റഷ്യയില്‍ നടക്കുന്ന അഫ്ഗാന്‍ സമാധാന ചര്‍ച്ചയില്‍ താലിബാനുമായി ഇതാദ്യമായി ഇന്ത്യ വേദി പങ്കിടുന്നു

Thu,Nov 08,2018


ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ സമാധാനം പുന:സ്ഥാപിക്കുവാന്‍ ലക്ഷ്യമിട്ട് റഷ്യയുടെതാല്‍പര്യപ്രകാരം മോസ്‌കോയില്‍ നവംബര്‍ ഒമ്പതിനു ചേരുന്ന യോഗത്തില്‍ ഇന്ത്യ അനൗദ്യോഗിക പ്രതിനിധികളെ അയച്ചു. ചര്‍ച്ചയില്‍ താലിബാന്‍ പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. ഇതാദ്യമായാണ് താലിബാന്‍ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ചര്‍ച്ചാ വേദിയില്‍ ഇന്ത്യയുടെ സാന്നിധ്യമുണ്ടാകുന്നത്.
ദോഹയിലുള്ള താലിബാന്റെ പൊളിറ്റിക്കല്‍ ഓഫീസില്‍ നിന്നുള്ള പ്രതിനിധികളാണ് മോസ്‌കോയില്‍ എത്തുന്നത്. മുന്‍ നയതന്ത്ര പ്രതിനിധികളായ ടി.സി.എ രാഘവന്‍, അമര്‍ സിന്‍ഹ എന്നിവരാണ് ഇന്ത്യയുടെ അനൗദ്യോഗിക പ്രതിനിധികളായി മോസ്‌കോയില്‍ എത്തിയിട്ടുള്ളത്. അഫ്ഗാനിലെ ഏതു സമാധാന നീക്കവും ആ രാജ്യത്തിന്റെ നിയന്ത്രണത്തിലായിരിക്കണമെന്നതാമ് ഇന്ത്യയുടെ ഔദ്യോഗിക നിലപാടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.
അനൗദ്യോഗികമായിട്ടാണെങ്കിലും മോസ്‌കോ ചര്‍ച്ചയില്‍ ഇന്ത്യ പങ്കെടുക്കുന്നത് പലയിടത്തും മുറുമുറുപ്പിനു കാരണമായിട്ടുണ്ട്. അഫ്ഗാനിസ്ഥാന്‍, ഇന്ത്യ, ഇറാന്‍, കസ്ഖിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, ചൈന, പാക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍, ടര്‍ക്ക്‌മെനിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, അമേരിക്ക, അഫ്ഗാന്‍ താലിബാന്‍ എന്നിവരെയാമ് റഷ്യ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരുന്നത്. അഫ്ഗാന്‍ സര്‍ക്കാര്‍ നേരിട്ട് ഇതില്‍ പങ്കെടുക്കുന്നില്ലെങ്കിലും ഉന്നത തല പീസ് കൗണ്‍സില്‍ പ്രതിനിധികളെ മോസ്‌കോയിലേക്ക് അയച്ചിട്ടുണ്ട്.

Other News

 • വാരാണസിയില്‍ മോഡിക്കെതിരെ പ്രിയങ്കയില്ല; അജയ് റായ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി
 • ജമ്മുവില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു; ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു
 • നോട്ടു നിരോധനം മൂലം തൊഴില്‍ നഷ്ടമായത് 50 ലക്ഷം പേര്‍ക്ക്
 • മോഡി രണ്ടാമൂഴത്തിലെ അജണ്ട തയ്യാറാക്കുന്നു
 • മോസ്‌ക്കുകളില്‍ സ്ത്രീകളെ കയറ്റാത്തത് ഇന്ത്യയില്‍ മാത്രം
 • പൗരത്വബില്ലിനെ എതിര്‍ത്ത മാധ്യമപ്രവര്‍ത്തകര്‍ക്ക് നടപടി ഭീഷണി
 • മഹാരാഷ്ട്രയില്‍ ഭരണവിരുദ്ധവികാരം ആഞ്ഞുവീശുന്നു
 • ആവേശമായി രാജ് താക്കറെയുടെ ഡിജിറ്റല്‍ സ്‌ക്രീന്‍ റാലികള്‍
 • ശ്രീലങ്കയിലെ സ്‌ഫോടനത്തില്‍ കര്‍ണാടകത്തില്‍ നിന്നുള്ള ആറ് ജനതാദള്‍ - എസ് നേതാക്കള്‍ കൊല്ലപ്പെട്ടു
 • ശ്രീലങ്കയില്‍ നടുക്കം വിതച്ച തൗഹീദ് ജമാ അത് ഭീകര സംഘടനയ്ക്ക് തമിഴ്‌നാട്ടിലും സാന്നിധ്യം
 • ബ്രിട്ടീഷ് പൗരത്വ വിവാദത്തില്‍ കഴമ്പില്ല; അമേഠിയില്‍ രാഹുല്‍ ഗാന്ധിയുടെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചു
 • Write A Comment

   
  Reload Image
  Add code here