Can't Select Database

ഇന്ത്യയിലെ ഇറച്ചി കോഴികള്‍ക്ക് കടുത്ത ആന്റിബയോട്ടിക്കുകള്‍ നല്‍കുന്നു

Wed,Feb 14,2018


അത്യാസന്ന നിലയില്‍ കിടക്കുന്ന രോഗികളെ രക്ഷിക്കാന്‍ അവസാന ശ്രമമെന്ന നിലയില്‍ കൊടുക്കുന്ന ആന്റിബയോട്ടിക്കാണ് കോളിസ്റ്റിന്‍. ഓരോ വര്‍ഷവും നൂറുകണക്കിന് ടണ്‍ കോളിസ്റ്റിന്‍ ഉള്‍പ്പടെയുള്ള ആന്റിബയോട്ടിക്കുകളാണ് ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യുന്നത്. വൈദ്യശാസ്ത്രത്തിന് അറിവുള്ളതില്‍വെച്ച് എറ്റവും കടുപ്പമേറിയ ആന്റിബയോട്ടിക്കുകളും അതിലുള്‍പ്പെടും. മെഡിക്കല്‍ പരിശോധനയൊന്നുമില്ലാതെ വളര്‍ത്തുമൃഗങ്ങളില്‍ പ്രയോഗിക്കുന്നതിനായാണ് അവ ഉപയോഗിക്കുന്നതെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. മൃഗങ്ങള്‍ക്കു ഈ ഔഷധം ആവശ്യമില്ലെങ്കില്‍പ്പോലും അവയ്ക്കത് ധാരാളമായി നല്‍കുകയാണ്. നല്ല ആരോഗ്യത്തോടെ വളരാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്യുന്നത്.
ഇന്ത്യയിലെ ഇറച്ചിക്കോഴികളില്‍ പ്രയോഗിക്കുന്ന ആന്റിബയോട്ടിക്കുകള്‍ ആഗോളവ്യാപകമായി പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ പര്യാപ്തമാണ്. വീര്യമേറിയ ആന്റിബയോട്ടിക്കുകള്‍ പതിവായി ഉപയോഗിക്കുന്നത് അതുകൊണ്ടുദ്ദേശിക്കുന്നതിന്റെ വിപരീത ഫലം മാത്രമാണുണ്ടാക്കുക എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ഏതെങ്കിലും രോഗത്തെ പ്രതിരോധിക്കാനായിരിക്കും ഒരു പ്രത്യേക ആന്റിബയോട്ടിക് ഉപയോഗിക്കുന്നത്. എന്നാല്‍ അവയുടെ പതിവായ ഉപയോഗം ആ രോഗത്തോടുള്ള ശരീരത്തിന്റെ പ്രതിരോധ ശേഷി കുറയ്ക്കുകയാണ് ചെയ്യുന്നത്. വികസ്വര രാഷ്ട്രങ്ങളില്‍ മൃഗങ്ങളില്‍, പ്രത്യേകിച്ചും കോഴിഫാമുകളില്‍ ആന്റിബയോട്ടിക്കുകളുടെ ഉപയോഗം വളരെ വ്യാപകമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അവയുടെ ഇറച്ചി ഭക്ഷിക്കുന്നവരുടെ അവയവങ്ങളെ അത് ബാധിക്കുന്നുണ്ട്. അവരില്‍ ആന്റിബയോട്ടിക്കുകളുടെ രോഗപ്രതിരോധശേഷി നശിക്കുന്നു. ലോകമൊട്ടാകെത്തന്നെ അതിന്റെ ഭവിഷ്യത്തുകള്‍ അനുഭവപ്പെടുകയാണ്.
ന്യുമോണിയ ഉള്‍പ്പടെയുള്ള കടുത്ത ചില രോഗങ്ങള്‍ക്കാണ് കോളിസ്റ്റിന്‍ നല്‍കുന്നത്. മറ്റു ഔഷധങ്ങള്‍ ഉപയോഗിച്ച് അവയെ ചികില്‍സിക്കാനും സാധ്യമല്ല. ഈ ഔഷധങ്ങളുടെ പ്രതിരോധ ശേഷി നശിക്കുന്നതോടെ കഴിഞ്ഞ നൂറ്റാണ്ടില്‍ സാധാരണപോലെ ചികില്‍സിച്ചു ഭേദമാക്കാന്‍ കഴിഞ്ഞിരുന്ന പല രോഗങ്ങളും വീണ്ടും മാരകമായി മാറും. ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യോല്‍പ്പാദക രാഷ്ട്രങ്ങളിലൊന്നാണ് ഇന്ത്യ. ചിക്കനും ബന്ധപ്പെട്ട മറ്റുല്‍പ്പന്നങ്ങളും വിദേശങ്ങളിലേക്ക് ഇന്ത്യന്‍ കര്‍ഷകര്‍ ഇപ്പോള്‍ തടസ്സമൊന്നും കൂടാതെ കയറ്റുമതി ചെയ്യുന്നുണ്ട്. യൂറോപ്യന്‍ യൂണിയനുമായി സമ്മതിച്ചിട്ടുള്ള ശുചിത്വ വ്യവസ്ഥകളല്ലാതെ മറ്റൊന്നും ഇപ്പോള്‍ ഇന്ത്യയില്‍നിന്നുമുള്ള ഇറക്കുമതിക്ക് യുകെ പരിഗണിക്കുന്നില്ല. എന്നാല്‍ ബ്രെക്‌സിറ്റിനു ശേഷം സ്ഥിതിയില്‍ മാറ്റമുണ്ടാകും.

Other News

 • ഇന്ത്യക്കാരായ അതിസമ്പന്നര്‍ വിദേശങ്ങളില്‍ ആഢംബര വസതികള്‍ വാങ്ങിക്കൂട്ടുന്നു
 • കാനഡയിലെ ഗുരുദ്വാരകളില്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് വിലക്ക്; പുതിയ സിഖ് കലാപത്തിനുള്ള നീക്കമെന്ന് ആശങ്ക
 • പാക് ജനാധിപത്യത്തിനെതിരെ പണ്ട് സൈന്യം, ഇപ്പോള്‍ ജുഡീഷ്യല്‍ ആക്ടിവിസം
 • തല്ലിക്കൊല്ലുന്ന ജനക്കൂട്ടം 'ഹിന്ദു' ഇന്ത്യയിലും മുസ്ലീം പാക്കിസ്ഥാനിലും
 • വൈറ്റ്ഹൗസില്‍ ട്രമ്പ് നിയമിക്കുന്നത് സ്വന്തം പ്രതിരൂപങ്ങളെ?
 • നൂറു കഴിഞ്ഞവരുടെ സ്വന്തം നാട്
 • അമേരിക്കന്‍ സ്‌കൂളുകളില്‍ ആരും സുരക്ഷിതരല്ല
 • പാക്കിസ്ഥാനെതിരെ യുഎസ് നീക്കം
 • വിന്റര്‍ ഒളിമ്പിക്‌സിലെ രാഷ്ട്രീയ ജിംനാസ്റ്റിക്‌സ്
 • ബാലമുരുകന്‍ 'ഭക്ഷിക്കു'ന്നത് 20 ലക്ഷത്തിന്റെ മഞ്ച്
 • ജഡ്ജി നിയമനം: ധാരണയിലെത്താനാകാതെ സുപ്രീം കോടതിയും ഗവണ്മെന്റും
 • Write A Comment

   
  Reload Image
  Add code here