2+2 ചര്‍ച്ചകളില്‍ ഗ്രീന്‍ കാര്‍ഡും വീസാ പ്രശ്‌നങ്ങളും

Sat,Aug 11,2018


ഗ്രീന്‍ കാര്‍ഡിനുള്ള അര്‍ഹതയും, വിവിധ അമേരിക്കന്‍ വിസകളുടെ കാര്യമുള്‍പ്പടെ കുടിയേറ്റ നയത്തില്‍ യുഎസ് നിര്‍ദ്ദേശിച്ചിട്ടുള്ള പരിഷ്‌ക്കാരങ്ങളും, സെപ്റ്റംബറില്‍ ഇന്ത്യയുടേയും യുഎസിന്റേയും വിദേശ പ്രതിരോധ മന്ത്രിമാര്‍ പങ്കെടുക്കുന്ന 2+2 ചര്‍ച്ചകളില്‍ പ്രധാന വിഷയമായി ഇന്ത്യ ഉന്നയിക്കും. യുഎസില്‍ ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്നതിനായി തൊഴില്‍ അടിസ്ഥാനത്തിലുള്ള മുന്‍ഗണനാ വിഭാഗത്തില്‍ അപേക്ഷകള്‍ സമര്‍പ്പിച്ചു കാത്തിരിക്കുന്നവര്‍ 306,601 പേരാണെന്ന് ഏറ്റവുമൊടുവില്‍ ലഭ്യമായ സ്ഥിതിവിവരകണക്കുകള്‍ സൂചിപ്പിക്കുന്നു. യുഎസില്‍ സ്ഥിരതാമസത്തിനുള്ള അനുമതിയായ ഗ്രീന്‍ കാര്‍ഡ് നല്‍കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട വിഭാഗമാണ് തൊഴില്‍ അടിസ്ഥാനമായ മുന്‍ഗണനാ വിഭാഗം. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന അപേക്ഷകരുടെ ആശ്രിതരായ കുടുംബാംഗങ്ങള്‍ എത്രപേര്‍ ഗ്രീന്‍ കാര്‍ഡിനായി അപേക്ഷിച്ചിട്ടുണ്ടെന്ന കണക്കുകള്‍ വ്യക്തമല്ല.
യുഎസിലെ ഗ്രീന്‍ കാര്‍ഡുകള്‍ ഇന്ത്യക്കാര്‍ ഏറെ ആഗ്രഹിക്കുന്നതാണ്. 2016ല്‍ 64,687 ഇന്ത്യക്കാര്‍ക്ക് ഗ്രീന്‍ കാര്‍ഡുകള്‍ ലഭിച്ചു. 2015ല്‍ 64,116 പേര്‍ക്കായിരുന്നു ലഭിച്ചത്. 2014ല്‍ 77,908 പേര്‍ക്കും 2013ല്‍ 68,458 പേര്‍ക്കും ഗ്രീന്‍ കാര്‍ഡുകള്‍ നല്‍കിയതായി യു എസ് സിറ്റിസണ്‍ഷിപ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസിന്റെ (യുഎസ്‌സിഐഎസ്) സ്ഥിതിവിവര കണക്കുകള്‍ കാണിക്കുന്നു. വിദേശീയര്‍ക്ക് ഗ്രീന്‍ കാര്‍ഡുകള്‍ നല്‍കുന്നതിനുള്ള ചട്ടങ്ങളില്‍ അടുത്ത കാലത്തെങ്ങും സമഗ്രമായ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്നാണ് യുഎസ്‌സിഐഎസ് പറഞ്ഞത്. എന്നാല്‍ അപേക്ഷകരെ കൂടുതല്‍ വിശദമായി അഭിമുഖം നടത്തണമെന്ന് കഴിഞ്ഞ ഓഗസ്റ്റില്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ള കാര്യം ഇന്ത്യന്‍ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യക്കെതിരെ പ്രത്യേകിച്ചൊന്നും ഇല്ലെങ്കിലും ഗ്രീന്‍കാര്‍ഡുകള്‍ക്കുള്ള അര്‍ഹതയുടെ കാര്യമുള്‍പ്പടെ കുടിയേറ്റ നയം പരിഷ്‌ക്കരിക്കുന്നതിനായുള്ള ഒട്ടേറെ നിര്‍ദ്ദേശങ്ങള്‍ യുഎസ് പരിഗണിക്കുന്നതായും അവര്‍ ചൂണ്ടിക്കാട്ടുന്നു. വിസാ സമ്പ്രദായത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഗവണ്മെന്റും കോണ്‍ഗ്രസും ഉന്നയിച്ചിട്ടുണ്ട്. എച്ച് 1 ബി വിസ പരിപാടിയുമായി ബന്ധപ്പെട്ട 7 ബില്ലുകള്‍ സെനറ്റിലും ഹൗസിലും അംഗങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. അവയൊന്നുംതന്നെ ഇതുവരെയും പാസാക്കിയിട്ടില്ല. പ്രത്യേക തൊഴിലുകള്‍ക്കായി വൈദഗ്ധ്യമാവശ്യമുള്ള ബിരുദധാരികളായ തൊഴിലാളികളെ നിയമിക്കുന്നതിന് കമ്പനികളെ അനുവദിക്കുന്ന കുടിയേറ്റയിതര വിസയാണ് എച്ച് 1 ബി.
ഗവണ്മെന്റിന്റെ ഭാഗത്തുനിന്നും 'അമേരിക്കന്‍ വാങ്ങുക, അമേരിക്കക്കാരെ നിയമിക്കുക' എന്നൊരു ഉത്തരവ് കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് ഇറക്കുകയുണ്ടായി. അത് നടപ്പാക്കുന്നതിനായി എച്ച് 1 ബി വിസാ പരിപാടിയില്‍ വരുത്തേണ്ട ചില മാറ്റങ്ങള്‍ ഗവണ്മെന്റും പരിഗണിക്കുകയാണ്. ആ പ്രക്രിയ തുടരുകയാണ്. വിസ പരിപാടി ദുരുപയോഗപ്പെടുത്തുന്നത് തടയാന്‍ സ്വീകരിച്ചിട്ടുള്ള കര്‍ക്കശമായ നടപടികളെക്കുറിച്ചാണ് ഇന്ത്യക്കാര്‍ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളോടും ഇന്ത്യന്‍ വിദേശ മന്ത്രാലയത്തോടും പരാതിപ്പെടുന്നത്. യുഎസിനോട് പല തലങ്ങളിലും ഇന്ത്യ പ്രശ്‌നം ഉന്നയിച്ചിട്ടുണ്ട്. യുഎസിലേക്കുള്ള ഇന്ത്യന്‍ തൊഴിലാളികളുടെ വരവ് പരസ്പര നേട്ടമുണ്ടാക്കുന്ന സഹകരണമാണെന്നും യുഎസ് സമ്പദ്ഘടനയുടെ വളര്‍ച്ചയ്ക്ക് ഇന്ത്യന്‍ തൊഴിലാളികളും അവരുടേതായ സംഭാവന നല്‍കുന്നതായും അത് അമേരിക്കയുടെ മത്സരക്ഷമതയിലെ മേല്‍ക്കൈ നിലനിര്‍ത്താന്‍ സഹായിച്ചതായും ഇന്ത്യന്‍ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

Other News

 • കരാറിന് മുന്‍പ് അനില്‍ അംബാനി ഫ്രഞ്ച് അധികൃതരുമായി ചര്‍ച്ചനടത്തി
 • കാന്‍സറില്‍ നിന്ന് മോചനം സാധ്യം: ഇസ്രായേലി കമ്പനി
 • ഇനി ഇന്ത്യ - അമേരിക്ക വ്യാപാര യുദ്ധം?
 • പൗരത്വ ബില്‍ ബിജെപിക്ക് തിരിച്ചടിയാകുന്നു
 • പ്രതിപക്ഷം സഖ്യമുണ്ടാക്കും; മിനിമം പരിപാടി തയ്യാറാക്കും
 • കേരള കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം
 • കേരളത്തില്‍ അനാഥനാക്കപ്പെട്ട കുരുന്ന് ഇപ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ പാര്‍ലമെന്റ് അംഗം
 • പിണറായി സര്‍ക്കാര്‍ ആയിരം ദിനം പൂര്‍ത്തീകരിക്കുമ്പോള്‍
 • അപൂര്‍വ നാണയങ്ങളുടെയും നോട്ടുകളുടെയും വിസ്മയ ശേഖരവുമായി ഒരു മലയാളി
 • എച്ച് 1 ബി വ്യവസ്ഥകള്‍ കര്‍ക്കശമാക്കിയതോടെ വിദഗ്ധര്‍ക്ക് ക്ഷാമം
 • വരുമോ ഹര്‍ത്താല്‍രഹിത കേരളം?
 • Write A Comment

   
  Reload Image
  Add code here