അനധികൃത കുടിയേറ്റക്കാരോടൊപ്പം എത്തിയ കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്ന 'ഡാക്ക' പ്രോഗ്രാം അവസാനിപ്പിക്കുവാനുള്ള ട്രമ്പിന്റെ നീക്കം അപ്പീല്‍ കോടതി തടഞ്ഞു

Thu,Nov 08,2018


സാന്‍ഫ്രാന്‍സിസ്‌കോ: അമേരിക്കയില്‍ എത്തിയ അനധികൃത കുടിയേറ്റക്കാര്‍ക്ക് ഒപ്പമുള്ള കുട്ടികള്‍ക്ക് സംരക്ഷണം ഉറപ്പാക്കാന്‍ ഒബാമയുടെ കാലത്ത് നടപ്പാക്കിയ 'ഡാക്ക' പദ്ധതി ഉടന്‍ നിറുത്തലാക്കാനുള്ള പ്രസിഡന്റ് ട്രമ്പിന്റെ നീക്കം യു.എസ് അപ്പീല്‍ കോടതി തടഞ്ഞു. ഡിഫോര്‍ഡ് ആക് ഷന്‍ ഫോര്‍ ചൈല്‍ഡ്ഹുഡ് അറൈവല്‍സ് പ്രോഗ്രാം ഘട്ടം ഘട്ടമായി അവസാനിപ്പിക്കുവാനുള്ള ട്രമ്പിന്റെ നടപടിയാണ് ഒമ്പതാമതി യു.എസ് സര്‍ക്യൂട്ട് കോര്‍ട്ട് ഓഫ് അപ്പീല്‍സിലെ മൂന്നംഗ പാനല്‍ ഏകകണ്ഠമായി തടയിട്ടത്.
'ഡാക്ക' പ്രോഗ്രാമില്‍ ഏഴായിരത്തോളം ഇന്ത്യന്‍ അമേരിക്കന്‍ യുവജനങ്ങള്‍ ഉള്‍പ്പെടുമെന്ന് കണക്കാക്കപ്പെടുന്നു. ട്രമ്പ് ഭരണകൂടത്തിന്റെ നടപടിയെ പലരും ഫെഡറല്‍ കോടതികള്‍ ചോദ്യം ചെയ്തിട്ടുണ്ട്.
'ഡാക്ക'പ്രോഗ്രാം അവസാനിപ്പിക്കുവാനുള്ള നീക്കം ഏകപക്ഷീയമാണെന്ന വാദത്തില്‍ കഴമ്പുണ്ടെന്ന് അപ്പീല്‍ കോടതി ജഡ്ജി കിം വാര്‍ഡ്‌ലോ നിരീക്ഷിച്ചു. കുട്ടികളായിരിക്കെ ശരിയായ രേഖകളില്ലാതെ അമേരിക്കയില്‍ എത്തിയ ഏഴു ലക്ഷത്തോളം പേര്‍ ഈ പ്രോഗ്രാമില്‍ സംരക്ഷിക്കപ്പെടുന്നുണ്ട്.

Other News

 • 'അധിനിവേശക്കാര്‍' എന്ന് ട്രമ്പ് വിശേഷിപ്പിച്ച കുടിയേറ്റ കാരവനിലെ നൂറുകണക്കിനാളുകള്‍ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ എത്തി
 • വൈറ്റ്ഹൗസില്‍ 'ആഭ്യന്തര' കലഹം; ഇളക്കി പ്രതിഷ്ഠയ്ക്ക് ട്രമ്പ് തയാറെടുക്കുന്നു
 • ഫ്രാന്‍സിസ് ജോര്‍ജിന് ഹൂസ്റ്റണില്‍ സ്വീകരണം നല്‍കുന്നു
 • റോഷി അഗസ്റ്റിന്‍ എം.എല്‍.എ യ്ക്ക് ഹൂസ്റ്റണില്‍ സ്വീകരണം നല്‍കി
 • ഇത് കൂട്ടായ്മയുടെ വിജയമെന്ന് കെ.പി.ജോര്‍ജ്
 • ഓസ്റ്റിന്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തിന്റെ ദശാബ്ദിയും തിരുനാളും ആഘോഷിക്കുന്നു
 • പ്രളയ ബാധിതര്‍ക്കുള്ള ഭവനത്തിന്റെ താക്കോല്‍ കൈമാറി
 • വൈറ്റ്ഹൗസില്‍ ദീപാവലി ദീപം തെളിയിച്ച് ട്രമ്പ്; അമേരിക്ക - ഇന്ത്യ ബന്ധം ഏറ്റവും ഉയര്‍ന്ന തലത്തില്‍ എന്നും വിലയിരുത്തല്‍
 • ആമസോണിന്റെ പുതിയ കാമ്പസുകള്‍ ന്യൂയോര്‍ക്കിലും,വാഷിംഗ്ടണിലും
 • ദശലക്ഷക്കണക്കിന് യഹൂദരുടെ കൂട്ടക്കൊലയ്ക്ക് കാരണക്കാരനായ ഹിറ്റ്‌ലറുടെ മനം കവര്‍ന്ന യഹൂദ ബാലികയുടെ കഥ
 • 'പ്രതിഭോത്സവം 2018' വര്‍ണാഭമായി
 • Write A Comment

   
  Reload Image
  Add code here