ബംഗലൂരുവില്‍ 1000 കോടി രൂപയുടെ ഐകിയ സ്റ്റോര്‍

Thu,Oct 11,2018


ബംഗലൂരു: സ്വീഡിഷ് ഗൃഹോപകരണ കമ്പനിയായ ഐകിയ ബംഗലൂരുവില്‍ 1000 കോടി രൂപ ചെലവഴിച്ച് 500,000 സ്‌ക്വയര്‍ ഫീറ്റ് സ്റ്റോര്‍ തുറക്കും. കര്‍ണ്ണാടക സംസ്ഥാനത്ത് ഭാവിയില്‍ 2,000 കോടി രൂപ ചെലവഴിക്കാനും പദ്ധതിയുണ്ട്. 2020 വേനല്‍ക്കാലത്ത് തുറക്കാനിരിക്കുന്ന ബംഗലൂരു സ്റ്റോറില്‍ 800-1000 പേര്‍ക്ക് നേരിട്ടും 1500 പേര്‍ക്ക് പരോക്ഷമായും ജോലി ലഭിക്കും. 2,000 കാറുകള്‍ക്കുളള പാര്‍ക്കിംഗ് സൗകര്യവും 1,000 സീറ്റുള്ള റസ്റ്റോറന്റും, സ്മാലാന്റ് എന്ന പേരില്‍ വിശാലമായ ചില്‍ഡ്രന്‍സ് പ്ലേ ഏറിയയും ഉണ്ടാകും.
ഇത് കമ്പനിയുടെ ഇന്ത്യയിലെ മൂന്നാമത്തെ സ്റ്റോര്‍ ആയിരിക്കും. 400,000 സ്‌ക്വയര്‍ ഫീറ്റുള്ള ആദ്യ സ്റ്റോര്‍ ഹൈദ്രാബാദിലാണ് തുറന്നത്. രണ്ടാമത്തെ സ്റ്റോര്‍ മുംബെയില്‍ ഈ വര്‍ഷം അവസാനം തുറക്കും. 2025 ആകുമ്പോഴേക്കും രാജ്യത്ത് 25 സ്റ്റോറുകള്‍ തുറക്കാനാണ് പദ്ധതി. ഇന്ത്യ കമ്പനിയുടെ ഏറ്റവും മുന്തിയ മാര്‍ക്കറ്റുകളിലൊന്നാണെന്ന് ഐകിയയുടെ ഇന്ത്യാ ചീഫ് എക്‌സിക്യൂട്ടീവ് പീറ്റര്‍ ബെറ്റ്‌സെല്‍ പറഞ്ഞു.
ഒരു വ്യാഴവട്ടക്കാലം ഇന്ത്യന്‍ കമ്പോളം പഠിച്ച ശേഷം തുറന്ന ആദ്യ സ്റ്റൊര്‍ വന്‍ വിജയമാണ്. 800 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച സ്റ്റോറില്‍ ഒരു വര്‍ഷത്തിനിടെ 6 മില്യണ്‍ ആളുകള്‍ സന്ദര്‍ശിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ബംഗലൂരു സ്റ്റോറില്‍ 7 മില്യന്‍ പേരെയാണ് പ്രതീക്ഷിക്കുന്നത്.

Other News

  • അയോദ്ധ്യ കേസില്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് ചൊവ്വാഴ്ച വാദം കേള്‍ക്കും
  • പുല്‍വാമ സംഭവത്തില്‍ ഇന്ത്യ തുടങ്ങിയ സൈനിക നടപടി നിറുത്തിവെച്ചില്ലെങ്കില്‍ തിരിച്ചടിക്കുമെന്ന് പാക്കിസ്ഥാന്റെ മുന്നറിയിപ്പ്
  • പുല്‍വാമ ഭീകരാക്രമണം; മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള പ്രമേയം യു.എന്‍ രക്ഷാസമിതിയില്‍ ഫ്രാന്‍സ് അവതരിപ്പിക്കും
  • ബംഗളൂരുവില്‍ വ്യോമസേനയുടെ വിമാനങ്ങള്‍ കൂട്ടിയിടിച്ച് ഒരു പൈലറ്റ് കൊല്ലപ്പെട്ടു; അപകടം പരിശീലനത്തിനിടയില്‍
  • ഇന്ത്യയിലെ നയതന്ത്ര പ്രതിനിധിയെ പാക്കിസ്ഥാന്‍ തിരികെ വിളിച്ചു; ഹൈക്കമ്മീഷണര്‍ സുഹൈല്‍ മുഹമ്മദ് ഇന്ത്യവിട്ടു
  • പുല്‍വാമ ഭീകരാക്രമണം; വീരമൃത്യു വരിച്ച സൈനികരുടെ മക്കള്‍ക്ക് വിദ്യാഭ്യാസവും ജോലിയും നല്‍കാന്‍ തയാറെന്ന് റിലയന്‍സ് ഫൗണ്ടേഷന്‍
  • കശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; നാലു സൈനികര്‍ക്ക് കൂടി വീരമൃത്യു; ഒരു ഗ്രാമീണനും കൊല്ലപ്പെട്ടു
  • പുല്‍വാമ ആക്രണം: കൊലയാളികള്‍ക്ക് തിരിച്ചടി നല്‍കി ഇന്ത്യന്‍ സേന; രണ്ട് ഭീകരരെ വധിച്ചു
  • പാക്കിസ്ഥാനിലെ പട്ടാള ഹോസ്പിറ്റലില്‍ നിന്ന് പുല്‍വാമ ഭീകരാക്രമണത്തിനു നിര്‍ദേശം നല്‍കിയത് മസൂദ് അസര്‍
  • പുല്‍വാമ ഭീകരാക്രമണം; പാക്കിസ്ഥാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാ സാധനങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി 200 ശതമാനമാക്കി
  • ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല; ലക്ഷ്യം തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്: രജനീകാന്ത്
  • Write A Comment

     
    Reload Image
    Add code here