ഐ ലീഗില്‍ മോഹന്‍ ബഗാനെതിരെ ഗോകുലം കേരള എഫ്.സി.യ്ക്ക് വിജയം

Tue,Feb 13,2018


കൊല്‍ക്കത്ത: ഐ ലീഗില്‍ കേരള ടീമായ ഗോകുലം കേരള എഫ്.സിയ്ക്ക് ചരിത്ര വിജയം. കൊല്‍ക്കത്തയില്‍ നടന്ന മത്സരത്തില്‍ ആതിഥേയരായ മോഹന്‍ ബഗാനെയാണ് ഗോകുലം വീഴ്ത്തിയത്.(2-1). ബഹ്‌റൈന്‍ താരം മഹമൂദ് അല്‍ അജ്മി (77), യുഗാണ്‍ഡ സ്‌ട്രൈക്കര്‍ ഹെന്റി കിസെക്കെ (90) എന്നിവര്‍ വിജയികള്‍ക്കായി സ്‌കോര്‍ ചെയ്തു. ദീപാന്‍ഡ ഡിക്ക (78) ബഗാന്റെ ഗോള്‍ നേടി. ജയത്തോടെ 13 കളിയില്‍നിന്ന് 13 പോയന്റായ ഗോകുലം ഒന്‍പതാം സ്ഥാനത്തേക്കു കയറി. 14 കളിയില്‍നിന്ന് 21 പോയന്റുള്ള കൊല്‍ക്കത്ത ടീമിന്റെ കിരീട പ്രതീക്ഷകള്‍ക്ക് തോല്‍വി കനത്ത തിരിച്ചടിയായി. കഴിഞ്ഞ മത്സരത്തിലെ ടീമില്‍നിന്ന് നാലു മാറ്റങ്ങള്‍ വരുത്തിയാണ് ബിനോ ജോര്‍ജ് ഗോകുലത്തെ കളത്തിലിറക്കിയത്. പ്രതിരോധനിരക്കാരയ പ്രവോത് ലാക്ര, ഡാനിയേല്‍ അഡു, മധ്യനിരക്കാരായ മുഹമ്മദ് റാഷിദ്, കിവി ഷിമോനി എന്നിവര്‍ ടീമില്‍ തിരിച്ചെത്തി. മുന്നേറ്റത്തില്‍ വിദേശസഖ്യമായ കിസെക്കെഅല്‍ അജ്മി കളിച്ചു. പത്താം മിനിറ്റില്‍ ഡാനിയേല്‍ അഡുവിന്റെ ഷോട്ട് ക്രോസ്ബാറില്‍ തട്ടി മടങ്ങി. പതിയെ ബഗാനും ആക്രമണത്തിന് തുനിഞ്ഞതോടെ കളി ആവേശകരമായി. ആദ്യപകുതിയുടെ അവസാനഘട്ടത്തില്‍ സല്‍മാന്റെ ക്രോസില്‍ അജ്മിയുടെ ശ്രമം ബഗാന്‍ ഗോളി രക്ഷപ്പെടുത്തി.

രണ്ടാം പകുതിയില്‍ ബഗാനാണ് കൂടുതല്‍ അവസരം സൃഷ്ടിച്ചത്. 63ാം മിനിറ്റില്‍ ബഗാന്റെ വിദേശ സ്‌ട്രൈക്കര്‍ അക്രം മോഹ്‌റാബി സുവര്‍ണാവസരം നഷ്ടപ്പെടുത്തി. ഗോളിയില്ലാത്ത പോസ്റ്റിലേക്ക് പന്ത് തട്ടിയിടാന്‍ അക്രത്തിന് കഴിയാതെപോയി. ഒടുവില്‍ അജ്മി സമനിലപ്പൂട്ട് പൊളിച്ചു. ലോങ് ബോള്‍ നെഞ്ചില്‍ സ്വീകരിച്ചശേഷം കിസെക്കെ ബോക്‌സിലേക്ക് നല്‍കുമ്പോള്‍ അജ്മിക്ക് പന്ത് പോസ്റ്റിലേക്ക് പായിക്കേണ്ട ചുമതല മാത്രമേയുണ്ടായിരുന്നുള്ളൂ. ലീഡുവഴങ്ങി ഒരു മിനിറ്റിനുള്ളില്‍ ബഗാന്‍ സമനിലഗോള്‍ കണ്ടെത്തി. നേപ്പാളി താരം ബിമല്‍ മഗാറിന്റെ പാസില്‍ ദീപാന്‍ഡ ഗോകുലം വലകുലുക്കി. അവസാന മിനിറ്റിലാണ് കിസെക്കെയുടെ ഗോള്‍ വന്നത്. മധ്യനിരക്കാരന്‍ മുദ്ദെ മൂസ ബോക്‌സിലേക്ക് നല്‍കിയ പന്തിനെ ഹാഫ് വോളിയിലൂടെയാണ് കിസെക്കെ ബഗാന്‍ പോസ്റ്റിലെത്തിച്ചത്.

Other News

 • ശ്രീശാന്തിന്റെ മുഖത്തടിച്ചതില്‍ ഹര്‍ഭജന്‍ സിങ്ങിന് കുറ്റബോധം
 • ഐ.സി.സിയുടെ മികച്ച ക്രിക്കറ്റ് താരത്തിനുള്ള സര്‍ ഗാരി സോബേഴ്‌സ് പുരസ്‌കാരം ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക്
 • ഗുരുതരാവസ്ഥയില്‍ കഴിയുന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ജേക്കബ് മാര്‍ട്ടിന് സഹായവുമായി ഗാംഗുലി
 • മാരിനോട് തോറ്റു; സൈന സെമിയില്‍ പുറത്ത്
 • രഞ്ജിയില്‍ കേരളം-വിദര്‍ഭ സെമി
 • കേരളം രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിയില്‍
 • അവസാന മത്സരത്തില്‍ വിജയം; ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയും ഇന്ത്യയ്ക്ക്‌
 • ബഹ്‌റൈനോടേറ്റ തോല്‍വിക്കു പിന്നാലെ ഇന്ത്യന്‍ കോച്ച് രാജിവെച്ചു
 • ഏഷ്യന്‍ കപ്പില്‍ ബഹ്‌റൈനോട് തോറ്റ് ഇന്ത്യ പുറത്ത്
 • ഏഷ്യന്‍ കപ്പില്‍ ബഹ്‌റൈനെതിരേ ഇന്ത്യ
 • ചരിത്ര നേട്ടം;ലാ ലിഗയില്‍ 400 ഗോളുമായി മെസ്സി!
 • Write A Comment

   
  Reload Image
  Add code here