യുഎസ്-ഇന്ത്യ സൈനിക, സുരക്ഷാ സഹകരണം പുതിയ തലത്തിലേക്ക്

Thu,Sep 06,2018


കമ്യൂണിക്കേഷന്‍സ് കോംപാറ്റിബിലിറ്റി ആന്റ് സെക്യൂരിറ്റി എഗ്രിമെന്റില്‍ (സിഒഎംസിഎഎസ്എ) ഒപ്പിട്ട് ഇന്ത്യയും യുഎസും പുതു തലമുറയില്‍പ്പെട്ട സൈനിക, സുരക്ഷാ സഹകരണത്തിലേക്ക് കടക്കുന്നു. അത്യാധുനിക പ്രതിരോധ സംവിധാനങ്ങള്‍ ഇന്ത്യയ്ക്ക് ലഭ്യമാക്കുകയും, യുഎസില്‍നിന്നുള്ള പ്രതിരോധ സംവിധാനങ്ങള്‍ പരമാവധി ഉപയോഗിക്കാന്‍ അനുവദിക്കുകയും ചെയ്യുന്ന സുപ്രധാന കരാറാണിത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ആദ്യത്തെ 2+2 മന്ത്രിതല ചര്‍ച്ചകള്‍ക്കൊടുവിലാണ് സുപ്രധാനമായ ഈ കരാര്‍ സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. ഇന്ത്യാ-പസഫിക് മേഖലയില്‍ സമൂദ്രയാത്രാ സ്വാതന്ത്ര്യവും അന്തര്‍ദ്ദേശീയ നയമങ്ങളും ഉറപ്പുവരുത്തുക ഡയലോഗിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളായിരുന്നു. ആദ്യമായി ഇരു രാജ്യങ്ങളുടെയും കര, നാവിക, വ്യോമ സേനകള്‍ പങ്കെടുക്കുന്ന സൈനികാഭ്യാസങ്ങള്‍ 2019 അവസാനം നടത്തുമെന്നും പ്രഖ്യാപനമുണ്ടായി. യുഎസിന്റെ മിലിട്ടറി സപ്ലൈ ചെയിനില്‍ പങ്കാളികളാകാന്‍ ഇന്ത്യയിലെ സ്വകാര്യ പ്രതിരോധ ഉല്പന്ന നിര്‍മ്മാണ കമ്പനികള്‍ക്ക് പുതിയ കരാര്‍ അവസരവും നല്‍കും. പ്രതിരോധ വ്യവസായ സഹകരണം ഉറപ്പാക്കുന്നതിനുള്ള 'ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി അനെക്‌സ്' സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിക്കാനുള്ള സന്നദ്ധതയും ഇരു രാജ്യങ്ങളിലെയും പ്രതിരോധ മന്ത്രിമാര്‍ പ്രഖ്യാപിച്ചു.
ഇന്ത്യാ ഗവണ്മെന്റും അതിന്റെ കീഴിലുളള പൊതുമേഖലാ സ്ഥാപനങ്ങുളുമായി, അമേരിക്കന്‍ ഗവണ്മെന്റില്‍നിന്നും പ്രതിരോധ കമ്പനികളില്‍നിന്നുമുള്ള ക്ലാസിഫൈഡ് വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ അനുവദിക്കുന്ന ജനറല്‍ സെക്യൂരിറ്റി ഓഫ് മിലിട്ടറി ഇന്‍ഫര്‍മേഷന്‍ എഗ്രിമെന്റ് (ജിഎസ്ഒഎംഐഎ) വര്‍ഷങ്ങള്‍ക്കുമുമ്പേ ഒപ്പുവച്ചിരുന്നു. പ്രതിരോധ മേഖലയിലെ ഇന്നൊവേഷന്‍ പ്രോത്സാഹിപ്പിക്കാന്‍ യുഎസ് ഡിഫന്‍സ് ഇന്നൊവേഷന്‍ യൂണിറ്റും ഇന്ത്യന്‍ ഡിഫന്‍സ് ഇന്നൊവേഷന്‍ ഓര്‍ഗ്ഗനൈസേഷന്‍ - ഇന്നൊവേഷന്‍ ഫോര്‍ ഡിഫന്‍സ് എക്‌സലന്‍സ് എന്നിവയുമായി മെമ്മോറാണ്ടം ഓഫ് ഇന്റന്റ് ഒപ്പുവച്ചിട്ടുണ്ട്. ഡിഫന്‍സ് ടെക്‌നോളജി ആന്റ് ട്രേഡ് ഇനിഷ്യേറ്റീവ് (ഡിടിടിഐ) വഴി പ്രതിരോധ ഉല്പന്നങ്ങളുടെ സംയുക്ത ഉല്പാദനവും വികസനവുമാണ് ഇത് ലക്ഷ്യമിടുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ ഒരു പ്രധാന ഘടകം ഏഷ്യാപസഫിക് മേഖലണെന്നും തര്‍ക്കങ്ങളില്ലാതെ അവിടെ സ്വതന്ത്രമായ സമുദ്ര വാണിജ്യത്തിന് വഴി തുറന്നിടേണ്ടതുണ്ടെന്നും ഇരു രാജ്യങ്ങളും ഊന്നിപ്പറഞ്ഞു.
വാണിജ്യം കീറാമുട്ടി
യുഎസും ഇന്ത്യയും തന്ത്രപരമായ പങ്കാളിത്തം ആവര്‍ത്തിച്ചു പ്രഖ്യാപിക്കുമ്പോഴും യുഎസിലെ സാമ്പത്തിക ദേശീയവാദികളുടെ ആക്രമണം ഇന്ത്യ നേരുടുന്ന കാഴ്ചയാണ് യുഎസിന്റെയും ഇന്ത്യയുടെയും വിദേശകാര്യ, പ്രതിരോധ മന്ത്രിമാര്‍ തമ്മില്‍ നടന്ന ഉന്നതതല 2+2 ചര്‍ച്ചകളില്‍ പ്രകടമാകുന്നത്. യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക് പോംപെയോയും പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനും പങ്കെടുക്കുന്ന ചര്‍ച്ചകള്‍ തുടരുകയാണ്. ഇരു രാജ്യങ്ങളും തമ്മില്‍ വിവിധങ്ങളായ വിഷയങ്ങളില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും തന്ത്രപരമായ പങ്കാളിത്തം ഉറപ്പുക്കുന്നതിനായി ഏറ്റവും ഉന്നത നിലവാരത്തില്‍ സ്ഥാപനവല്‍ക്കരിക്കപ്പെതുമായ സംവിധാനമാണ് 2+2 ഡയലോഗ് എന്ന് അറിയപ്പെടുന്നത്. നാല്പതിലേറെ ഗവണ്മെന്റ് തല വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ ഉള്‍പ്പെടുന്നതാണത്. ഇരു രാജ്യങ്ങളിലെയും വിദേശ കാര്യ, വാണിജ്യ മന്ത്രിമാര്‍ തമ്മില്‍ നടത്തിയിരുന്ന വാണിജ്യ ഡയലോഗിനു പകരമുള്ളതാണ് 2+2 ഡയലോഗ്. 2016ല്‍ നടന്ന വാണിജ്യ ചര്‍ച്ചയില്‍ പങ്കെടുത്ത നിര്‍മ്മലാ സീതാരാമന്‍ തന്നെയാണ് പ്രതിരോധ മന്ത്രിയെന്ന നിലയില്‍ 2+2 ചര്‍ച്ചകളിലും പങ്കെടുക്കുന്നത് എന്നത് യാദൃശ്ചികംമാത്രം. യുഎസിന് 2+2 ഡയലോഗ് ഉള്ള മറ്റു രുണ്ടു രാജ്യങ്ങള്‍ ജപ്പാനും ഓസ്‌ട്രേലിയയുമാണ്. സമാനമായ മറ്റൊന്ന് ചൈനയുമായി, 2017 ഏപ്രിലില്‍ ട്രമ്പും ഷി ജിന്‍പിങും തമ്മിലുള്ള മാറാലാഗോ ഉച്ചകോടിക്കുപേശം നിലനിന്നിരുന്നു. ഇന്ത്യുയും ജപ്പാനുമായി 2+2 ഡയലോഗ് നിലവിലുണ്ട്. ചരിത്രത്തിന്റെ സംശയങ്ങള്‍ ദൂരീകരിച്ച് ബഹുദൂരം മുന്നേറി, ''21-ാം നൂറ്റാണ്ടിലെ ഡിഫൈനിങ് പാര്‍ട്ടണര്‍ഷിപ്പ്'' എന്ന് ബാരാക് ഒബാമ വിശേഷിപ്പിച്ച നിലയിലേക്ക് ഇന്ത്യ-യുഎസ് പങ്കാളിത്തം എത്തിക്കഴിഞ്ഞു. വാണിജ്യ പ്രശ്‌നങ്ങള്‍, വര്‍ക്ക് വിസാ പ്രശ്‌നങ്ങള്‍ തുടങ്ങിയവ നിലനില്‍ക്കുമ്പോഴും പ്രസിഡണ്ട് ട്രമ്പിന്റെ ഭരണത്തിലും ആ ബന്ധം മുന്നേറുകയാണ്. പക്ഷേ, ഇന്ത്യയ്ക്ക് ചരിത്രപരമായും തന്ത്രപരമായും ഏറെ ഉറച്ച ബന്ധങ്ങളുള്ള റഷ്യയ്ക്കും ഇറാനുമെതിരെ യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധം ഇന്ത്യ-യുഎസ് ബന്ധത്തില്‍ കല്ലുകടിയാണ്. റഷ്യയുമായുള്ള പ്രതിരോധ സഹകരണവും ഇറാനില്‍നിന്നുള്ള എണ്ണഇറക്കുമതിയും ഇതോടെ അവതാളത്തിലായിരിക്കുകയാണ്. ഇക്കാര്യങ്ങളില്‍ ഇന്ത്യയ്ക്ക് ഇളവുകള്‍ നല്‍കാന്‍ യുഎസ് തയ്യാറാകുമോ, എങ്കില്‍ എത്രമാത്രം, എന്നതൊക്കെ ഇപ്പോഴും വ്യക്തമല്ല. അതേ സമയം, ഇന്തോ-പസഫിക് മേഖലയില്‍ ചൈനയെ നേരിടുന്നതുപോലുള്ള തന്ത്രപരമായ സഹകരണം ഇരു രാജ്യങ്ങള്‍ക്കും അത്യന്താപേക്ഷിതവുമാണ്.
തുടക്കത്തിലേ കല്ലുകടി
ഇന്ത്യ-യുഎസ് വാണിജ്യത്തില്‍ അമേരിക്കയ്ക്കുള്ള കമ്മി നികത്താന്‍ പ്രതിവര്‍ഷം 10 ബില്യണ്‍ ഡോളറിന്റെ സാധനങ്ങള്‍ യുഎസില്‍നിന്ന് ഇന്ത്യ അധികമായി വാങ്ങുമെന്ന് ഉറപ്പുനല്‍കണമെന്ന യുഎസിന്റെ ആവശ്യം ചര്‍ച്ചകള്‍ക്ക് തുടക്കത്തില്‍ത്തന്നെ കല്ലുകടിയായി. ഈ നിര്‍ദ്ദേശം അടങ്ങിയ ഒരു കരട് കരാര്‍ നല്‍കി കഴിഞ്ഞ മാസം ഇന്ത്യയെ അമേരിക്കന്‍ ഭരണകൂടം അമ്പരിപ്പിച്ചിരുന്നു. സിവിലിയന്‍ വിമാനങ്ങളും പ്രകൃതിവാതകവും മറ്റുമായി 10 ബില്യന്‍ ഡോളറിന്‍ അധിക സാധനങ്ങള്‍ വാങ്ങുമെന്ന് ഉറപ്പു ലഭിക്കണമെന്നാണ് വാഷിംഗ്ടന്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യം ഏറെയും അശ്രയിച്ചിരിക്കുന്നത് പ്രൈവറ്റ് കമ്പനികളെയാണെന്നിരിക്കെ, എങ്ങനെ അത് ഒരു ജനാധിപത്യ ഗവണ്മെന്റിന് ഉറപ്പുപറയാനാകും എന്നാണ് ഇന്ത്യന്‍ അധികൃതര്‍ ചേദിക്കുന്നത്. ഇന്ത്യ റഷ്യയില്‍നിന്ന് മിസൈല്‍ പ്രതിരോധ കവചം വാങ്ങുന്നത് 2+2 ചര്‍ച്ചകളിലെ അടിസ്ഥാന പ്രശ്‌നം അല്ലെന്ന് പോംപെയോ പറഞ്ഞു. ഇന്ത്യയുടെ ഉല്‍ക്കണ്ഠ സ്റ്റീലിന്റെയും അലുമനിയത്തിന്റെയും താരിഫ്, നിരവധി കാര്‍ഷിക വിഭവങ്ങളുടെമേലുള്ള താരിഫ് എന്നിവയാണ്. അതുപോലെതന്നെയാണ് ഇന്ത്യയുടെ 'ജിഎസ്പി പദവി'യുടെ പുനഃപരിശേധന. ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സസ് അഥവാ ജിഎസ്പി വേള്‍ഡ് ട്രേഡ് ഓര്‍ഗ്ഗനൈസേഷന്റെ പൊതുവായ ചട്ടങ്ങളില്‍നിന്ന് ഒഴിവുകള്‍ നല്‍കി ഇന്ത്യയ്ക്ക് പ്രത്യേക താരിഫ് ഏര്‍പ്പെടുത്തുന്നതിന് അനുവദിക്കുന്ന ഒന്നാണ്. അത് പുനപരിശേധിക്കണമെന്നാണ് യുഎസ് ആവശ്യപ്പെടുന്നത്. അത് ചെയ്താല്‍ പകരത്തിനു പകരം താരിഫ് സെപ്റ്റംബര്‍ 18 മുതല്‍ ചുമത്താനാണ് ഇന്ത്യയുടെ തീരുമാനം. പോതുവായ മാര്‍ക്കറ്റ് അക്‌സസ് പ്രശ്‌നങ്ങള്‍ ഒക്‌ടോബര്‍ അവസാന വാരത്തില്‍ നടത്താനിരിക്കുന്ന ട്രേഡ് പോളിസി ഫോറത്തില്‍ ചര്‍ച്ച ചെയ്യാനാണ് ഇന്ത്യ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അതെല്ലാം നേരത്തേതന്നെ ചര്‍ച്ച ചെയ്തു പരിഹരിക്കണമെന്നാണ് യുഎസ് ട്രേഡ് റപ്രസന്റേറ്റീവ് ലൈറ്റൈസര്‍ ആവശ്യപ്പെടുന്നത്. ലൈറ്റൈസറും കോമേഴ്‌സ് സെക്രട്ടറി വില്‍ബര്‍ റോസും ഒക്‌ടോബരില്‍ ന്യൂഡല്‍ഹിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Write A Comment

 
Reload Image
Add code here