വരുന്നത് ആനുകൂല്യങ്ങളുടെ പെരുമഴക്കാലം

Thu,Jan 10,2019


ഹിന്ദി ഹൃദയഭൂമിയില്‍ പെട്ട മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ അടുത്തിടെ നേരിട്ട പരാജയത്തിന് ശേഷം ജനപിന്തുണ വീണ്ടെടുക്കുന്നതിനുള്ള കഠിന ശ്രമത്തിലാണ് ബിജെപി. പാര്‍ട്ടിയുടെ ഉറച്ചവോട്ടുകള്‍ കൂടുതല്‍ ഉറപ്പിക്കുന്നതിനൊപ്പം ചാഞ്ചാടുന്ന വോട്ടര്‍മാരെ സ്വാധീനിക്കുകയും ചെയ്യുകയെന്ന ദ്വിമുഖതന്ത്രത്തിനാണ് ബിജെപി രൂപം നല്‍കിയിട്ടുള്ളതെന്നു വേണം മനസ്സിലാക്കാന്‍. തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാര്‍ച്ച് ആദ്യവാരത്തില്‍ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കും. അതിനിനി രണ്ട് മാസങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളു എന്നതാണ് ബിജെപി നേതൃത്വത്തെ അലട്ടുന്ന വലിയ പ്രശ്‌നം.
വോട്ടര്‍മാരെ ആകര്‍ഷിക്കുന്നതിനുള്ള വലിയ പ്രഖ്യാപനങ്ങളൊക്കെ അതിനുമുമ്പായി നടത്തണം. കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷകക്ഷികളും ഉയര്‍ത്തുന്ന ആരോപണങ്ങള്‍ ജനമനസുകളില്‍ നിന്ന് മായ്ച്ച് കളയണം. ഇതൊക്കെയാണ് പാര്‍ട്ടി വരുന്ന ഏതാനും ആഴ്ചകള്‍ കൊണ്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10% സംവരണം ഏര്‍പെടുത്താനുള്ള തീരുമാനത്തോടെ ഈ പ്രക്രിയക്ക് പാര്‍ട്ടി തുടക്കമിട്ടു കഴിഞ്ഞു. ഇതുവരെയുള്ള സൂചനകള്‍ വച്ച് നോക്കുകയാണെങ്കില്‍ ഇനിയും വരാനുണ്ട് ജനപ്രിയ പ്രഖ്യാപനങ്ങള്‍. ഫെബ്രുവരി ഒന്നിന് ധനമന്ത്രി അരുണ്‍ ജയ്ത്‌ലി അവതരിപ്പിക്കുന്ന എന്‍ഡിഎ സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ സ്ഥിരവരുമാനക്കാര്‍ക്ക് നികുതിയിലാവുണ്ടാകുമെന്ന് സംസാരമുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ദൃശ്യമായ കര്‍ഷകരോഷം ശമിപ്പിക്കാന്‍ കര്‍ഷകര്‍ക്ക് നേരിട്ട് ധനസഹായം എത്തിക്കുന്ന ഒരു പദ്ധതിയും പരിഗണനയിലുണ്ട്. ഏകദേശം 26 കോടിയോളം വരുന്ന കര്‍ഷകരുടെ പിന്തുണയില്ലാതെ അധികാരത്തില്‍ മടങ്ങിയെത്താന്‍ ആവില്ലെന്ന തിരിച്ചറിവാണ് ഇത്തരത്തിലൊരു ചിന്തക്ക് കാരണം. കര്‍ഷകര്‍ക്ക് ഏക്കറൊന്നിന് 1,700 മുതല്‍ 2,000 രൂപ നേരിട്ട് ധനസഹായം നല്‍കാനാണ് ആലോചന. എളുപ്പം സാധിക്കാവുന്ന കാര്യമാണെന്നതിനാല്‍ അതിന്റെ ഗുണം തെരഞ്ഞെടുപ്പില്‍ ലഭിക്കാം. പക്ഷെ ഇത് ചിലവേറിയ പദ്ധതിയാവും എന്നൊരു പ്രശ്‌നമുണ്ട്. അതിനാല്‍ കര്‍ഷകര്‍ക്ക് താങ്ങുവിലക്ക് താഴെ കമ്പോളവില പോകുന്ന പക്ഷം നഷ്ടപരിഹാരം നല്‍കുന്നതിനുള്ള ഒരു പദ്ധതിയ്മ് ആലോചനയിലുണ്ട്. ഇതത്ര ചിലവില്ലാത്ത പദ്ധതിയാണ്. പക്ഷെ, കോണ്‍ഗ്രസ് വാഗ്ദാനം ചെയ്യുന്നത് കര്‍ഷകരുടെ വായ്പയില്‍ ഒരു ലക്ഷം രൂപ വരെ എഴുതിത്തള്ളാനുള്ള പദ്ധതിയായതിനാല്‍ കര്‍ഷകരെ സ്വാധീനിക്കാന്‍ ഇത് മതിയാവില്ല എന്ന തോന്നല്‍ സര്‍ക്കാറിനുള്ളില്‍ ശക്തമാണ്.
എംഎസ്എംഇ വിഭാഗങ്ങളില്‍ പെടുന്ന വ്യവസായങ്ങള്‍ക്കും ബജറ്റില്‍ പ്രത്യേക പരിഗണന ലഭിക്കും. ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങളുടെ നികുതിക്കുള്ള വരുമാന പരിധി ഉയര്‍ത്തുന്നത്തിനുള്ള ജി എസ ടി കൗണ്‍സില്‍ തീരുമാനം എഴുപത്തിയഞ്ച് ലക്ഷം രൂപ വരെ വിറ്റുവരവുള്ള ഈ വിഭാഗത്തില്‍ പെടുന്ന ആശ്വാസമാകും. നിലവില്‍ ഈ ഇളവ് 20 ലക്ഷം രൂപ വരെ വിറ്റുവരവുള്ളവര്‍ക്ക് മാത്രമാണ് ലഭ്യമാകുന്നത്.

Other News

 • ക്രൈസ്റ്റ്ചര്‍ച്ച് തെളിയിക്കുന്നു: ഭീകരതയുടെ ഭാഷ ഒന്നുതന്നെ
 • പാക് ഭീകരതാ വിരുദ്ധ നടപടികള്‍ പരിശോധിക്കപ്പെടണം: ഇന്ത്യ
 • ജെഎല്‍ആര്‍ ടാറ്റയുടെ കൈകളിലെത്തിച്ച മാന്ത്രികന്‍ ഇനി ഓര്‍മ്മ
 • നരാധമന്റെ വെടിയൊച്ചകൊണ്ട് ഇല്ലാതാക്കാന്‍ കഴിയുന്നതല്ല ന്യൂസിലാന്‍ഡിന്റെ സ്വസ്ഥത
 • ബിജെപിക്ക് 6 സംസ്ഥാനങ്ങള്‍ നിര്‍ണ്ണായകം
 • ജനപ്രീതിയില്‍ മോഡി മുന്നിലെന്ന് ഇന്ത്യടുഡേ സര്‍വേ
 • 'പുല്‍വാമ ഭീകരാക്രമണം മോഡിയുടെ റേറ്റിംഗ് 7% ഉയര്‍ത്തി'
 • ചര്‍ച്ചയില്‍ തീരുമോ ബാബ്‌രി തര്‍ക്കം?
 • ബോയിംഗ് പ്രതിസന്ധി വിമാന യാത്രയെ ബാധിക്കും
 • ചൈന നമ്മളെയെല്ലാം പറ്റിക്കുകയായിരുന്നു?
 • മാണി തള്ളിയ ജോസഫിനെ യുഡിഎഫ് കൂടെ നിർത്തുമോ?
 • Write A Comment

   
  Reload Image
  Add code here