രാഹുല്‍ ഗാന്ധിക്ക് ദുബായില്‍ ആവേശകരമായ സ്വീകരണം; പല കാര്യങ്ങളിലും വിഭജിതമായ ഇന്ത്യയെ വീണ്ടും ഒന്നിപ്പിക്കാന്‍ ആഹ്വാനം

Fri,Jan 11,2019


ദുബായ്: ദ്വിദിന സന്ദര്‍ശനത്തിന്റെ ഭാഗമായി ദുബായില്‍ എത്തിയ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്ക് ആവേശകരമായ സ്വീകരണം. ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ കാല്‍ ലക്ഷത്തിലധികം പ്രവസികളാണ് രാഹുലിനെ ശ്രവിക്കാന്‍ എത്തിയത്. യു.എ.ഇ സഹിഷ്ണുതയുടെ വര്‍ഷം ആഘോഷിക്കുമ്പോള്‍ നമ്മുടെ മാതൃരാജ്യം നാലര വര്‍ഷമായി അസഹിഷ്ണുതയുടെ പിടിയിലാണെന്ന് രാഹുല്‍ പറഞ്ഞു.
ഇന്ത്യ ഇപ്പോള്‍ പല കാര്യങ്ങളിലും വിഭജിക്കപ്പെട്ടിരിക്കുന്നു. രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടിയും, മതപരമായുമൊക്കെ നമ്മള്‍ വിഭജിതരായിരിക്കുന്നു. ഇന്ത്യയെ നമുക്ക് വീണ്ടും ഒരുമയുടെ പാതയിലേക്ക് കൊണ്ടുവരിക എന്നതാണ് പ്രഥമ ദൗത്യം. നമ്മള്‍ പരസ്പരം പോരടിക്കുകയും, അസഭ്യ വര്‍ഷം നടത്തുകയാണ്. ഇതുകൊണ്ട് എന്തു നേട്ടമാണ് ഉണ്ടാകുന്നത്. മരിക്കുന്നതു വരെ എന്റെ വാതിലുകളും, ഹൃദയവും, കാതുകളും നിങ്ങള്‍ക്കായി തുറന്നിരിക്കും. കോണ്‍ഗ്രസ് വിമുക്ത ഭാരതമാണ് ചില്‍ ആഗ്രഹിക്കുന്നത്. ബി.ജെ.പി വിമുക്ത ഭാരതം താന്‍ ആഗ്രഹിക്കുന്നില്ലെന്നും രാഹുല്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ് പ്രസിഡന്റ് എന്ന നിലയിലാണ് രാഹുല്‍ ഗാന്ധി ഇപ്പോള്‍ ഇവിടെ വന്നിരിക്കുന്നതെന്നും, അടുത്ത തവണ അദ്ദേഹം ഇവിടെ ഇന്ത്യന്‍ പ്രധാനമന്ത്രി എന്ന നിലയിലാണ് വരിക എന്നും ചടങ്ങില്‍ പ്രസംഗിച്ച മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കരഘോഷങ്ങള്‍ക്കിടെ പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് സാം പിട്രോഡ, മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി തുടങ്ങിയവും ചടങ്ങില്‍ പങ്കെടുത്തു. യു.എ.ഇ പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരയുമായ ഷേഖ് മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തൂമിനെ സന്ദര്‍ശിച്ച് രാഹുല്‍ ചര്‍ച്ച നടത്തുകയുണ്ടായി.

Other News

 • ചുഴലിക്കാറ്റ് 'ഇദായ്' വന്‍ നാശം വിതച്ചു; ആയിരം പേര്‍ മരിച്ചുവെന്ന് മൊസാമ്പിക്ക് പ്രസിഡന്റ്
 • സിന്‍ജിയാങ് മേഖലയില്‍ നിന്ന് 13000 'ഭീകരരെ' അറസ്റ്റു ചെയ്തതായി ചൈന
 • നിരവ് മോഡിക്കെതിരേ ലണ്ടനിലെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു
 • ഡച്ച് നഗരമായ ഉട്രക്ടില്‍ ഭീകരാക്രമണം; ട്രാമില്‍ യാത്ര ചെയ്തിരുന്ന മൂന്നു പേരെ വെടിവച്ചു കൊന്നു, അക്രമിയെ അറസ്റ്റ് ചെയ്തു
 • ന്യൂസിലന്‍ഡ് വെടിവെപ്പു നടത്തിയ ഭീകരന്‍ കോടതിയില്‍ സ്വയം വാദിക്കും ; മുന്‍ അഭിഭാഷകനെ നീക്കി
 • ന്യൂസിലാന്‍ഡ് വെടിവെപ്പിനു മിനിട്ടുകള്‍ക്ക് മുമ്പ് അക്രമി പ്രധാന മന്ത്രിയടക്കം മുപ്പത് പേര്‍ക്ക് ആക്രമണ വിവരം ഇ മെയില്‍ ചെയ്തു
 • മസൂദ് അസര്‍ പ്രശ്‌നം ഇന്ത്യയുമായി ചര്‍ച്ച ചെയ്യാന്‍ സന്നദ്ധമെന്ന് ചൈന
 • അമേരിക്കയുടെയും, യൂറോപ്യന്‍ യൂണിന്റെയും മുന്നറിയിപ്പുകള്‍ അവഗണിച്ച് ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയുമായി സഹകരിക്കാന്‍ ഇറ്റലി
 • ന്യൂസിലാന്‍ഡ് മോസ്‌കിലെ കൂട്ടക്കൊല; ഒരു മലയാളി ഉള്‍പ്പെടെ ഏഴ് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു
 • മുസ്ലീംകള്‍ക്കെതിരെ പരാമര്‍ശം നടത്തിയ ഓസ്‌ട്രേലിയന്‍ മന്ത്രിയുടെ തലയില്‍ മുട്ട ഉടച്ച കൗമാരക്കാരന്‍ സോഷ്യല്‍ മീഡിയയില്‍ പതിനായിരങ്ങളുടെ ഹീറോ
 • ന്യൂസിലാന്‍ഡ് മോസ്‌കിലെ കൂട്ടക്കൊലയ്ക്കു കാരണം മുസ്ലിം കുടിയേറ്റമാണെന്നു പ്രസ്താവിച്ച ഓസ്‌ട്രേലിന്‍ സെനറ്ററെ പാര്‍ലമെന്റ് ശാസിക്കും
 • Write A Comment

   
  Reload Image
  Add code here