ഇദ്ദേഹം നമ്മുടെ മുത്താണ്. കേരളത്തിന്റെ സ്വന്തം ചെന്‍ സ്വിങ്.
1952 ലാണ് റൂ നദിക്കു കുറുകെ താഴെ വെള്ളപ്പൊക്കം നിയന്ത്രിക്കാന്‍ ചൈന ബന്‍ക്വിയാവ് ഡാം നിര്‍മ്മിക്കുന്നത്. 1975 ഓഗസ്റ്റ് 5 ന് ചുഴലിക്കാറ്റ് 'നീന'യുടെ ഭാഗമായുണ്ടായ അതിവര്‍ഷം മൂന്നു ദിവസം നീണ്ടു നിന്നു. താഴെയുള്ള പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക ദുരിതം കൂടിയപ്പോള്‍ ബന്‍ക്വിയാവില്‍ നിന്നും വെള്ളം തുറന്നു വിടാതെ പിടിച്ചു വയ്ക്കാനായിരുന്നു ഉത്തരവ്. ഒടുവില്‍ ഓഗസ്റ്റ് എട്ടിന് അര്‍ദ്ധരാത്രിക്ക് മഴയൊക്കെ തെല്ല് ശമിച്ച് രക്ഷപെട്ടു എന്ന് കരുതിയിരുന്ന സമയത്ത് ബന്‍ക്വിയാവ് അങ്ങ് പൊട്ടി. പിന്നെ തുടരെ തുടരെ അതിന് താഴെയുള്ള 62 ഡാമുകളും. ഒരു ലക്ഷത്തി എഴുപതിനായിരത്തിലധികം ആളുകളാണ് ആ ദുരന്തത്തില്‍ മരണമടഞ്ഞത്. ഒഴിവാക്കാമായിരുന്ന ദുരന്തമായിരുന്നു അതെന്നാണ് ഏറ്റവും ദു:ഖകരമായ കാര്യം. ഡാം സുരക്ഷിതമല്ല എന്ന് വിളിച്ച് പറയാന്‍ മുന്‍നിരയില്‍ ഉണ്ടായിരുന്നത് ഒരു വ്യക്തിയായിരുന്നു - ചെന്‍ സ്വിങ്. ഒരു ഹൈഡ്രോളജിസ്റ്റായ അദ്ദേഹം ഡാമിന്റെ നിര്‍മ്മാണ പിഴവിനെയും സുരക്ഷിത്വമില്ലായ്മയെയും കുറിച്ച് നിരന്തരം ഓര്‍മ്മിപ്പിച്ചു. ഉത്തരവാദിത്വപ്പെട്ടവര്‍ ആരും ശ്രവിച്ചില്ലെന്ന് മാത്രമല്ല ശല്യക്കാരനായി മുദ്രകുത്തി പുറത്താക്കുകയും ചെയ്തു.
ഇന്ന് ചെന്‍ സ്വിങ്ങിന്റെ സ്ഥാനത്ത് ഈ റസല്‍ ജോയി മാത്രമാണ് നമുക്കുള്ളത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ ഉള്ള ഒരേയൊരു ഹര്‍ജി ഇദ്ദേഹത്തിന്റെതു മാത്രമാണെന്നാണ് മനസിലാക്കുന്നത്. ജുഡീഷ്യറിയില്‍ തികഞ്ഞ വിശ്വാസം പുലര്‍ത്തുന്ന ഇദ്ദേഹത്തിന്റെ ഹര്‍ജിയിലെ വാദഗതികള്‍ വളരെ പ്രായോഗികവും ലളിതവുമാണ്. ഒരു അന്താരാഷ്ട്ര വിദഗ്ധസമിതിയെ വച്ച് ഡാമിന്റെ ഡീകമ്മീഷന്‍ തീയതി നിശ്ചയിക്കണമെന്നതാണ് ആദ്യത്തെ നിര്‍ദ്ദേശം. അണക്കെട്ട് പൊട്ടിപ്പോയാല്‍ ജീവനും സ്വത്തിനും തമിഴ്‌നാട് കേരളത്തിനും കേരളത്തിലെ ജനത്തിനും മതിയായ നഷ്ടപരിഹാരം നല്‍കണം എന്നും അതപ്പോള്‍ തന്നെ തീരുമാനിക്കണമെന്നുമുള്ളതാണ് അടുത്ത നിര്‍ദ്ദേശം. കോടതിക്ക് തള്ളാന്‍ കഴിയാത്ത നിര്‍ദ്ദേശങ്ങളാണ് ഇവയെന്നാണ് റസലിന്റെ ബോധ്യം. ഈ രണ്ടു നിര്‍ദ്ദേശങ്ങളും കേന്ദ്ര സര്‍ക്കാരിനെയും കേരള - തമിഴ്‌നാട് സര്‍ക്കാരുകളെയും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഒരു മേശയ്ക്കു ചുറ്റും വീണ്ടും കൊണ്ടു വരുമെന്നും എല്ലാവര്‍ക്കും സ്വീകാര്യമായ രീതിയില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീ കമ്മീഷന്‍ ചെയ്ത് പുതിയ സംവിധാനം ഏര്‍പ്പെടുത്താന്‍ സഹായിക്കുമെന്നുമാണ് കരുതുന്നത്.
ഇനിയും വേണ്ടത് പൊതുജനാഭിപ്രായവും സപ്പോര്‍ട്ടുമാണ്. അത് നിര്‍ലോഭം കൊടുക്കുവാന്‍ കേരള ജനത കടന്നു വരേണ്ടിയിരിക്കുന്നു കേരളത്തിന്റെ ഈ സ്വന്തം ചെന്‍ സ്വിങിന്. അല്ലായെങ്കില്‍ പതിനായിരക്കണക്കിന് കോടികള്‍ ചെലവഴിച്ച് നവകേരളം സൃഷ്ടിച്ചിട്ട് എന്തുകാര്യം, അടുത്ത മഴയ്ക്ക് അത് ഒഴുകി അറബിക്കടലില്‍ പോകുവാനുള്ളതാണെങ്കില്‍? കാലാവസഥാ വ്യതിയാനം ഒരു യാഥാര്‍ത്ഥ്യമായി അനുഭവപ്പെട്ട് കൊണ്ടിരിക്കുന്നതു കൊണ്ട് അത്തരമൊരു മഴയ്ക്കു വേണ്ടി ഒത്തിരി നാള്‍ ഇനി കാത്തിരക്കേണ്ടി വരുമെന്നും തോന്നുന്നില്ല.
ജെയ്‌സണ്‍ മുളേരിക്കല്‍ " />

കേരളത്തിന്റെ സ്വന്തം 'ചെന്‍ സ്വിങ്'

Wed,Sep 05,2018

അണക്കെട്ടുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം ചൈനയിലെ ബന്‍ക്വിയാവ് ഡാം പൊട്ടിയതാണ്. ഞാനിത് കേള്‍ക്കുന്നത് അഡ്വ. റസല്‍ ജോയിയില്‍ നിന്നാണ്. മുല്ലപ്പെരിയാര്‍ എന്നും എന്റെ മനാിലെ മുള്ളായിരുന്നതിനാല്‍ ഈ മഹാപ്രളയ സമത്തുണ്ടായ കൊടിയ അനാസ്ഥകള്‍ക്കിടയിലും ഈ വിഷയത്തില്‍ ശബ്ദം ഉയര്‍ത്തുവാന്‍ ധൈര്യം കാണിച്ച് മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 139 അടിയലേക്ക് താഴ്ത്തണമെന്ന് സുപ്രീം കോടതിയില്‍ നിന്നും അനുകൂല വിധി സമ്പാദിച്ച ആ വലിയ മനുഷ്യനെ, ഈ മഹാപ്രളയകാലത്ത് ഞാന്‍ ഏറ്റവും വിലമതിക്കുന്ന എന്റെ ഏറ്റവും വലിയ ഹീറോയെ, കാണണമെന്ന് കരുതിയാണ് ആലുവയിലെ അദ്ദേഹത്തിന്റെ വീട് തേടിപ്പിടിച്ച് ഞാന്‍ ചെന്നത്. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഞാന്‍ കണ്ടെത്തിയത് കൈലിമുണ്ടുടുത്ത് പാരമ്പര്യമായി തനിക്ക് കിട്ടിയ ഓടിട്ട വീട്ടില്‍ ഇരുന്ന് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ അടുത്ത ദിവസത്തെ കേസ് പഠിക്കുന്ന ഒരു സാധാരണക്കാരനെയാണ്. അപ്പോള്‍ മാത്രമാണ് "power of the common man' എന്നൊക്കെ പറയുന്നതിന്റെ അര്‍ത്ഥം എനിക്കു ശരിക്കും മനസിലായുള്ളൂ.
ഇദ്ദേഹം നമ്മുടെ മുത്താണ്. കേരളത്തിന്റെ സ്വന്തം ചെന്‍ സ്വിങ്.
1952 ലാണ് റൂ നദിക്കു കുറുകെ താഴെ വെള്ളപ്പൊക്കം നിയന്ത്രിക്കാന്‍ ചൈന ബന്‍ക്വിയാവ് ഡാം നിര്‍മ്മിക്കുന്നത്. 1975 ഓഗസ്റ്റ് 5 ന് ചുഴലിക്കാറ്റ് 'നീന'യുടെ ഭാഗമായുണ്ടായ അതിവര്‍ഷം മൂന്നു ദിവസം നീണ്ടു നിന്നു. താഴെയുള്ള പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക ദുരിതം കൂടിയപ്പോള്‍ ബന്‍ക്വിയാവില്‍ നിന്നും വെള്ളം തുറന്നു വിടാതെ പിടിച്ചു വയ്ക്കാനായിരുന്നു ഉത്തരവ്. ഒടുവില്‍ ഓഗസ്റ്റ് എട്ടിന് അര്‍ദ്ധരാത്രിക്ക് മഴയൊക്കെ തെല്ല് ശമിച്ച് രക്ഷപെട്ടു എന്ന് കരുതിയിരുന്ന സമയത്ത് ബന്‍ക്വിയാവ് അങ്ങ് പൊട്ടി. പിന്നെ തുടരെ തുടരെ അതിന് താഴെയുള്ള 62 ഡാമുകളും. ഒരു ലക്ഷത്തി എഴുപതിനായിരത്തിലധികം ആളുകളാണ് ആ ദുരന്തത്തില്‍ മരണമടഞ്ഞത്. ഒഴിവാക്കാമായിരുന്ന ദുരന്തമായിരുന്നു അതെന്നാണ് ഏറ്റവും ദു:ഖകരമായ കാര്യം. ഡാം സുരക്ഷിതമല്ല എന്ന് വിളിച്ച് പറയാന്‍ മുന്‍നിരയില്‍ ഉണ്ടായിരുന്നത് ഒരു വ്യക്തിയായിരുന്നു - ചെന്‍ സ്വിങ്. ഒരു ഹൈഡ്രോളജിസ്റ്റായ അദ്ദേഹം ഡാമിന്റെ നിര്‍മ്മാണ പിഴവിനെയും സുരക്ഷിത്വമില്ലായ്മയെയും കുറിച്ച് നിരന്തരം ഓര്‍മ്മിപ്പിച്ചു. ഉത്തരവാദിത്വപ്പെട്ടവര്‍ ആരും ശ്രവിച്ചില്ലെന്ന് മാത്രമല്ല ശല്യക്കാരനായി മുദ്രകുത്തി പുറത്താക്കുകയും ചെയ്തു.
ഇന്ന് ചെന്‍ സ്വിങ്ങിന്റെ സ്ഥാനത്ത് ഈ റസല്‍ ജോയി മാത്രമാണ് നമുക്കുള്ളത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതിയുടെ പരിഗണനയില്‍ ഉള്ള ഒരേയൊരു ഹര്‍ജി ഇദ്ദേഹത്തിന്റെതു മാത്രമാണെന്നാണ് മനസിലാക്കുന്നത്. ജുഡീഷ്യറിയില്‍ തികഞ്ഞ വിശ്വാസം പുലര്‍ത്തുന്ന ഇദ്ദേഹത്തിന്റെ ഹര്‍ജിയിലെ വാദഗതികള്‍ വളരെ പ്രായോഗികവും ലളിതവുമാണ്. ഒരു അന്താരാഷ്ട്ര വിദഗ്ധസമിതിയെ വച്ച് ഡാമിന്റെ ഡീകമ്മീഷന്‍ തീയതി നിശ്ചയിക്കണമെന്നതാണ് ആദ്യത്തെ നിര്‍ദ്ദേശം. അണക്കെട്ട് പൊട്ടിപ്പോയാല്‍ ജീവനും സ്വത്തിനും തമിഴ്‌നാട് കേരളത്തിനും കേരളത്തിലെ ജനത്തിനും മതിയായ നഷ്ടപരിഹാരം നല്‍കണം എന്നും അതപ്പോള്‍ തന്നെ തീരുമാനിക്കണമെന്നുമുള്ളതാണ് അടുത്ത നിര്‍ദ്ദേശം. കോടതിക്ക് തള്ളാന്‍ കഴിയാത്ത നിര്‍ദ്ദേശങ്ങളാണ് ഇവയെന്നാണ് റസലിന്റെ ബോധ്യം. ഈ രണ്ടു നിര്‍ദ്ദേശങ്ങളും കേന്ദ്ര സര്‍ക്കാരിനെയും കേരള - തമിഴ്‌നാട് സര്‍ക്കാരുകളെയും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഒരു മേശയ്ക്കു ചുറ്റും വീണ്ടും കൊണ്ടു വരുമെന്നും എല്ലാവര്‍ക്കും സ്വീകാര്യമായ രീതിയില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീ കമ്മീഷന്‍ ചെയ്ത് പുതിയ സംവിധാനം ഏര്‍പ്പെടുത്താന്‍ സഹായിക്കുമെന്നുമാണ് കരുതുന്നത്.
ഇനിയും വേണ്ടത് പൊതുജനാഭിപ്രായവും സപ്പോര്‍ട്ടുമാണ്. അത് നിര്‍ലോഭം കൊടുക്കുവാന്‍ കേരള ജനത കടന്നു വരേണ്ടിയിരിക്കുന്നു കേരളത്തിന്റെ ഈ സ്വന്തം ചെന്‍ സ്വിങിന്. അല്ലായെങ്കില്‍ പതിനായിരക്കണക്കിന് കോടികള്‍ ചെലവഴിച്ച് നവകേരളം സൃഷ്ടിച്ചിട്ട് എന്തുകാര്യം, അടുത്ത മഴയ്ക്ക് അത് ഒഴുകി അറബിക്കടലില്‍ പോകുവാനുള്ളതാണെങ്കില്‍? കാലാവസഥാ വ്യതിയാനം ഒരു യാഥാര്‍ത്ഥ്യമായി അനുഭവപ്പെട്ട് കൊണ്ടിരിക്കുന്നതു കൊണ്ട് അത്തരമൊരു മഴയ്ക്കു വേണ്ടി ഒത്തിരി നാള്‍ ഇനി കാത്തിരക്കേണ്ടി വരുമെന്നും തോന്നുന്നില്ല.
ജെയ്‌സണ്‍ മുളേരിക്കല്‍

Write A Comment

Reload Image
Add code here