കൊലക്കേസ് പ്രതിയായ ഡിവൈഎസ്പി ഒളിവില്‍ തന്നെ;അറസ്റ്റ് ചെയ്യും വരെ സമരം ചെയ്യുമെന്ന് സനലിന്റെ കുടുംബം

Fri,Nov 09,2018


കിളിമാനൂര്‍: കാര്‍ പാര്‍ക്കിംഗുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ സനലെന്ന യുവാവിനെ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഡി.വൈ.എസ്.പി ഹരികുമാറിനെ അറസ്റ്റ് ചെയ്യും വരെ സമരം ചെയ്യുമെന്ന് കുടുംബം.
സനലിനെ ആക്രമിച്ച സ്ഥലത്ത് മക്കളുമൊത്ത് സമരം ചെയ്യുമെന്ന് സനലിന്റെ ഭാര്യ വിജി. സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുമെന്ന് സനലിന്റെ സഹോദരിയും പ്രതികരിച്ചു. സനലിനെ കൊലപ്പെടുത്തിയ ഡി.വൈ.എസ്.പിയെ അറസ്റ്റ് ചെയ്യും വരെ നീതിക്കായുള്ള പോരാട്ടം തുടരുമെന്നാണ് സനലിന്റെ കുടുംബം പറയുന്നത്.
കേസില്‍ പ്രതിയായ ബി. ഹരികുമാറിനായുള്ള അന്വേഷണം ഇപ്പോഴും തുടരുകയാണ്. ഹരികുമാറിനെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഡി.വൈ.എസ്.പി ഓഫീസിന് മുന്നിലേക്ക് മാര്‍ച്ച് നടത്തി. ഹരികുമാറിനെ അറസ്റ്റ് ചെയ്യാതെ പോലീസ് ഒളിച്ചുകളിക്കുകയാണെന്ന ആക്ഷേപവും ഉണ്ട്.
ഹരികുമാര്‍ കീഴടങ്ങുമെന്ന റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. ക്രൈം ബ്രാഞ്ച് എസ്.പിയാണ് കേസ് അന്വേഷിക്കുന്നത്.

Other News

 • കേരളത്തില്‍ പോളിംഗ് 77 ശതമാനത്തിനു മുകളില്‍; ഇനി കണക്കുകൂട്ടലുകളുടെ കാലം
 • വയനാട്ടില്‍ രാഹുല്‍ ജയിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍
 • വോട്ടിംഗ് യന്ത്രം വോട്ടുമാറ്റി രേഖപ്പെടുത്തുന്നുവെന്ന പ്രചരണം അടിസ്ഥാനരഹിതമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ
 • പോളിങ്ങിനിടെ എട്ടുപേര്‍ കുഴഞ്ഞുവീണു മരിച്ചു; ബൂത്ത് ഓഫീസര്‍ക്ക് അപസ്മാര ബാധ
 • കൂത്തുപറമ്പിലും പത്തനംതിട്ടയിലും വോട്ടുചെയ്യാന്‍ വരി നിന്ന രണ്ടുപേര്‍ തളര്‍ന്നു വീണു മരിച്ചു
 • കേരളത്തില്‍ വോട്ടിംഗ് തുടങ്ങി; ചിലയിടങ്ങളില്‍ മെഷീന്‍ തകരാര്‍ മൂലം വോട്ടെടുപ്പ് തുടങ്ങാനായില്ല
 • ഉച്ചയ്ക്ക് രണ്ടുവരെ 50.92 ശതമാനം പോളിങ്; 80% കടന്നേക്കുമെന്ന് പ്രതീക്ഷ
 • കണ്ണൂരില്‍ പോളിങ് ബൂത്തിലെത്തിച്ച വിവി പാറ്റ് മെഷിനുള്ളില്‍ പാമ്പിനെ കണ്ടെത്തി
 • കേരളം ചൊവ്വാഴ്ച പോളിങ് ബൂത്തിലേക്ക്; 20 മണ്ഡലങ്ങള്‍, 227 സ്ഥാനാര്‍ത്ഥികള്‍,2,61,51,543 വോട്ടര്‍മാര്‍
 • ഒളിക്യാമറ വിവാദം: യുഡിഎഫ് സ്ഥാനാര്‍ഥി എം കെ രാഘവനെതിരെ പോലീസ് കേസെടുത്തു
 • യാത്രക്കാരെ മര്‍ദ്ദിച്ച് ഇറക്കിവിട്ട സംഭവത്തില്‍ കല്ലട ബസ് സര്‍വീസിന്റെ പെര്‍മിറ്റ് റദ്ദാക്കി
 • Write A Comment

   
  Reload Image
  Add code here