ക്രിക്കറ്റിനെ ഒളിമ്പിക്‌സില്‍ ഉള്‍പ്പെടുത്താനായി ബി.സി.സി.ഐ മുന്നിട്ടിറങ്ങണമെന്ന് മുന്‍ കളിക്കാരുടെ ആവശ്യം

Wed,Jan 10,2018


ന്യൂഡല്‍ഹി: ഒളിമ്പിക്‌സിലെ ഒരു ഇനമായി ക്രിക്കറ്റിനെ ഉള്‍പ്പെടുത്താന്‍ ബി.സി.സി.ഐ മുന്നിട്ടിറങ്ങണമെന്ന ആവശ്യം ഉന്നയിച്ചിരിക്കയാണ് മുന്‍ കളിക്കാരുടെ സംഘടനയായ എം.സി.സി വേള്‍ഡ് ക്രിക്കറ്റ് കമ്മിറ്റി. ഒരു കായിക ഇനമെന്ന നിലയില്‍ വളരാന്‍ ഇത് ക്രിക്കറ്റിനെ സഹായിക്കുമെന്ന് ഇവര്‍ അഭിപ്രായപ്പെടുന്നു. ക്രിക്കറ്റ് അവസാനമായി ഒളിമ്പിക്‌സില്‍ ഇനമായത് 1900 ത്തിലെ പാരീസ് ഗെയിംസിലായിരുന്നു. ഒളിമ്പിക്‌സില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഭൂരിപക്ഷം അംഗങ്ങളുടേയും പിന്തുണയുണ്ടെന്ന് ഇന്റര്‍നാഷണല്‍ ക്രിക്കറ്റഅ കൗണ്‍സിലും പറഞ്ഞിരുന്നു. എന്നാല്‍ ബി.സി.സി.ഐ മാത്രമാണ് ഇതിന് എതിര് നില്‍ക്കുന്നത്. റാങ്കിംഗില്‍ മുകളിലുള്ള ആദ്യ 10 ടീമുകള്‍ മത്സരിക്കാമെങ്കില്‍ ക്രിക്കറ്റിനെ ഒളിമ്പിക്‌സിലുള്‍പ്പെടുത്താമെന്നാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ നിലപാട്. ക്രിക്കറ്റിലെ പ്രധാനപ്പെട്ട കളിക്കാരെല്ലാം ഉള്‍പ്പെടുന്ന ക്ലബ്ബാണ് മാരിലിബോണ്‍ ക്രിക്കറ്റ് ക്ലബ് അഥവാ എംസിസി ക്രിക്കറ്റ് കമ്മിറ്റി.

Other News

 • മാരിനോട് തോറ്റു; സൈന സെമിയില്‍ പുറത്ത്
 • രഞ്ജിയില്‍ കേരളം-വിദര്‍ഭ സെമി
 • കേരളം രഞ്ജി ട്രോഫി ക്രിക്കറ്റ് സെമിയില്‍
 • അവസാന മത്സരത്തില്‍ വിജയം; ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയും ഇന്ത്യയ്ക്ക്‌
 • ബഹ്‌റൈനോടേറ്റ തോല്‍വിക്കു പിന്നാലെ ഇന്ത്യന്‍ കോച്ച് രാജിവെച്ചു
 • ഏഷ്യന്‍ കപ്പില്‍ ബഹ്‌റൈനോട് തോറ്റ് ഇന്ത്യ പുറത്ത്
 • ഏഷ്യന്‍ കപ്പില്‍ ബഹ്‌റൈനെതിരേ ഇന്ത്യ
 • ചരിത്ര നേട്ടം;ലാ ലിഗയില്‍ 400 ഗോളുമായി മെസ്സി!
 • ഭാര്യയും മകളും ഒപ്പമുണ്ടെങ്കില്‍ ഹാര്‍ദിക്കും രാഹുലുമുള്ള ടീം ബസില്‍ പോലും യാത്ര ചെയ്യില്ല: ഹർഭജൻ
 • ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകരെ പക്ഷിക്കൂട്ടിലടച്ച യുഎഇ സ്വദേശി അറസ്റ്റിലായി
 • ഓസ്ട്രേലിയന്‍ മണ്ണില്‍ ആദ്യ പരമ്പര വിജയത്തോടെ ചരിത്രമെഴുതി ടീം ഇന്ത്യ
 • Write A Comment

   
  Reload Image
  Add code here