ഐടി അടിസ്ഥാനസൗകര്യരംഗത്ത് ലുലു ഗ്രൂപ്പ് 2,400 കോടി മുതല്‍മുടക്കുന്നു

Fri,Nov 09,2018


കൊച്ചി: പ്രമുഖ മലയാളി വ്യവസായി എം.എ. യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പ് കേരളത്തിൽ ഐ.ടി. അടിസ്ഥാനസൗകര്യ രംഗത്ത് 2,400 കോടി രൂപയുടെ നിക്ഷേപം നടത്തും. രണ്ടു വർഷത്തിനുള്ളിൽ 50 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ ഐ.ടി. അടിസ്ഥാനസൗകര്യം ഒരുക്കുകയാണ് ലക്ഷ്യമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി വ്യക്തമാക്കി. കൊച്ചി സ്മാർട്ട് സിറ്റിയിലെ ട്വിൻ ടവർ ഉൾപ്പെടെയാണ് ഇത്. കാക്കനാട്ട് ഇൻഫോ പാർക്കിൽ പണി പൂർത്തിയാക്കിയ ലുലു സൈബർ ടവർ-2-ന്റെ ഉദ്ഘാടനം ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. കേന്ദ്ര ഐ.ടി. മന്ത്രി എസ്.എസ്. അലുവാലിയ അധ്യക്ഷത വഹിക്കും.

ലുലു സൈബർ ടവർ 1-ന് തൊട്ടടുത്തായാണ് 20 നിലകളിലായുള്ള പുതിയ ടവർ സജ്ജമാക്കുന്നത്. 11,000-ത്തോളം ഐ.ടി. പ്രൊഫഷണലുകൾക്ക് തൊഴിലൊരുക്കുന്ന ഇടമായിരിക്കും ഇതെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് അമേരിക്കൻ കമ്പനികൾ ഉൾപ്പെടെ ഒട്ടേറെ കമ്പനികൾ ഇവിടെ ഐ.ടി. കേന്ദ്രം തുടങ്ങാൻ സന്നദ്ധമായി മുന്നോട്ടുവന്നിട്ടുണ്ട്. മൊത്തം 15 ലക്ഷം ചതുരശ്രയടി വിസ്തീർണമുള്ള പുതിയ ഐ.ടി. മന്ദിരം അത്യാധുനിക നിലവാരത്തിലുള്ളതാണ്. എട്ടു നിലകൾ പൂർണമായി കാർ പാർക്കിങ്ങിനായി നീക്കിവച്ചിട്ടുണ്ട്. 1,400 കാറുകൾക്ക് ഒരേസമയം പാർക്ക് ചെയ്യാം.

11 നിലകളിലായി ഒമ്പതു ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലാണ് പ്രീമിയം നിലവാരത്തിലുള്ള വർക്ക് സ്പേസ്. ഓരോ നിലയിലും 84,000 ചതുരശ്രയടി. ആഗോള കമ്പനികൾക്ക് ഏകോപിതമായി ജോലി ചെയ്യാൻ കഴിയുന്ന ബിസിനസ് സൗഹൃദ അന്തരീക്ഷമാണ് സൈബർ ടവറിൽ ഒരുക്കിയിരിക്കുന്നത്. 900 സീറ്റുകളുള്ള ഫുഡ് കോർട്ട്, ബാങ്ക് ശാഖകൾ, ഹെൽത്ത് ക്ലബ്ബ്, യോഗ-മെഡിറ്റേഷൻ സെന്റർ, ഹാളുകൾ എന്നിവയും ലുലു സൈബർ ടവർ-2-ൽ ഒരുക്കിയിട്ടുണ്ട്.

നിർമിത ബുദ്ധി, ഇന്റർനെറ്റ് ഓഫ് തിങ്‌സ് പോലുള്ള മേഖലകളിലേക്ക് ഐ.ടി. വ്യവസായം പുരോഗമിക്കുകയാണ്. ഇതിനനുസരിച്ച് മാറാൻ നമുക്കു കഴിയണമെന്ന് എം.എ. യൂസഫലി പറഞ്ഞു. ഈ രംഗം വരും വർഷങ്ങളിൽ വൻതോതിൽ വളരുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. കഴിവും കഠിനാധ്വാനം ചെയ്യാനുള്ള മനസ്സുമുള്ള ഒട്ടേറെ ചെറുപ്പക്കാർ നമ്മുടെ നാട്ടിലുണ്ട്. അവർക്ക് തൊഴിലവസരം നൽകാൻ സർക്കാരിനു മാത്രം കഴിയില്ല. അവിടെ കൂട്ടായ പരിശ്രമം ആവശ്യമാണ്. എല്ലാവരും ഒത്തൊരുമിച്ചാൽ ഇന്ത്യയെ, പ്രത്യേകിച്ച് കേരളത്തെ ഔട്ട്‌സോഴ്‌സിങ്‌ രംഗത്തെ വലിയൊരു ഹബ്ബായി മാറ്റാനാകും. ഈ ലക്ഷ്യം വച്ചാണ് സൈബർ ടവറുകൾ നിർമിക്കുന്നതെന്ന് യൂസഫലി വ്യക്തമാക്കി.

Other News

 • ബിജെപി വിരുദ്ധ ബദലിനെ ഇടതുപക്ഷം പിന്തുണക്കും
 • വാട്ട്‌സ്ആപ്പിലേക്ക് ഇസ്രായേലി സ്‌പൈവെയറുകള്‍ കടന്നുകയറുന്നു
 • യുഎസില്‍ ക്രെഡിറ്റ് കാര്‍ഡ് പണം അടക്കാത്ത യുവാക്കളുടെ എണ്ണം കൂടുന്നു
 • കോളജ് അഡ്മിഷന് ഇനി 'പ്രതികൂല ഘടകങ്ങളും' മാര്‍ക്കാവും
 • ദുബായ്‌ രാ​ജ​കു​മാ​ര​ൻ​മാ​ർ വി​വാ​ഹി​ത​രാ​യി
 • ഏലമ്മ തോമസ് നിര്യാതയായി
 • ഏലമ്മ തോമസ് നിര്യാതയായി
 • മും​ബൈ സ്വ​ദേ​ശി​യാ​യ അ​നീ​ഷ്​ ക​പൂ​ർ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വി​ജ​യി​യാ​യ ശി​ൽ​പി​യെ​ന്ന്​ സ​ർ​വേ റിപ്പോര്‍ട്ട്‌
 • ചൈനയിലും ടോയ്‌ലറ്റ് വിപ്ലവം!
 • ബിജെപി വിരുദ്ധ ബദലിനെ ഇടതുപക്ഷം പിന്തുണക്കും
 • മോഡിയുടെ 'കാര്‍മേഘസിദ്ധാന്തം' ഗൗരവമേറിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു
 • Write A Comment

   
  Reload Image
  Add code here