കോളജ് വിദ്യാഭ്യാസ ചിലവ് കുറയ്ക്കാന്‍ വെബ്‌സൈറ്റുകളും വിദഗ്ധരും

Wed,Jul 25,2018


കോളജിലെ ട്യൂഷന്‍ ബില്‍ കുറയ്ക്കുന്നതിന് ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അതിനു സഹായകമായവിധം 'സൗജന്യമായി പണം' ലഭിക്കും. അതിനായി അല്‍പ്പം മെനക്കെടണമെന്നു മാത്രം. സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്കും കായികതാരങ്ങള്‍ക്കും മാത്രമല്ല, അല്ലാത്തവര്‍ക്കും ഗ്രാന്റുകളും സ്‌കോളര്‍ഷിപ്പുകളും ലഭിക്കും. പക്ഷേ അത് എത്രത്തോളമെന്നതിനെക്കുറിച്ച് പലര്‍ക്കും അറിവില്ല. ഓരോ ആവശ്യത്തിന് അനുസരിച്ചായിരിക്കും അവ ലഭിക്കുക. വായ്പകള്‍ പോലെ അവ തിരിച്ചടക്കേണ്ടതില്ല. അത് സ്വയം കണ്ടെത്തുന്നതിന് വിദ്യാര്‍ത്ഥികള്‍ക്കും കുടുംബങ്ങള്‍ക്കും കഴിയും. അല്ലെങ്കില്‍ പണം നല്‍കി ഒരു വിദഗ്ധന്റെ സഹായം തേടുക. ഒന്നുകില്‍ ഓണ്‍ലൈനില്‍ 'റോബോ അഡൈ്വസര്‍' ന്റെ സഹായം തേടാം, അല്ലെങ്കില്‍ കൂടുതല്‍ മനസ്സിലാക്കുന്നതിനായി ഒരു ധനകാര്യ വിദഗ്ധനെ സമീപിക്കാം. സ്വന്തമായിത്തന്നെ ചെയ്യണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കായി ഒട്ടേറെ സൗജന്യ വിഭവങ്ങള്‍ ഉണ്ടെന്നുള്ള നല്ല വാര്‍ത്തയുമുണ്ട്. ഓണ്‍ലൈനില്‍ ലഭിക്കുന്ന വിവരങ്ങളെല്ലാം ശേഖരിച്ചു കഴിഞ്ഞാല്‍ പിന്നീട് അധികമായൊന്നും സ്വന്ത നിലയില്‍ പ്രവര്‍ത്തിക്കേണ്ടിവരില്ലെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. അല്‍പ്പം സമയം ചിലവഴിക്കണമെന്നുമാത്രം.
കോളജ് ബോര്‍ഡ് നല്‍കുന്ന കണക്കുകള്‍ പ്രകാരം 2016-17ല്‍ ഫെഡറല്‍ ഗവണ്മെന്റും സംസ്ഥാന ഗവണ്മെന്റുകളും സ്ഥാപനങ്ങളും സ്വകാര്യ വ്യക്തികളുമെല്ലാം കൂടി 181.1 ബില്യണ്‍ ഡോളറിന്റെ സഹായം അണ്ടര്‍ ഗ്രാജുവേറ്റ് വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയിട്ടുണ്ട്. ഇതില്‍ 46.1 ബില്യണ്‍ ഡോളര്‍ സ്ഥാപനങ്ങളുടെ ഗ്രാന്റ് ആയിരുന്നു. ഫെഡറല്‍ ഗവണ്മെന്റ് 38.8 ബില്യണ്‍ ഡോളര്‍ ഗ്രാന്റ് നല്‍കി. സ്വകാര്യ വ്യക്തികള്‍ 10.8 ബില്യണ്‍ ഡോളറും സംസ്ഥാന ഗവണ്‍മെന്റുകള്‍ 10.4 ബില്യണ്‍ ഡോളറുമാണ് ഗ്രാന്റായി നല്‍കിയത്. ഫെഡറല്‍ ഗവണ്മെന്റിന്റെ സഹായത്തിനായി ഫാഫ്‌സ (Fafsa) എന്നറിയപ്പെടുന്ന സൗജന്യമായി ലഭിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ചു സമര്‍പ്പിക്കണം. സഹായത്തിനുള്ള അര്‍ഹത തീരുമാനിക്കുന്നത് അതായിരിക്കും. വെറുതെ സമയം കളയേണ്ടെന്നു കരുതി സമ്പന്ന കുടുംബങ്ങള്‍ ഈ നടപടി ഒഴിവാക്കും. അത് ശരിയല്ല. മറ്റു തരത്തിലുള്ള സഹായങ്ങള്‍ക്കും ഫാഫ്‌സ ഫോം സമര്‍പ്പിക്കുന്നത് ഉപകരിക്കും. പല സംസ്ഥാനങ്ങളും വായ്പകളും ഗ്രാന്റുകളും നല്‍കുന്നതിനായി ഫാഫ്‌സയിലെ വിവരങ്ങളായിരിക്കും ഉപയോഗപ്പെടുത്തുക. സ്ഥാപനങ്ങള്‍ നല്‍കേണ്ട സഹായത്തെക്കുറിച്ചു തീരുമാനിക്കാന്‍ കോളജുകളും യുണിവേഴ്‌സിറ്റികളും ഉപയോഗപ്പെടുത്തുന്നതും അതാണ്. അതുകൊണ്ട് വരുമാനം എന്തായാലും അത് പൂരിപ്പിച്ചു നല്‍കുകയാണ് വേണ്ടതെന്നാണ് വിദഗ്ദ്ധര്‍ നല്‍കുന്ന ഉപദേശം. വര്‍ഷത്തിലൊരിക്കല്‍ സമര്‍പ്പിക്കേണ്ട ഫാഫ്‌സ ഒക്ടോബര്‍ ഒന്നുമുതല്‍ ലഭിച്ചുതുടങ്ങും. കഴിയുന്നത്ര നേരത്തെ ഫോം പൂരിപ്പിച്ചു നല്‍കണം. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് ചിലര്‍ പണം നല്‍കി സഹായിക്കുന്നത്. ഫോം പൂരിപ്പിക്കുന്നതിനുള്ള സഹായത്തിനായി formyourfuture.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ മതിയാകും. ചില സംസ്ഥാനങ്ങളില്‍ ഇതിനായി ഞായറാഴ്ചകളില്‍ പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. ഇതിനു പുറമെ ചില വിദ്യാര്‍ത്ഥികള്‍ക്ക് കോളജ് ബോര്‍ഡിന്റെ cssprofile.collegeboard.org ലെ സി എസ് എസ് പ്രൊഫൈല്‍ പൂരിപ്പിക്കേണ്ടിവരും. ഗവണ്‍മെന്റിതര സ്‌കോളര്‍ഷിപ് പരിപാടികളായ സ്ഥാപനങ്ങളുടെ ഗ്രാന്റുകള്‍, വായ്പകള്‍ സ്‌കോളര്‍ഷിപ്പുകള്‍ എന്നിവയ്ക്കുള്ള യോഗ്യത തീരുമാനിക്കുന്നതിനായി 400 ഓളം കോളജുകളും യുണിവേഴ്‌സിറ്റികളും പ്രൊഫഷണല്‍ സ്‌കൂളുകളും ഇത് ഉപയോഗപ്പെടുത്തുന്നുണ്ട്.
ഓരോ കോളജിലെയും സഹായത്തെക്കുറിച്ച് വിദ്യാര്‍ഥികള്‍ പ്രത്യേകം മനസ്സിലാക്കണം. എന്തുതരം സഹായമാണ് നല്‍കുന്നത്, അതിനായി സമര്‍പ്പിക്കേണ്ടതായ ഫോം എന്താണ് എന്നീ കാര്യങ്ങളാണ് ചോദിച്ചറിയേണ്ടത്. ഉദാഹരണത്തിന് പല സ്‌കൂളുകളിലും ഗ്രേഡ്, ടെസ്റ്റ് സ്‌കോറുകള്‍, പഠ്യേതര പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ മെറിറ്റ് അടിസ്ഥാനമാക്കിയുള്ള സഹായങ്ങള്‍ നല്‍കാറുണ്ട്. സാമ്പത്തിക സഹായം ഉദാരമായി നല്‍കുന്ന സ്‌കൂളുകള്‍ കണ്ടെത്താന്‍ കോളജ് ബോര്‍ഡിന്റെ യശഴളൗൗേൃല.ീൃഴ ഉപയോഗപ്പെടുത്താവുന്നതാണ്. 2200 ലധികം പരിപാടികളുടെ വിവരങ്ങള്‍ അതില്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കപ്പെട്ടാല്‍ മൂന്നു കോളജുകളിലെവരെ സഹായങ്ങള്‍ താരതമ്യപ്പെടുത്തുന്നതിനായി ഗവണ്മെന്റിന്റെ രീിൗൊലൃളശിമിരല.ഴീ് എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കണം.
ഒരു കോളജില്‍നിന്നും വാഗ്ദാനം ചെയ്യുന്ന സഹായത്തില്‍ സംതൃപ്തരല്ലെങ്കില്‍ കൂടിയാലോചനകള്‍ നടത്താന്‍ മടിക്കരുതെന്നാണ് വിദഗ്ധര്‍ നല്‍കുന്ന ഉപദേശം. മിക്ക കോളജുകള്‍ക്കും അപ്പീല്‍ നല്‍കുന്നതിനുള്ള സംവിധാനമുണ്ട്. പുറമെനിന്നുള്ള സ്‌കോളര്‍ഷിപ്പുകളും അപേക്ഷിക്കുന്നതിനു കഴിയും. ഹൈസ്‌കൂളിലെ രണ്ടാംവര്‍ഷം മുതല്‍തന്നെ ഇതിന് ശ്രമിക്കാവുന്നതാണ്. മറ്റു തരത്തിലുള്ള സ്‌കോളര്‍ഷിപ് പരിപാടികളെക്കുറിച്ചറിയാന്‍ ളമേെംലയ.രീാ, രമുുലഃ.രീാ,ലറ്ശീെൃ.െരീാ. എന്നീ വെബ്‌സൈറ്റുകള്‍ സൗജന്യമായി ഉപയോഗിക്കാന്‍ കഴിയും. ഇതൊക്കെയുണ്ടെങ്കിലും പല കുടുംബങ്ങളും വിദഗ്ധരുടെ സഹായം തേടാറുണ്ട്. പല വിധത്തിലുള്ള സഹായങ്ങള്‍ നല്‍കുന്നതിനായി 4,000 ഡോളര്‍ മുതല്‍ 20,000 ഡോളര്‍വരെ ഈടാക്കുന്ന വിദഗ്ധരുണ്ട്.

Other News

 • പ്രളയം തകര്‍ത്ത ജീവിതം വീണ്ടെടുത്ത 'ചേക്കുട്ടി' പാവകള്‍ ലോക ശ്രദ്ധ നേടുന്നു
 • ജീവിതം തകര്‍ന്നു നുറുങ്ങിയിട്ടും ഐഎഎസ് മോഹവുമായി ഒരു മലയാളി പെണ്‍കുട്ടി
 • യുഎസ് വിസ സമ്പന്നര്‍ക്കും അപ്രാപ്യമാകും
 • ജെഫ് വൈഡ്‌നെര്‍ അനശ്വരമാക്കിയ 'ടാങ്ക്മാന്' ചൈനയില്‍ ഇന്നും വിലക്ക്
 • പ്രതിപക്ഷം തകര്‍ന്നടിയുന്നു
 • പ്രതിപക്ഷം ഇല്ലാത്ത ഇന്ത്യ
 • ഹിന്ദിയില്‍ തൊട്ട് കൈപൊള്ളി മോഡി സര്‍ക്കാര്‍
 • ലളിതവത്കരിച്ചാല്‍ മറയുമോ കൊടും കൊലയാളിയുടെ മുഖം?
 • ബംഗാളിലെ കോളേജുകളില്‍ മതം മാനവികതക്ക് വഴിമാറുന്നു
 • ഹിന്ദിയില്‍ തൊട്ട് കൈപൊള്ളി മോഡി സര്‍ക്കാര്‍
 • കടഭാരം വര്‍ദ്ധിക്കുന്ന ടാറ്റയ്ക്ക് ജഗ്വാര്‍ പ്രശ്‌നമാകുന്നു
 • Write A Comment

   
  Reload Image
  Add code here