ക്വോട്ട സമ്പ്രദായം ഇന്ത്യന്‍ സാങ്കേതിക വിദഗ്ധര്‍ക്ക് വിലങ്ങുതടി; ഗ്രീന്‍കാര്‍ഡിന് കാത്തിരിക്കേണ്ടി വരുന്നത് പത്തു വര്‍ഷം

Fri,Jan 11,2019


ന്യൂഡല്‍ഹി: നിശ്ചിത ക്വോട്ട അനുസരിച്ച് ഓരോ രാജ്യത്തിനും ഗ്രീന്‍ കാര്‍ഡ് അനുവദിക്കുന്നതു കൊണ്ട് ഉയര്‍ന്ന സാങ്കേതിക വൈദഗ്ധ്യമുള്ള ജോലിക്ക് അമേരിക്കയില്‍ എത്തുന്ന ഇന്ത്യക്കാര്‍ക്ക് പത്തു വര്‍ഷത്തോളം കാത്തിരുന്നാല്‍ മാത്രമേ ഗ്രീന്‍കാര്‍ഡ് ലഭിക്കുന്നുള്ളു എന്ന് അടുത്തയിടെ യു.എസ് കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസ് നടത്തിയ സര്‍വേയില്‍ കണ്ടെത്തി. ക്വോട്ട സമ്പ്രദായം എടുത്തു കളഞ്ഞാല്‍ ഇന്ത്യ, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കായിരിക്കും ഏറ്റവുമധികം ഗ്രീന്‍കാര്‍ഡ് കാര്‍ഡ് ലഭിക്കുക.
ഇന്ത്യക്കാര്‍ക്ക് പത്തു വര്‍ഷമാണ് കാത്തിരിക്കേണ്ടി വരുന്നതെങ്കില്‍ ചൈനക്കാര്‍ക്ക് ഇത് പതിനൊന്നര വര്‍ഷത്തിലധികമാണ്. എല്‍ സാല്‍വദോര്‍, ഗ്വാട്ടിമാല, ഹോണ്ടൂറാസ് എന്നിവിടങ്ങളിലുള്ളവരുടെ കാത്തിരിപ്പ് രണ്ടു വര്‍ഷവും പത്തു മാസവുമാണ്. മെക്‌സിക്കോക്കാര്‍ക്ക് ഇത് രണ്ടു വര്‍ഷമാണെങ്കില്‍ മറ്റു രാജ്യക്കാര്‍ക്ക് ഇത് ഒരു വര്‍ഷവും ആറു മാസവും മാത്രമാണ്. ജനസംഖ്യ എത്രയെന്നു നോക്കാതെ തൊഴില്‍ - കുടുംബ അടിസ്ഥാനത്തില്‍ ഒരു വര്‍ഷം ഏഴു ശതമാനമെന്ന ക്വോട്ടയാണ് നിലനില്‍ക്കുന്നത്. ഒരേ രാജ്യത്തു നിന്ന് ഒര കാറ്റഗറിയില്‍ കൂടുതല്‍ അപേക്ഷകരുണ്ടെങ്കില്‍ കാലതാമസം വര്‍ധിക്കും.
2018 ഏപ്രിലിലെ കണക്കനുസരിച്ച് ഗ്രീന്‍കാര്‍ഡിനായി കാത്തിരിക്കുന്ന ഇന്ത്യക്കാരായ അപേക്ഷകരുടെ എണ്ണം 306,601 ആണ്. ഇതില്‍ നല്ലൊരു പങ്കും ഐ.ടി പ്രൊഫഷണലുകളാണ്. തൊഴിലിന്റെ അടിസ്ഥാനത്തില്‍ നല്‍കുന്ന ഗ്രീന്‍കാര്‍ഡുകള്‍ക്കുള്ള അപേക്ഷകരില്‍ 78 ശതമാനവും ഇന്ത്യക്കാരാണെന്ന് സര്‍വേയില്‍ കണ്ടെത്തി. ക്വോട്ട സമ്പ്രദായം എടുത്തു കളയണമെന്ന് ആവശ്യപ്പെട്ട് ചില അമേരിക്കന്‍ നിയമ നിര്‍മാതക്കള്‍ നടത്തിയിട്ടുള്ള നീക്കം പൂവണിഞ്ഞാല്‍ ഇന്ത്യ, ചൈന എന്നിവിടങ്ങളില്‍ നിന്ന് ഗ്രീന്‍കാര്‍ഡിനായി കാത്തിരിക്കുന്ന പതിനായിരങ്ങള്‍ക്ക് അത് ശുഭകരമായ കാര്യമാകും.

Other News

 • ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 'നിസ്‌കാര നിര'യുമായി ന്യൂസീലന്‍ഡ് എംബ്ലം
 • റവ.ഫിലിപ്പ് ഫിലിപ്പിന് യാത്രയയപ്പു നല്‍കി
 • ഫൊക്കാന പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുമെന്ന് ലീല മാരേട്ട്
 • വ്യാജ വിവാഹ റാക്കറ്റ് നടത്തിയ ഇന്ത്യക്കാരന്‍ ഫ്‌ളോറിഡയില്‍ അറസ്റ്റില്‍
 • ന്യൂ​സി​ല​ൻ​ഡ്​ ഭീ​ക​രാ​ക്ര​മ​ണ​ത്തെ ശ​ക്ത​മാ​യ​ഭാ​ഷ​യി​ൽ അ​പ​ല​പി​ച്ച്​ പ്ര​സി​ഡ​ൻ​റ്​ ട്രമ്പ്‌
 • നി​യോ​മി റാ​വു ഡി.​സി സ​ർ​ക്യൂ​ട്ട്​ അ​പ്പീ​ൽ കോ​ട​തി ജ​ഡ്​​ജി
 • 737 മാക്‌സ് വിമാനങ്ങളുടെ സോഫ്റ്റ് വെയര്‍ അപ്ഗ്രഡേഷന്‍ അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നടത്തുമെന്ന് ബോയിംഗ് കമ്പനി
 • ആണവ പരീക്ഷണം; കിം വാക്കു പാലിക്കുമെന്ന് കരുതുന്നതായി മൈക്ക് പോമ്പിയോ
 • സി.ബി.എസിന്റെ ടാലന്റ് ഷോ 'വേള്‍ഡ് ബെസ്റ്റില്‍' ചിന്ന ഇന്ത്യന്‍ സംഗീതവാദ്യ പ്രതിഭ കിരീടം നേടി; കീശയിലാക്കായത് ഒരു മില്യണ്‍ ഡോളര്‍ സമ്മാനം
 • 'സമാധാനത്തിനുള്ള സുവര്‍ണാവസരം അമേരിക്ക നഷ്ടപ്പെടുത്തി '; നിരായുധീകരണ ചര്‍ച്ചകള്‍ നിറുത്തി മിസൈല്‍ പരീക്ഷണം തുടര്‍ന്നേക്കും: ഉത്തരകൊറിയ
 • അതിര്‍ത്തി മതിലിനു വേണ്ടി ട്രമ്പ് എമര്‍ജന്‍സി പ്രഖ്യാപിച്ചത് തള്ളി സെനറ്റും, റിപ്പബ്ലിക്കന്‍ വിമതര്‍ കൂറ് മാറി വോട്ടു ചെയ്തു
 • Write A Comment

   
  Reload Image
  Add code here