മുന്നോക്ക സംവരണം: ദലിത് സംഘടകള്‍ സുപ്രീംകോടതിയിലേക്ക്; 200 ഓളം ദലിത് സംഘടനകളുടെ യോഗം ശനിയാഴ്ച തിരുവനന്തപുരത്ത്

Fri,Jan 11,2019


കൊച്ചി: മുന്നോക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നിയമനങ്ങളിലും ഉന്നതവിദ്യാഭ്യാസ മേഖലയിലും 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്ര നീക്കത്തിനെതിരെ ദലിത് പിന്നോക്ക സംഘടകള്‍ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു.
വിവിധ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് നിലവിലുള്ള 50 ശതമാനം സംവരണത്തിനു പുറമെയാണ് മുന്നോക്ക വിഭാഗങ്ങളലെ സാമ്പത്തിക പിന്നാക്ക വിഭാഗക്കാര്‍ക്ക് സംവരണം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. കോണ്‍ഗ്രസും സിപിഎമ്മും അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന ഈ തീരുമാനത്തോട് യോജിപ്പ് പ്രകടിപ്പിക്കുകയും പാര്‍ലമെന്റിന്റെ ഇരുസഭകളിലും അനുകൂലമായ നിലപാട് എടുക്കുകയും ചെയ്തിരുന്നു. ഭരണഘടനയുടെ 15,16 വകുപ്പുകള്‍ ഭേദഗതി ചെയ്തുകൊണ്ടാണ് പുതിയ സംവരണം ഏര്‍പ്പെടുത്തുന്നത്. നിലവില്‍ ദലിത് പിന്നാക്ക വിഭാഗങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സംവരണം അട്ടിമറിക്കപ്പെടുമെന്ന ആശങ്കയാണ് ദലിത് സംഘടനകള്‍ക്കുള്ളത്.
നിയമ നടപടികളെക്കുറിച്ച് ആലോചിക്കുന്നതിനായി നാളെ (ശനിയാഴ്ച) തിരുവനന്തപുരത്ത് സ്‌പെന്‍സര്‍ ജംങ്ഷനില്‍ ദലിത് സംഘടന നേതാക്കളുടെ യോഗം ചേരും. 200 ഓലം ദലിത് സംഘടനകളെയാണ് യോഗത്തിന് ക്ഷണിച്ചിട്ടുള്ളത്. കെപിഎംഎസ് ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്തിലാണ് ശനിയാഴ്ച യോഗം ചേരുന്നത്. നിയമ നടപടി, ജനകീയ പ്രക്ഷോഭം തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച് ഈ യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന.
സുപ്രീംകോടതി വിധിയെ മറികടന്ന് സംവരണം 60 ശതമാനമാക്കി ഉയര്‍ത്തി, മുന്നോക്ക സാമ്പത്തിക സംവരണം ഉറപ്പാക്കിയ എന്‍ഡിഎ സര്‍ക്കാറിന്റെ നീക്കത്തെ ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ നേരത്തെ യൂത്ത് ഫോര്‍ ഇക്വാലിറ്റി എന്ന സംഘടന ഹര്‍ജി നല്‍കിയിരുന്നു. സര്‍ക്കാര്‍ തീരുമാനം സുപ്രീംകോടതി വിധിക്ക് എതിരാണെന്നാണ് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചത്.

Other News

  • മനുഷ്യക്കടത്ത് കേസ് : മുനമ്പത്ത് നിന്ന് സ്വിറ്റ്‌സര്‍ലാന്‍ഡിലേക്ക് പുറപ്പെട്ട ബോട്ടില്‍ മലയാളികളില്ലെന്ന് പൊലീസ്
  • ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനു സര്‍വനാശം സംഭവിക്കുമെന്ന് വെള്ളാപ്പള്ളി
  • ' ഞാന്‍ എഴുതുന്നത് എന്റെ പച്ചയായ ജീവിതം' : എച്ചുമുക്കുട്ടി; സാമൂഹിക മാധ്യമ വിചാരണകളോട് എഴുത്തുകാരി പ്രതികരിക്കുന്നു
  • കേരളത്തില്‍ കഴിഞ്ഞ വര്‍ഷം കാണാതായത് 12453 പേരെ; ഇവരില്‍ 11761 പേരെ കണ്ടെത്തി
  • കണ്ണൂർ വിമാനത്താവളത്തിൽനിന്ന് കൂടുതൽ അന്താരാഷ്ട്ര, ആഭ്യന്തര സർവീസ് ആരംഭിക്കും;എയർഇന്ത്യയുടെ അമിതനിരക്ക് കുറയ്ക്കണമെന്ന് മുഖ്യമന്ത്രി: വിമാനക്കമ്പനി സി.ഇ.ഒ മാരുമായി മുഖ്യമന്ത്രി ചർച്ച നടത്തി
  • അധോലോക നായകന്‍ രവി പൂജാര വീണ്ടും ഭീഷണിപ്പെടുത്തുന്നുവെന്ന് നടി ലീന മരിയ പോള്‍
  • മനുഷ്യക്കടത്തിന് മുനമ്പത്ത് എത്തിയ സംഘത്തിന് മലയാളികളുടെ സഹായവും ലഭിച്ചുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍
  • ശബരിമല സ്ത്രീപ്രവേശനം: ആവശ്യങ്ങളില്‍ ഒന്നുപോലും നേടാതെ സെക്രട്ടറിയറ്റു നടയിലെ നിരാഹാര സമരം ബിജെപി അവസാനിപ്പിച്ചു
  • ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചതായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍
  • ശബരിമല: നിരാഹാരം കിടക്കാന്‍ മുതിര്‍ന്ന നേതാക്കളില്ല; സെക്രട്ടറിയറ്റിനു മുന്നിലെ ബിജെപി സമരം ലക്ഷ്യം കാണാതെ അവസാനിപ്പിക്കുന്നു
  • കനക ദുര്‍ഗയ്ക്കും ബിന്ദുവിനും പൂര്‍ണ സമയ സംരംക്ഷണം നല്‍കണമെന്ന് സര്‍ക്കാരിനോട് സുപ്രിംകോടതി
  • Write A Comment

     
    Reload Image
    Add code here