കാലിഫോര്‍ണിയയില്‍ രണ്ട് വമ്പന്‍ കാട്ടുതീ അതിവേഗം പടരുന്നു; കുറഞ്ഞത് ഒമ്പതു പേര്‍ കൊല്ലപ്പെട്ടു, ഒന്നരലക്ഷം പേരെ ഒഴിപ്പിച്ചു

Fri,Nov 09,2018


പാരഡൈസ് (കാലിഫോര്‍ണിയ): കാലിഫോര്‍ണിയയില്‍ അനിയന്ത്രിതമായി പടര്‍ന്നു കൊണ്ടിരിക്കുന്ന രണ്ട് കാട്ടുതീ ജനജീവിതത്തിന് വലിയ ഭീതി ഉയര്‍ത്തുന്നു. വടക്കു ഭാഗത്ത് പടരുന്ന ക്യാമ്പ് ഫയര്‍ കാട്ടുതീയില്‍ കുറഞ്ഞത് ഒമ്പതു പേര്‍ കൊല്ലപ്പെട്ടു. 26,000 ജനങ്ങള്‍ താമസിക്കുന്ന പാരഡൈസ് പട്ടണം അഗ്നിയില്‍ ചാമ്പലായി. പട്ടണത്തിലെ കാറികളില്‍ വെന്തു മരിച്ച നിലയിലാണ് അഞ്ചു പേരം കണ്ടെത്തിയത്. ലോസാഞ്ചലസിനു പടിഞ്ഞാറ് പടര്‍ന്നു കൊണ്ടിരിക്കുന്ന വൂല്‍സേ കാട്ടുതീ ഒരു പ്രധാന ഹൈവേയും കടന്ന് തീരമേഖലയിലേക്ക് വ്യാപിക്കുകയാണ്. ഒന്നര ലക്ഷത്തോളം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക ഒഴിപ്പിച്ചു. രണ്ടു കാട്ടുതീയും അതിവേഗം പടരുകയാണെന്നും ശക്തമായ കാറ്റ് അതിന് സഹായകമാകുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വ്യാഴാഴ്ച ക്യമ്പ് ക്രീക്കിനു സമീപം തുടങ്ങിയ ക്യാമ്പ് ഫയര്‍ കാട്ടുതീ അതിവേഗം പടരുകയായിരുന്നു. ശക്തമായ കാറ്റും വനമേഖല ഉണങ്ങിയ അവസ്ഥയും കാട്ടുതീക്ക് അനുകൂലമായ സാഹചര്യം സംജാതമാക്കി. വ്യാഴാഴ്ച വൈകുന്നേരത്തോടെ ക്യാമ്പ് ഫയര്‍ ഇരുപതിനായിരം ഏക്കര്‍ സ്ഥലം ചാമ്പലാക്കി. പല ആളുകള്‍ക്കും വാഹനങ്ങള്‍ ഉപേക്ഷിച്ച് കാല്‍നടയായി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് പലായനം ചെയ്തു. കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സോഷ്യല്‍ മീഡിയയിലൂടെ കണ്ടെത്താന്‍ പട്ടണവാസികള്‍ ശ്രമിച്ചു വരുന്നു.
ലോസാഞ്ചലസിനു സമീപം വെന്റുറ കൗണ്ടിയില്‍ മറ്റൊരു കാട്ടുതീ അതിവേഗം പടര്‍ന്നു കൊണ്ടിരിക്കുകയാണ്. 12 പേരുടെ കൂട്ടക്കൊല നടന്ന തൗസണ്ട് ഓക്‌സ് പട്ടണത്തിനു സമീപമാണിത്. ഈ കാട്ടുതീ പതിനാലായിരം ഏക്കര്‍ സ്ഥലം ചാമ്പലാക്കി കഴിഞ്ഞതായി അധികൃതര്‍ പറഞ്ഞു. ലോസാഞ്ചലസിലേക്കുള്ള പ്രധാന പാതകളിലൊന്നായ ഹൈവേ 101 കടന്ന് കാട്ടുതീ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിച്ചു കൊണ്ടിരിക്കുന്നു. പല പ്രശസ്തരുടയും താമസ കേന്ദ്രമായ കലാബസാസ്, മാലിബു നഗരങ്ങളും കാട്ടുതീ ഭീഷണിയിലാണ്. കലാബസാസിനു വേണ്ടി പ്രാര്‍ഥിക്കുവാന്‍ പ്രശസ്ത ടിവി താരം കിം കര്‍ദഷിയാന്‍ സോഷ്യല്‍ മീഡിയയില്‍ അഭ്യര്‍ഥിച്ചു. ഒരു മണിക്കൂര്‍ മുമ്പ് വീട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ എത്രയും വേഗം അവിടം ഒഴിയണമെന്ന ഉത്തരവാണ് കാത്തിരുന്നതെന്നും, എല്ലാവരും സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ഥിക്കുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

Other News

 • 'അധിനിവേശക്കാര്‍' എന്ന് ട്രമ്പ് വിശേഷിപ്പിച്ച കുടിയേറ്റ കാരവനിലെ നൂറുകണക്കിനാളുകള്‍ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ എത്തി
 • വൈറ്റ്ഹൗസില്‍ 'ആഭ്യന്തര' കലഹം; ഇളക്കി പ്രതിഷ്ഠയ്ക്ക് ട്രമ്പ് തയാറെടുക്കുന്നു
 • ഫ്രാന്‍സിസ് ജോര്‍ജിന് ഹൂസ്റ്റണില്‍ സ്വീകരണം നല്‍കുന്നു
 • റോഷി അഗസ്റ്റിന്‍ എം.എല്‍.എ യ്ക്ക് ഹൂസ്റ്റണില്‍ സ്വീകരണം നല്‍കി
 • ഇത് കൂട്ടായ്മയുടെ വിജയമെന്ന് കെ.പി.ജോര്‍ജ്
 • ഓസ്റ്റിന്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തിന്റെ ദശാബ്ദിയും തിരുനാളും ആഘോഷിക്കുന്നു
 • പ്രളയ ബാധിതര്‍ക്കുള്ള ഭവനത്തിന്റെ താക്കോല്‍ കൈമാറി
 • വൈറ്റ്ഹൗസില്‍ ദീപാവലി ദീപം തെളിയിച്ച് ട്രമ്പ്; അമേരിക്ക - ഇന്ത്യ ബന്ധം ഏറ്റവും ഉയര്‍ന്ന തലത്തില്‍ എന്നും വിലയിരുത്തല്‍
 • ആമസോണിന്റെ പുതിയ കാമ്പസുകള്‍ ന്യൂയോര്‍ക്കിലും,വാഷിംഗ്ടണിലും
 • ദശലക്ഷക്കണക്കിന് യഹൂദരുടെ കൂട്ടക്കൊലയ്ക്ക് കാരണക്കാരനായ ഹിറ്റ്‌ലറുടെ മനം കവര്‍ന്ന യഹൂദ ബാലികയുടെ കഥ
 • 'പ്രതിഭോത്സവം 2018' വര്‍ണാഭമായി
 • Write A Comment

   
  Reload Image
  Add code here