തെരഞ്ഞെടുപ്പില്‍ തോറ്റ ടെക്‌സാസ് ജഡ്ജി ജുവൈനല്‍ പ്രതികളെ കൂട്ടത്തോടെ വിട്ടയച്ചു

Thu,Nov 08,2018


ഹൂസ്റ്റണ്‍: ഇടക്കാല തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ടെക്‌സാസില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ ജഡ്ജി ഗ്ലെന്‍ ഡെവ്‌ലിന്‍ ഒരു കൂട്ടം ജുവൈനല്‍ പ്രതികളെ മോചിപ്പിച്ചത് നിയമവൃത്തങ്ങളെ അമ്പരപ്പിച്ചു. വളരെ ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവര്‍ ഉള്‍പ്പെടെ ഏഴോളം പേരെയാണ് ബുധനാഴ്ച ജഡ്ജി വിട്ടയച്ചത്. അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ സംഭവത്തെപ്പറ്റി അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.
തെരഞ്ഞെടുപ്പിലെ തേല്‍വിക്കു ശേഷം ബുധനാഴ്ച കോടതിയില്‍ എത്തിയ ഡെവ്‌ലിന്‍ തന്റെ മുന്നില്‍ വന്ന ജുവൈനല്‍ പ്രതികള്‍ ഓരോരുത്തരോടും, താന്‍ വിട്ടയച്ചാല്‍ പുറത്തു പോയി ആരെയെങ്കിലും കൊല്ലുമോ എന്നു ചോദിക്കുകയായിരുന്നു. ഇല്ല എന്നു പറഞ്ഞവരെയെല്ലാം ജഡ്ജി മോചിപ്പിച്ചു. വോട്ടര്‍മാര്‍ ഇതാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പ്രസ്താവിച്ചതായി പബ്ലിക് ഡിഫന്‍ഡര്‍ സ്റ്റീവ് ഹാല്‍പര്‍ട്ട് പറഞ്ഞു.
ജഡ്ജിയുടെ നപടിയെ ഹാരിസ് കൗണ്ടി ഡിസ്ട്രിക് അറ്റോര്‍ണി കിം ഓഗ് അപലപിച്ചു. രാഷ്ട്രീയ തോല്‍വിക്ക് ഇത്തരത്തില്‍ പ്രതികരിക്കുന്നത് ഉചിതമായ നടപടിയല്ലെന്ന് അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ ടെക്‌സാസ് ഘടകം ഓര്‍മിപ്പിച്ചു.

Other News

 • കറുത്ത വര്‍ഗക്കാരനെ ട്രക്കിനു പിന്നില്‍ കെട്ടിയിട്ട് വലിച്ചിഴച്ച് കൊലപ്പെടുത്തിയ കേസില്‍ വെള്ളക്കാരനായ സൂപ്പര്‍മാസിസ്റ്റിന്റെ വധശിക്ഷ നടപ്പാക്കി
 • റവ.വിജു വര്‍ഗീസിന് യാത്രയപ്പ് നല്‍കി
 • വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍
 • ഷിക്കാഗോ ഗീതാ മണ്ഡലത്തില്‍ വിഷു ആഘോഷിച്ചു
 • വിസ കാലാവധി കഴിഞ്ഞും യു.എസില്‍ തുടരുന്നവര്‍ കൂടുതലുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ നിഷേധിക്കാന്‍ നീക്കം
 • പെണ്‍കുട്ടിയെ അടിമ വേല ചെയ്യിപ്പിച്ചു; ഗിനിയ മുന്‍ പ്രസിഡന്റിന്റെ മകനും ഭാര്യയ്ക്കും യു.എസില്‍ തടവ്
 • കേരള ക്രിക്കറ്റ് ലീഗ് അഞ്ചാം സീസണ്‍ തുടങ്ങുന്നു
 • ഹൂസ്റ്റണ്‍ റാന്നി അസോസിയേഷന്‍ കുടുംബ സംഗമം
 • റവ.ഫിലിപ്പ് ഫിലിപ്പിന് യാത്രയപ്പ് നല്‍കി
 • ഇന്ത്യ ഉള്‍പ്പെടെ എട്ടു രാജ്യങ്ങള്‍ക്ക് ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാന്‍ നല്‍കിയിരുന്ന ഇളവ് അമേരിക്ക അവസാനിപ്പിക്കുന്നു
 • ട്രമ്പിനെതിരേയുള്ള ഇംപീച്ച്‌മെന്റ്; വൈകാതെ തീരുമാനമെടുക്കുമെന്ന് ഡെമോക്രാറ്റ് പാര്‍ട്ടി
 • Write A Comment

   
  Reload Image
  Add code here