" />

ദക്ഷിണാഫ്രിക്കന്‍ ആരാധകര്‍ ഇമ്രാന്‍ താഹിറിനെ വംശീയമായി അധിക്ഷേപിച്ചുവെന്ന് പരാതി

Tue,Feb 13,2018


ജൊഹാനസ്ബര്‍ഗ്: ഇന്ത്യയുമായുള്ള നാലാം ഏകദിനത്തിനിടെ കാണികളിലൊരാള്‍ വംശീയമായി ആക്ഷേപിച്ചെന്ന് ദക്ഷിണാഫ്രിക്കന്‍ താരം ഇമ്രാന്‍ താഹിര്‍. സംഭവം നടന്നതായി തെളിഞ്ഞിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയുടെ തന്നെ ആരാധകരായ ഒരു സംഘമാണ് താഹിറിനെ ശല്ല്യം ചെയ്തത്. വര്‍ണ്ണവിവേചനം മൂലം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ദീര്‍ഘകാലം മാറ്റിനിര്‍ത്തപ്പെട്ട ദക്ഷിണാഫ്രിക്കന്‍ ടീമിനെ പുതിയ സംഭവവികാസങ്ങള്‍ ഞെട്ടിച്ചിട്ടുണ്ട്. അധിക്ഷേപിക്കുകയാണെന്ന് തിരിച്ചറിഞ്ഞ ഉടന്‍ താഹിര്‍ സ്റ്റേഡിയം സുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരെത്തുമ്പോഴേക്കും ആള്‍ സ്റ്റേഡിയം വിട്ടു. വാക്കുകള്‍കൊണ്ടും ആംഗ്യങ്ങള്‍ക്കൊണ്ടും താഹിറിനെ അയാള്‍ അപമാനിക്കുകയായിരുന്നുവെന്നും താഹിറിന്റെ ഭാഗത്ത് നിന്ന് യാതൊരു വിധ പ്രകോപനവും ഉണ്ടായിട്ടില്ലെന്നും ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡും പോലീസും വ്യക്തമാക്കി.

ഐസിസിയുടെ നിയമപ്രകാരം സ്റ്റേഡിയത്തില്‍ വംശീയ അധിക്ഷേപം നടത്തുന്നവരെ സ്റ്റേഡിയത്തില്‍ നിന്ന് ആജീവനാന്തം വിലക്കുകയും ക്രിമിനല്‍ കേസ് ചുമത്തുകയും ചെയ്യണമെന്നാണ്. അധിക്ഷേപം നടത്തിയ വ്യക്തിക്കെതിരെ നിയമപരമായി നടപടി സ്വീകരിക്കുമെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. അതേസമയം താഹിറിനെതിരായ അധിക്ഷേപത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ദക്ഷിണാഫ്രിക്കന്‍ പോലീസ് അന്വേഷണം നടത്തുന്നത്.

Other News

 • ഇന്ത്യയ്ക്ക് 28 റണ്‍സ് വിജയം
 • നോര്‍ത്ത് ഈസ്റ്റിനെ തോല്‍പ്പിച്ച് ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി
 • വിരാട് കോഹ്‌ലിയുടെ സെഞ്ചുറി; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയുടെ അഞ്ചാം ജയം
 • തകര്‍പ്പന്‍ പ്രകടനത്തിന് പ്രചോദനം നല്‍കിയത് ഭാര്യ അനുഷ്‌ക്കയാണെന്ന് കോലി; അവള്‍ വെറുതെ വിമര്‍ശിക്കപ്പെട്ടു
 • ഏറ്റവും പ്രായമേറിയ ലോക ഒന്നാം നമ്പര്‍ താരമായി റോജര്‍ ഫെഡറര്‍
 • വിജയ്‌ ഹസാരെ ട്രോഫി ക്രിക്കറ്റ്‌ ടൂര്‍ണമെന്റില്‍ ഉത്തര്‍പ്രദേശിനെതിരേ കേരളത്തിന്‌ ജയം
 • ചാമ്പ്യന്‍സ്‌ ലീഗ്‌ ഒന്നാംപാദ ക്വാര്‍ട്ടറില്‍ ലിവര്‍പൂളിനും റയല്‍ മാഡ്രിഡിനും ജയം.
 • വിന്റര്‍ ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങില്‍ സൈബര്‍ ആക്രമണം; പിന്നില്‍ റഷ്യന്‍ ഹാക്കര്‍മാരാണെന്ന് ആരോപണം
 • ഐ ലീഗില്‍ മോഹന്‍ ബഗാനെതിരെ ഗോകുലം കേരള എഫ്.സി.യ്ക്ക് വിജയം
 • വിജയ്‌ ഹസാരെ ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന്‌ ആദ്യ ജയം
 • Write A Comment

   
  Reload Image
  Add code here