ഒരു മത്സരം പോലും കളിക്കാതെ പപ്പു യാദവിന്റെ മകന്‍ ഡല്‍ഹി ടീമില്‍

Tue,Jan 09,2018


ന്യൂഡല്‍ഹി: ആര്‍ജെ.ഡിയുടെ മുന്‍ നേതാവും മുന്‍ പാര്‍ലമെന്റ് അംഗവുമായ പപ്പു യാദവിന്റെ മകന്‍ സര്‍തക് രഞ്ജനെ ഡല്‍ഹിയുടെ ടിട്വന്റി ടീമില്‍ ഉള്‍പ്പെടുത്തിയത് വിവാദമാകുന്നു. ഈ സീസണില്‍ ഒരൊറ്റ മത്സരം കളിക്കാതെയാണ് സര്‍തക് ടീമിലെത്തിയിരിക്കുന്നത്. മാത്രമല്ല, സര്‍തകിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ അണ്ടര്‍23 ടോപ്പ് സ്‌കോററായ ഹിതെന്‍ ദലാലിനെ റിസര്‍വ് താരമാക്കുകയും ചെയ്തു. അതുല്‍ വാസന്‍, ഹരി ഗിദ്‌വാനി, റോബിന്‍ സിങ്ങ് ജൂനിയര്‍ എന്നിവരടങ്ങടിയ മൂന്നംഗ സെലക്ഷന്‍ സമിതിയാണ് ടീമിനെ തിരഞ്ഞെടുത്തത്. കഴിഞ്ഞ മു്ഷ്താഖ് അലി ട്രോഫിക്കുള്ള ഡല്‍ഹി ടീമിലും സര്‍തക് കളിച്ചിരുന്നു. പക്ഷേ ടൂര്‍ണമെന്റില്‍ ആകെ പത്ത് റണ്‍സ് മാത്രം നേടിയ സര്‍തക് വന്‍പരാജയമായിരുന്നു. രഞ്ജി ട്രോഫിയുടെ സാധ്യതാ ടീമില്‍ സര്‍തക് ഇടം നേടിയിരുന്നെങ്കിലും കളിക്കുന്നില്ലെന്ന് വ്യക്തമാക്കി സര്‍തക് തന്നെ പിന്മാറുകയായിരുന്നു. ഇതോടെ ഈ സീസണില്‍ താരം ഒരൊറ്റ മത്സരവും കളിച്ചതുമില്ല. സര്‍തകിന് ക്രിക്കറ്റിനോടുള്ള താത്പര്യം കുറഞ്ഞുവെന്നും മിസ്റ്റര്‍ ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സര്‍തകിന്റെ അമ്മയും കോണ്‍ഗ്രസ് എം.പിയുമായ രഞ്ജീത് രഞ്ജന്റെ പെട്ടെന്നുള്ള ഇടപെടലാണ് താരത്തെ ടീമിലെത്തിച്ചതെന്നും സൂചനയുണ്ട്. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന് രഞ്ജീത് കത്തയക്കുകയായിരുന്നു. നേരത്തെ തന്റെ മകന് വിഷാദരോഗമായിരുന്നുവെന്നും ഇപ്പോള്‍ കളിക്കാന്‍ പൂര്‍ണ ആരോഗ്യവാനണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കത്തയച്ചത്. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ ഈ കത്ത് സെലക്ഷന്‍ കമ്മിറ്റിക്ക് കൈമാറി. തുടര്‍ന്ന് സര്‍തകിനെ ഉള്‍പ്പെടുത്തി സി.കെ നായിഡു ട്രോഫിക്കുള്ള ഡല്‍ഹി അണ്ടര്‍23 ടീമിനെ പ്രഖ്യാപിക്കുകയായിരുന്നു.

Other News

 • കൊച്ചിയില്‍ ഗോവയ്‌ക്കെതിരെ ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി
 • ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: നദാല്‍ ക്വാര്‍ട്ടറില്‍
 • ആഷസിലെ തോല്‍വിയ്ക്ക് പ്രതികാരം; ഓസ്‌ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന് ഏകദിന പരമ്പര
 • ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സിറ്റി മുന്നില്‍
 • സ്പാനിഷ് ലീഗ്: റയലിനും ബാഴ്‌സയ്ക്കും വിജയം
 • രണ്ടാം ഏകദിനത്തിലും ഇംഗ്ലണ്ടിന്‌ ജയം
 • മരിയ ഷറപ്പോവ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്നും പുറത്ത്
 • സന്തോഷ് ട്രോഫി: ആദ്യ മത്സരത്തില്‍ കേരളത്തിന് ഏഴ് ഗോള്‍ വിജയം
 • രണ്ടാം ടെസ്റ്റിലും തോല്‍വി: പത്രക്കാരോട് ദേഷ്യപ്പെട്ട് കോലി
 • സ്പാനിഷ്‌ കിങ്‌സ് കപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലെ ആദ്യപാദത്തില്‍ റയല്‍ മാഡ്രിഡിന് വിജയം
 • അണ്ടര്‍ 19 ലോകകപ്പ്: ഇന്ത്യ ക്വാര്‍ട്ടറില്‍
 • Write A Comment

   
  Reload Image
  Add code here