ബാഴ്‌സലോണയെ സമനിലയില്‍ തളച്ച് ഗെറ്റാഫെ

Mon,Feb 12,2018


ക്യാമ്പ്‌നൗ: ലാ ലിഗയിലെ ബാഴ്‌സലോണയെ അവരുടെ തട്ടകത്തില്‍ സമനിലയില്‍ കുരുക്കി ഗെറ്റാഫെ കരുത്തുകാട്ടി. ഇരുടീമുകളും ഗോള്‍രഹിത സമനിലയില്‍ പിരിയുകയായിരുന്നു. സീസണില്‍ ഇത് രണ്ടാം തവണയാണ് സ്വന്തം ഗ്രൗണ്ടില്‍ ബാഴ്‌സലോണ പോയിന്റ് നഷ്ടപ്പെടുത്തുന്നത്. അവസാന മിനിറ്റ് വരെ ബാഴ്‌സലോണ ആക്രമണ നിരയെ പിടിച്ചുകെട്ടുന്ന പ്രകടനമായിരുന്നു ഗെറ്റാഫയുടേത്. രണ്ടാം പകുതിയില്‍ ലൂയി സുവാരസിലൂടെ ബാഴ്‌സക്ക് സുവര്‍ണാവസരം ലഭിച്ചതാണ്. എന്നാല്‍ സുവാരസിന്റെ ഷോട്ട് പോസ്റ്റിനെ തൊട്ടുരുമ്മി പുറത്തുപോകുകയായിരുന്നു. സമനിലയോടെ ലാ ലിഗയില്‍ അത്‌ലറ്റിക്കോ മാഡ്രിഡുമായുള്ള ബാഴ്‌സയുടെ പോയിന്റ് വ്യത്യാസം ഏഴായി കുറഞ്ഞു. 23 മത്സരങ്ങളില്‍ നിന്ന് 59 പോയിന്റാണ് ബാഴ്‌സക്കുള്ളത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് 52 പോയിന്റാണ് അത്‌ലറ്റിക്കോ മാഡ്രിഡിന്റെ സമ്പാദ്യം.

Other News

 • ക്വാ​ളി​ഫ​യ​ർ ഒ​ന്നി​ൽ ഹൈ​ദ​രാ​ബാ​ദ്​ x ചെ​ന്നൈ പോ​രാ​ട്ടം
 • രവീന്ദ്ര ജഡേജയുടെ ഭാര്യയെ നടുറോഡില്‍ പോലീസുകാരന്‍ ആക്രമിച്ചു
 • ലോകകപ്പ്: ഇക്കാര്‍ഡിയ ഇല്ലാതെ അര്‍ജന്റീന ടീം
 • പഞ്ചാബ് തോറ്റു; രാജസ്ഥാന്‍ പ്ലേ ഓഫ് യോഗ്യത നേടി
 • ഡൽഹിക്ക്​ 11 റൺസ്​ ജയം; മുംബൈയുടെ പ്ലേ ഓഫ് സ്വപ്നങ്ങള്‍ അവസാനിച്ചു
 • റഷ്യന്‍ ലോകകപ്പിനുള്ള 23 അംഗ ടീമിനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചു
 • ലോകകപ്പിനുള്ള 23 അംഗ ടീമിനെ ഫ്രാന്‍സ് പ്രഖ്യാപിച്ചു
 • അത്‌ലറ്റിക്കോ മാഡ്രിഡിന് യൂറോപ്പ ലീഗ് കിരീടം
 • ഹൈദരാബാദിനെതിരെ വിജയം; ബാംഗ്ലൂര്‍ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി
 • ഫിഫ റാങ്കിങ്ങില്‍ ആദ്യ നൂറില്‍ തുടര്‍ന്ന് ഇന്ത്യ
 • ശശാങ്ക്‌ മനോഹര്‍ വീണ്ടും ഐ.സി.സി. ചെയര്‍മാന്‍
 • Write A Comment

   
  Reload Image
  Add code here