാദ ക്വാര്‍ട്ടറില്‍ ലിവര്‍പൂളിനും റയല്‍ മാഡ്രിഡിനും ജയം.
 • ഐ ലീഗില്‍ മോഹന്‍ ബഗാനെതിരെ ഗോകുലം കേരള എഫ്.സി.യ്ക്ക് വിജയം
 • ദക്ഷിണാഫ്രിക്കന്‍ ആരാധകര്‍ ഇമ്രാന്‍ താഹിറിനെ വംശീയമായി അധിക്ഷേപിച്ചുവെന്ന് പരാതി
 • വിജയ്‌ ഹസാരെ ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന്‌ ആദ്യ ജയം
 • Write A Comment

   
  Reload Image
  Add code here