തെലങ്കാനയില്‍ അധികാരത്തില്‍ വന്നാല്‍ ഹൈദരാബാദിന്റെ പേര് മാറ്റുമെന്ന് ബിജെപി

Fri,Nov 09,2018


ഹൈദരാബാദ്: തെലങ്കാനയില്‍ അധികാരത്തില്‍ വന്നാല്‍ ഹൈദരാബാദിന്റെപേരു മാറ്റുമെന്ന് ബിജെപി വാഗ്ദാനം.
ഡിസംബര്‍ ഏഴിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ തെലങ്കാനയില്‍ അധികാരത്തില്‍ വരികയാണെങ്കില്‍ ഹൈദരാബാദിന്റെ പേരു മാറ്റുമെന്നാണ് ബി ജെ പി നേതാവ് രാജ സിംഗ് അറിയിച്ചിരിക്കുന്നത്.
തെലങ്കാനയില്‍ ബി ജെ പി അധികാരത്തില്‍ വരികയാണെങ്കില്‍ ആദ്യത്തെ മുന്‍ഗണന വികസനത്തിനാണ്. അടുത്തത് പേരുകള്‍ മാറ്റലാണ്.' - രാജ സിംഗ് പറഞ്ഞു. പതിനാറാം നൂറ്റാണ്ടില്‍ ഇവിടുത്തെ അധികാരി ആയിരുന്ന ഖുത്ബ് ഷാഹിസ് ഭാഗ്യനഗര്‍ എന്ന പേര് ഹൈദരാബാദ് എന്നാക്കി മാറ്റുകയായിരുന്നെന്നും സിംഗ് പറഞ്ഞു.
സെക്കന്ദരാബാദിന്റെയും കരിംനഗറിന്റെയും പേരുകള്‍ അങ്ങനെ മാറ്റിയതാണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിങ്ങള്‍ ഇല്ലാത്ത ഇന്ത്യയാണ് അമിത് ഷാ ആഗ്രഹിക്കുന്നതെന്ന അസാദുദ്ദിന്‍ ഒവൈസിയുടെ പ്രസ്താവനയെ രാജ സിംഗ് എതിര്‍ത്തു.
നിരന്തരം തെലങ്കാനയ്‌ക്കെതിരെ സംസാരിക്കുന്നതിനാല്‍ മുസ്ലിങ്ങള്‍ ഒവൈസിയെ വിശ്വസിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഹൈദരാബാദില്‍ നിന്നുള്ള ലോക് സഭ അംഗമാണ് ഒവൈസി.

Other News

 • വാരാണസിയില്‍ മോഡിക്കെതിരെ പ്രിയങ്കയില്ല; അജയ് റായ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി
 • ജമ്മുവില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു; ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു
 • നോട്ടു നിരോധനം മൂലം തൊഴില്‍ നഷ്ടമായത് 50 ലക്ഷം പേര്‍ക്ക്
 • മോഡി രണ്ടാമൂഴത്തിലെ അജണ്ട തയ്യാറാക്കുന്നു
 • മോസ്‌ക്കുകളില്‍ സ്ത്രീകളെ കയറ്റാത്തത് ഇന്ത്യയില്‍ മാത്രം
 • പൗരത്വബില്ലിനെ എതിര്‍ത്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് നടപടി ഭീഷണി
 • മഹാരാഷ്ട്രയില്‍ ഭരണവിരുദ്ധവികാരം ആഞ്ഞുവീശുന്നു
 • ആവേശമായി രാജ് താക്കറെയുടെ ഡിജിറ്റല്‍ സ്‌ക്രീന്‍ റാലികള്‍
 • ശ്രീലങ്കയിലെ സ്‌ഫോടനത്തില്‍ കര്‍ണാടകത്തില്‍ നിന്നുള്ള ആറ് ജനതാദള്‍ - എസ് നേതാക്കള്‍ കൊല്ലപ്പെട്ടു
 • ശ്രീലങ്കയില്‍ നടുക്കം വിതച്ച തൗഹീദ് ജമാ അത് ഭീകര സംഘടനയ്ക്ക് തമിഴ്‌നാട്ടിലും സാന്നിധ്യം
 • ബ്രിട്ടീഷ് പൗരത്വ വിവാദത്തില്‍ കഴമ്പില്ല; അമേഠിയില്‍ രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചു
 • Write A Comment

   
  Reload Image
  Add code here