കെ.എം ഷാജി എംഎല്‍എയെ അയോഗ്യനാക്കിയ വിധിക്ക് രണ്ടാഴ്ചത്തേക്ക് സ്‌റ്റേ

Fri,Nov 09,2018


കൊച്ചി : അഴീക്കോട് എംഎല്‍എ കെ എം ഷാജിയെ അയോഗ്യനാക്കി നേരത്തെ പുറപ്പെടുവിച്ച വിധിക്ക് ഹൈക്കോടതി രണ്ടാഴ്ചത്തെ സ്റ്റേ അനുവദിച്ചു.
തെരഞ്ഞെടുപ്പില്‍ കെഎം ഷാജിയുടെ എതര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന എം വി നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കെ.എം ഷാജിയെ നേരത്തെ ഹൈക്കോടതി അയോഗ്യനാക്കിയത്. എന്നാല്‍ വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ.എം ഷാജി ഹൈക്കോടതിയിലെ അതേ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.
സുപ്രീം കോടതിയില്‍ അപ്പീല്‍ പോകുന്നതുവരെ വിധി സ്റ്റേ ചെയ്യണമെന്നായിരുന്നു കെ.എം ഷാജിയുടെ ആവശ്യം. ഒരുമാസത്തെ സ്റ്റേയാണ് ആവശ്യപ്പെട്ടതെങ്കിലും രണ്ടാഴ്ചത്തേക്ക് മാത്രമാണ് വിധി സ്റ്റേ ചെയ്തത്.
തെരഞ്ഞെടുപ്പ് സമയത്ത് വര്‍ഗീയ പ്രചരണം നടത്തി എന്നാരോപിച്ച് എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന എം വി നികേഷ് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഷാജിയെ അയോഗ്യനാക്കിയത്. നികേഷ് കുമാറിന് 50000 രൂപ നല്‍കണമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു.
എന്നാല്‍ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷ് കുമാറിന്റെ ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല. മണ്ഡലത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.

Other News

 • കേരളത്തില്‍ പോളിംഗ് 77 ശതമാനത്തിനു മുകളില്‍; ഇനി കണക്കുകൂട്ടലുകളുടെ കാലം
 • വയനാട്ടില്‍ രാഹുല്‍ ജയിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍
 • വോട്ടിംഗ് യന്ത്രം വോട്ടുമാറ്റി രേഖപ്പെടുത്തുന്നുവെന്ന പ്രചരണം അടിസ്ഥാനരഹിതമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ
 • പോളിങ്ങിനിടെ എട്ടുപേര്‍ കുഴഞ്ഞുവീണു മരിച്ചു; ബൂത്ത് ഓഫീസര്‍ക്ക് അപസ്മാര ബാധ
 • കൂത്തുപറമ്പിലും പത്തനംതിട്ടയിലും വോട്ടുചെയ്യാന്‍ വരി നിന്ന രണ്ടുപേര്‍ തളര്‍ന്നു വീണു മരിച്ചു
 • കേരളത്തില്‍ വോട്ടിംഗ് തുടങ്ങി; ചിലയിടങ്ങളില്‍ മെഷീന്‍ തകരാര്‍ മൂലം വോട്ടെടുപ്പ് തുടങ്ങാനായില്ല
 • ഉച്ചയ്ക്ക് രണ്ടുവരെ 50.92 ശതമാനം പോളിങ്; 80% കടന്നേക്കുമെന്ന് പ്രതീക്ഷ
 • കണ്ണൂരില്‍ പോളിങ് ബൂത്തിലെത്തിച്ച വിവി പാറ്റ് മെഷിനുള്ളില്‍ പാമ്പിനെ കണ്ടെത്തി
 • കേരളം ചൊവ്വാഴ്ച പോളിങ് ബൂത്തിലേക്ക്; 20 മണ്ഡലങ്ങള്‍, 227 സ്ഥാനാര്‍ത്ഥികള്‍,2,61,51,543 വോട്ടര്‍മാര്‍
 • ഒളിക്യാമറ വിവാദം: യുഡിഎഫ് സ്ഥാനാര്‍ഥി എം കെ രാഘവനെതിരെ പോലീസ് കേസെടുത്തു
 • യാത്രക്കാരെ മര്‍ദ്ദിച്ച് ഇറക്കിവിട്ട സംഭവത്തില്‍ കല്ലട ബസ് സര്‍വീസിന്റെ പെര്‍മിറ്റ് റദ്ദാക്കി
 • Write A Comment

   
  Reload Image
  Add code here