ഇന്ത്യയിലെ പോസ്റ്റ്മാന്‍മാര്‍ ഇനി ബാങ്കര്‍മാര്‍

Tue,Sep 11,2018


ഗ്രാമീണ മേഖലകളിലെ ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് ധനകാര്യ സേവനങ്ങള്‍ എത്തിക്കുന്നതിനും ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ട പേമെന്റ്‌സ് ബാങ്ക് പോസ്റ്റ്മാന്‍മാരെ ബാങ്കര്‍മാരാക്കി മാറ്റും. 'ധനപരമായ തൊട്ടുകൂടായ്മ' എന്ന് മോദി വിശേഷിപ്പിച്ച അവസ്ഥയ്ക്ക് മാറ്റം വരുത്തുന്നതിനായി 2014 മുതല്‍ മില്യണ്‍ കണക്കിന് ആള്‍ക്കാര്‍ക്ക് ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ മോദി സ്വീകരിച്ചിരുന്നു. ഇന്ത്യയില്‍ 190 മില്യണ്‍ ആള്‍ക്കാര്‍ക്ക് ബാങ്ക് അകൗണ്ടുകളൊന്നും ഇല്ലെന്നാണ് ലോക ബാങ്ക് കണക്കാക്കിയിട്ടുള്ളത്. ഇക്കാര്യത്തില്‍ ചൈനക്കു പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. 650 ശാഖകളുമായിട്ടാകും 'ഇന്ത്യാ പോസ്റ്റ് പേമെന്റ്‌സ് ബാങ്ക്' പ്രവര്‍ത്തനം തുടങ്ങുക. പരമാവധി ഒരു ലക്ഷം രൂപവരെ (1408 ഡോളര്‍) നിക്ഷേപിക്കാം. പരിമിതമായ സേവനങ്ങളേയുള്ളു. ഡിസംബര്‍ 31 ആകുമ്പോഴേക്കും 155,000 പോസ്റ്റ് ഓഫീസുകളെ പുതിയ പേമെന്റ് ബാങ്ക് ശ്രുംഖലയുമായി ബന്ധിപ്പിക്കും. ബാങ്ക് അക്കൗണ്ട് സേവനങ്ങള്‍, പണം കൈമാറ്റം, ബില്‍ തുക അടക്കല്‍ എന്നിങ്ങനെയുള്ള സേവനങ്ങളായിരിക്കും നല്‍കുക. ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ ഗ്രാമങ്ങളിലെ ദരിദ്രരുടെ അടുത്തേക്ക് എത്തിക്കുന്ന നടപടിയാണിതെന്ന് ബാങ്ക് ഉദ്ഘാടനം ചെയ്ത് മോദി പറഞ്ഞു.
മൂന്നു ലക്ഷത്തിലധികം പോസ്റ്റ്മാന്‍മാര്‍ സ്മാര്‍ട്ട് ഫോണുകളും മറ്റ് ഡിജിറ്റല്‍ ഉപകരണങ്ങളും മുഖേന രാജ്യത്തെ വിദൂര പ്രദേശങ്ങളില്‍ വീടുകളുടെ വാതില്‍ക്കല്‍ ബാങ്കിങ് സേവനങ്ങള്‍ എത്തിക്കും. ന്യൂഡല്‍ഹിയില്‍ മോദി പുതിയ പേമെന്റ്‌സ് ബാങ്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കുമ്പോള്‍ സഹമന്ത്രിമാര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉദ്ഘാടന ചടങ്ങുകള്‍ നിര്‍വഹിക്കുകയായിരുന്നു. ജനങ്ങളെ ധനകാര്യ ഇടപാടുകളുമായി ബന്ധിപ്പിക്കുന്നത് സാമ്പത്തിക വളര്‍ച്ച കൂട്ടുകയും അടുത്ത വര്‍ഷം നടക്കുന്ന തെരെഞ്ഞെടുപ്പിനു മുമ്പ് മോദിയുടെ പ്രതിച്ഛായ ഉയര്‍ത്തുകയും ചെയ്യും. നികുതി വെട്ടിപ്പിനു സഹായിക്കുമെന്ന് പറയപ്പെടുന്ന പണം ഇടപാടുകള്‍ക്ക് പകരം ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഗവണ്മെന്റ് സ്വീകരിച്ചിട്ടുള്ള ഏറ്റവും പുതിയ മുന്‍കൈ സംരംഭമാണിത്. 2016 നവംബറില്‍ 500ന്റെയും 1000 ത്തിന്റെയും കറന്‍സികള്‍ അസാധുവാക്കിയ ശേഷം ഡിജിറ്റല്‍ ഇടപാടുകള്‍ മോദി പ്രോത്സാഹിപ്പിച്ചിരുന്നു. സാമ്പത്തിക വളര്‍ച്ചയെ ചുരുങ്ങിയ കാലത്തേക്ക് ഹനിച്ചുവെങ്കിലും ഡിജിറ്റല്‍ ഇടപാടുകള്‍ അതിനുശേഷം വര്‍ദ്ധിക്കുകയുണ്ടായി.
ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ഇന്ത്യക്കാര്‍ 964 മില്യണ്‍ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗപ്പെടുത്തി 52 ബില്യണ്‍ ഡോളറിന്റെ ഇടപാടുകളാണ് നടത്തിയത്. 2016 നവംബറില്‍ ഉണ്ടായിരുന്നതിന്റെ ഇരട്ടിയോളമാണിത്. ഇതേ കാലഘട്ടത്തില്‍ മൊബൈല്‍ മുഖേനയുള്ള പണമിടപാടുകളില്‍ അഞ്ചിരട്ടിയോളം വര്‍ദ്ധനവുണ്ടായി 2 ബില്യണ്‍ ഡോളര്‍ ആയി ഉയര്‍ന്നതായി റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

Other News

 • കേരളത്തില്‍ അനാഥനാക്കപ്പെട്ട കുരുന്ന് ഇപ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ പാര്‍ലമെന്റ് അംഗം
 • പിണറായി സര്‍ക്കാര്‍ ആയിരം ദിനം പൂര്‍ത്തീകരിക്കുമ്പോള്‍
 • അപൂര്‍വ നാണയങ്ങളുടെയും നോട്ടുകളുടെയും വിസ്മയ ശേഖരവുമായി ഒരു മലയാളി
 • എച്ച് 1 ബി വ്യവസ്ഥകള്‍ കര്‍ക്കശമാക്കിയതോടെ വിദഗ്ധര്‍ക്ക് ക്ഷാമം
 • വരുമോ ഹര്‍ത്താല്‍രഹിത കേരളം?
 • വാട്ട്‌സാപ്പിലൂടെ ദമ്പതികളെ എന്‍ഐഎ ചോദ്യം ചെയ്തു
 • റഷ്യ - യുഎസ് ആണവായുധ ഉടമ്പടി ഇല്ലാതാകുന്നു
 • മൂന്ന് ലോക മഹാമാരികളില്‍ പൊണ്ണത്തടിയും പട്ടിണിയും
 • അമേരിക്കയുടെ പടിവാതില്‍ക്കല്‍ പുതിയ ശീതയുദ്ധഭീഷണിയുമായി പുടിന്‍
 • യുഎസ്‌ - ചൈന വ്യാപാര ചര്‍ച്ചകള്‍ ബെയ്ജിങ്ങില്‍ തുടരും
 • വരുമാന ഉറപ്പ് പദ്ധതിയുമായി കോണ്‍ഗ്രസ്
 • Write A Comment

   
  Reload Image
  Add code here