ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് തോല്‍വിയോടെ തുടക്കം; ആദ്യ ടെസ്റ്റില്‍ 72 റണ്‍സിന്റെ തോല്‍വി

Mon,Jan 08,2018


കേപ് ടൗണ്‍: ഇന്ത്യന്‍ ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് തോല്‍വിയോടെ തുടക്കം. പേസ് ബൗളിങ്ങിന് മുന്നില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യ ആദ്യ ടെസ്റ്റില്‍ 72 റണ്‍സിന്റെ തോല്‍വി വഴങ്ങുകയായിരുന്നു. 208 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയെ 135 റണ്‍സിന് ദക്ഷിണാഫ്രിക്ക പുറത്താക്കി. മത്സരം അവസാനിക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെയായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയം. ഫിലാന്‍ഡറുടെയും മോര്‍ക്കലിന്റെയും റബാദയുടെയും ബൗളിങ്ങിന് മുന്നില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. ആറു വിക്കറ്റ് വീഴ്ത്തിയ ഫിലാന്‍ഡറാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്. മോര്‍ക്കലും റബാദയും രണ്ടു വിക്കറ്റുമായി ഫിലാന്‍ഡര്‍ക്ക് മികച്ച പിന്തുണ നല്‍കി. 16 റണ്‍സെടുത്ത ധവാനെ പുറത്താക്കി മോര്‍ക്കല്‍ വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചു. പിന്നാലെ 13 റണ്‍സെടുത്ത മുരളി വിജയെ ഫിലാന്‍ഡര്‍ സ്ലിപ്പില്‍ എത്തിച്ചു. നാല് റണ്‍സെടുത്ത പൂജാരയെ മോര്‍ക്കല്‍ തിരിച്ചയച്ചു. കോലി 28 റണ്‍സിന് പുറത്തായപ്പോള്‍ നാല് റണ്‍സായിരുന്നു പൂജാരയുടെ സമ്പാദ്യം. 10 റണ്‍സെടുത്ത രോഹിത് ശര്‍മ്മ ഫിലാന്‍ഡര്‍ക്ക് മുന്നില്‍ ക്ലീന്‍ ബൗള്‍ഡായി. ഒരു റണ്ണെടുത്ത് ഹാര്‍ദിക് മടങ്ങിയപ്പോള്‍ എട്ടു റണ്‍സിന് വൃദ്ധിമാന്‍ സാഹ പുറത്തായി. പിന്നീട് അശ്വിനും ഭുവനേശ്വറും ഇന്ത്യയെ കര കയറ്റാന്‍ ശ്രമിച്ചെങ്കിലും ഫിലാന്‍ഡറിന്റെ ബോളില്‍ 27 റണ്‍സുമായി അശ്വിന്‍ പുറത്തായി. അതോടെ പ്രതീക്ഷ നഷ്ടപ്പെട്ട ഇന്ത്യ വേഗത്തില്‍ കീഴടങ്ങി. അതേ ഓവറില്‍ മുഹമ്മദ് ഷമിയെയും ജസ്പ്രീത് ബുംറയെയും മടക്കി ഫിലാന്‍ഡര്‍ ദക്ഷിണാഫ്രിക്കയ്ക്ക് വിജയമൊരുക്കുകയായിരുന്നു. 13 റണ്‍സുമായി ഭുവനേശ്വര്‍ കുമാര്‍ പുറത്താകാതെ നിന്നു. നേരത്തെ ദക്ഷിണാഫ്രിക്ക രണ്ടാമിന്നിങ്‌സില്‍ 130 റണ്‍സെടുത്ത് 208 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യക്ക് മുന്നില്‍വെയ്ക്കുകയായിരുന്നു. മുഹമ്മദ് ഷമിയും ജസ്പ്രീത് ബുംറയും ഭുവനേശ്വര്‍ കുമാറും ഹാര്‍ദിക് പാണ്ഡ്യയും മികച്ച ബൗളിങ് പുറത്തെടുത്തതോടെ ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് നിര തകര്‍ന്നു. മൂന്നാം ദിനത്തെ മഴയും ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് ദുഷ്‌കരമാക്കി. രണ്ടു വിക്കറ്റിന് 65 എന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് തുടങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഒരു റണ്‍ കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. നാലു റണ്‍സെടുത്ത ഹാഷിം അംലയെ മുഹമ്മദ് ഷമി പുറത്താക്കുകയായിരുന്നു. തൊട്ടുപിന്നാലെ റബാദയും പുറത്തായി. പിന്നീട് തുടരെത്തുടരെ വിക്കറ്റുകള്‍ വീഴ്ത്തിയ ദക്ഷിണാഫ്രിക്ക 130 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. ആറു ബാറ്റ്‌സ്മാന്‍മാര്‍ രണ്ടക്കം കാണാതെ ക്രീസ് വിട്ടു. ഡിവില്ലിയേഴ്‌സ് 35 റണ്‍സിന് പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിസിന് ഒരു റണ്‍ പോലും ചേര്‍ക്കാനായില്ല.

Other News

 • ഇന്ന് അര്‍ജന്റീന-ബ്രസീല്‍ പോരാട്ടം
 • ഇറ്റലിക്ക് ആദ്യജയം, പോളണ്ടിന് തരംതാഴ്ത്തല്‍
 • റഹീം സ്റ്റെര്‍ലിങ് നേടിയ ഇരട്ട ഗോളില്‍ ഇംഗ്ലണ്ട് സ്‌പെയ്‌നിനെ തകര്‍ത്തു
 • വെസ്റ്റിന്‍സീഡിസിനെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യക്ക് ജയം
 • അന്താരാഷ്ട്ര സൗഹൃദ മത്സരം : ഇന്ത്യ ചൈനയെ സമനിലയില്‍ തളച്ചു
 • ഇഞ്ചുറി ടൈമിലെ ഗോളില്‍ ഇറ്റലിക്ക് ; സ്‌കോട്ട്‌ലന്‍ഡിനെ പരാജയപ്പെടുത്തി പോര്‍ച്ചുഗല്‍
 • രഞ്ജി ട്രോഫി; കേരളത്തെ സച്ചിന്‍ ബേബി നയിക്കും
 • അന്താരാഷ്ട്ര സൗഹൃദ ഫുട്ബോള്‍ ; 21 വര്‍ഷത്തിന് ശേഷം ഇന്ത്യയും ചൈനയും മുഖാമുഖം
 • മീ ടൂ ബിസിസിഐയിലേക്കും; രാഹുല്‍ ജോഹ്‌രിക്കെതിരെ മാധ്യമപ്രവര്‍ത്തക
 • ഫൈനലില്‍ തോറ്റു; ലക്ഷ്യ സെന്നിന് വെള്ളി
 • സൗദി അറേബ്യക്കെതിരായ സൗഹൃദ മത്സരത്തില്‍ ബ്രസീലിന് വിജയം
 • Write A Comment

   
  Reload Image
  Add code here