മൈക്രോസോഫ്റ്റിനെ 'ഇന്ത്യവല്‍ക്കരിക്കുന്ന' സത്യാ നദെല്ല

Tue,Jul 31,2018


സ്റ്റീവ് ബാല്‍മെറില്‍നിന്നും 2014ല്‍ മൈക്രോസോഫ്റ്റിന്റെ അമരക്കാരനായി ചുമതലയേറ്റ സത്യാ നദെല്ല പല വിധത്തിലുമാണ് കമ്പനിയെ മാറ്റിത്തീര്‍ത്തത്. അദ്ദേഹം ചുമതലയേറ്റത്തിനുശേഷം കമ്പനിയില്‍ നിക്ഷേപകര്‍ക്കുള്ള വിശ്വാസം വര്‍ദ്ധിച്ചു. ഓഹരി വില മൂന്നിരട്ടിയായി. അതിനേക്കാളുപരി സത്യാ നദെല്ലയുടെ ഏറ്റവും പ്രധാന സംഭാവന പുതിയൊരു സംസ്‌കാരം രൂപപ്പെടുത്തിയതാണ്. അതിനൊരു ഉദാഹരണമായിരുന്നു മുഖം തിരിച്ചറിയല്‍ സംവിധാനത്തിന് 'ഗവണ്മെന്റ് ആലോചിച്ചുറപ്പിച്ച നിയന്ത്രണങ്ങള്‍' ഏര്‍പ്പെടുത്തണമെന്ന് നദെല്ല ഉന്നയിച്ച ആവശ്യം. മറ്റാരെങ്കിലും ഉന്നയിക്കുന്നതിനു മുമ്പുതന്നെയാണ് ഒരു ടെക് കമ്പനി സ്വന്തം കണ്ടുപിടുത്തത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അധികൃതരോട് ആവശ്യപ്പെടുന്നത്.
നദെല്ലയുടെ നേതൃത്വത്തില്‍ മൈക്രോസോഫ്റ്റ് ആദ്യം ലിനക്‌സും, തുടര്‍ന്ന് മറ്റു പലതുമായും ചേര്‍ന്ന് ഓപ്പണ്‍ സോഴ്‌സ് നയമാണ് ആവിഷ്‌ക്കരിച്ചത്. പുതിയ വൈദഗ്ധ്യങ്ങളും ഉപകരണങ്ങളും പഠിക്കുന്നതിനും വികസിപ്പിക്കുന്നതിനും പരീക്ഷിക്കുന്നതിനും ഓപ്പണ്‍ സോഴ്‌സ് നയം ഡെവലപ്പര്‍മാരെ സഹായിക്കും. അതേ സമയം 'ലിനക്‌സ് ഒരു കാന്‍സര്‍' ആണെന്നായിരുന്നു മുന്‍ തലവന്‍ ബാല്‍മെര്‍ ഒരിക്കല്‍ പറഞ്ഞത്. പുരോഗതി കൈവരിക്കുന്നവരെ എക്‌സിക്യൂട്ടീവുമാരായി നദെല്ല ഉയര്‍ത്തി. 'ഈ ഗ്രഹത്തെ സേവിക്കുക എന്ന ലക്ഷ്യം കൈവരിക്കണമെങ്കില്‍ ഈ ഗ്രഹത്തെ നമ്മള്‍ പ്രതിഫലിപ്പിക്കണം' എന്നായിരുന്നു നദെല്ല പറഞ്ഞത്. അതിനര്‍ത്ഥം വെള്ളക്കാര്‍ മാത്രമല്ല ഉന്നത സ്ഥാനങ്ങളിലേക്ക് വരേണ്ടത് എന്നാണ്. ഒരിക്കല്‍ ജീവനക്കാരുടെ ഒരു യോഗം നടക്കുന്നതിനിടയില്‍ ബാല്‍മെര്‍ ഒരു ജീവനക്കാരന്റെ കയ്യില്‍നിന്നും ഐഫോണ്‍ പിടിച്ചെടുത്തു. എന്നാല്‍ മൈക്രോസോഫ്റ്റിന്റെ ഉപകരണങ്ങളും സോഫ്റ്റ്‌വെയറുകളും ആപ്പിള്‍ സ്‌റ്റോറുകളിലും ആന്‍ഡ്രോയിഡുകളിലും പ്രസിദ്ധീകരിക്കാന്‍ പ്രോത്സാഹിപ്പിക്കുകയാണ് നദെല്ല ചെയ്യുന്നത്. ഉയര്‍ന്നുവരുന്ന പുതിയ പ്രവണതകള്‍ ചൂണ്ടിക്കാട്ടിയ യുവാക്കളായ ജീവനക്കാരെ ബാല്‍മെര്‍ ആട്ടിപ്പായിച്ചു. എന്നാല്‍ കണ്ടുപിടുത്തങ്ങള്‍ക്കായി യുവാക്കളെ പ്രോത്സാഹിപ്പിക്കുകയാണ് നദെല്ല.
ഓഹരികള്‍ പൊതുവിപണിയില്‍ വില്‍ക്കുന്ന ഒരു കമ്പനിയുടെ ഏറ്റവും മോശപ്പെട്ട സിഇഒ ആയി ബാല്‍മെറിനെ വിശേഷിപ്പിച്ച ഫോര്‍ബ്‌സ് മാസിക ആ സ്ഥാനത്തുനിന്നും അദ്ദേഹത്തെ പുറത്താക്കുകയാണ് വേണ്ടതെന്നു 2012ല്‍ അഭിപ്രായപ്പെട്ടിരുന്നു. അതേസമയം 40-ാം വയസ്സില്‍ത്തന്നെ, ഫോര്‍ബ്‌സ് മാസിക പ്രസിദ്ധീകരിക്കുന്ന ഏറ്റവും കരുത്തരായ ആള്‍ക്കാരുടെ പട്ടികയില്‍ നദെല്ല സ്ഥാനം പിടിച്ചിട്ടുണ്ട്. ഹൈദരാബാദില്‍ ജനിക്കുകയും സ്വകാര്യ ധനസഹായത്തോടെ പ്രവര്‍ത്തിച്ച നഗരത്തിലെ ഒരു പബ്ലിക് സ്‌കൂളില്‍ പഠിക്കുകയും ചെയ്തു വളര്‍ന്ന നദെല്ല ഇന്ത്യയുടെ സഹകരണ സംസ്‌കാരം യുഎസിലെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള സ്‌കൂള്‍ മേഖലയില്‍ നടപ്പാക്കിയത് മത്സരാന്തരീക്ഷം സൃഷ്ടിച്ചു. അത് നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. 2018 സാമ്പത്തിക വര്‍ഷത്തില്‍ ഇതാദ്യമായി മൈക്രോസോഫ്റ്റിന്റെ വരുമാനം 100 ബില്യണ്‍ ഡോളര്‍ കവിഞ്ഞു. അതിവേഗം വളരുന്ന ക്‌ളൗഡ് ബിസിനസില്‍ ഈ ടെക് വമ്പന്‍ വലിയ നിക്ഷേപങ്ങള്‍ നടത്തുകയും വിപണിയിലെ നേതാവായ ആമസോണ്‍.കോം കമ്പനിയുടെ ആമസോണ്‍ വെബ് സര്‍വീസസുമായി ഒപ്പമെത്തുകയും ചെയ്യുന്നുണ്ട്. ആല്‍ഫബെറ്റ്, ഐബിഎം, ആലിബാബ എന്നീ കമ്പനികളുമായും മത്സരമുണ്ട്.
ഇന്റലിജന്റ് ക്‌ളൗഡ്, ഇന്റലിജന്റ് എഡ്ജ് എന്നീ മേഖലകളില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ നല്ല നേട്ടമുണ്ടാക്കുന്നുണ്ടെന്നും അത് കൂടുതല്‍ വിപുലീകരിക്കുമെന്നും നദെല്ല പറഞ്ഞു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത് ഓഹരിയുടമകള്‍ക്കു വലിയ ലാഭവിഹിതം നേടിക്കൊടുക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഒരു ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള ആദ്യ കമ്പനിയാകുന്നതിനു ആപ്പിളുമായും ആമസോണുമായും മത്സരിക്കുന്നതിന് അത് മൈക്രോസോഫ്റ്റിനെ പ്രാപ്തമാക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

Other News

 • കരാറിന് മുന്‍പ് അനില്‍ അംബാനി ഫ്രഞ്ച് അധികൃതരുമായി ചര്‍ച്ചനടത്തി
 • കാന്‍സറില്‍ നിന്ന് മോചനം സാധ്യം: ഇസ്രായേലി കമ്പനി
 • ഇനി ഇന്ത്യ - അമേരിക്ക വ്യാപാര യുദ്ധം?
 • പൗരത്വ ബില്‍ ബിജെപിക്ക് തിരിച്ചടിയാകുന്നു
 • പ്രതിപക്ഷം സഖ്യമുണ്ടാക്കും; മിനിമം പരിപാടി തയ്യാറാക്കും
 • കേരള കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം
 • കേരളത്തില്‍ അനാഥനാക്കപ്പെട്ട കുരുന്ന് ഇപ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ പാര്‍ലമെന്റ് അംഗം
 • പിണറായി സര്‍ക്കാര്‍ ആയിരം ദിനം പൂര്‍ത്തീകരിക്കുമ്പോള്‍
 • അപൂര്‍വ നാണയങ്ങളുടെയും നോട്ടുകളുടെയും വിസ്മയ ശേഖരവുമായി ഒരു മലയാളി
 • എച്ച് 1 ബി വ്യവസ്ഥകള്‍ കര്‍ക്കശമാക്കിയതോടെ വിദഗ്ധര്‍ക്ക് ക്ഷാമം
 • വരുമോ ഹര്‍ത്താല്‍രഹിത കേരളം?
 • Write A Comment

   
  Reload Image
  Add code here