കടക്കെണി; സിയേഴ്‌സ് പാപ്പര്‍ ഹര്‍ജി നല്‍കുന്നു

Thu,Oct 11,2018


ഷിക്കാഗോ: കടക്കെണിയില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് അമേരിക്കയിലെ പ്രമുഖ റീട്ടെയില്‍ വ്യാപാര ശൃംഖലയായ സിയേഴ്‌സ് ഹോള്‍ഡിംഗ് കോര്‍പറേഷന്‍ പാപ്പര്‍ ഹര്‍ജി നല്‍കുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഹോഫ്മാന്‍ എസ്റ്റേറ്റ്‌സിലുള്ള അവരുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ പാപ്പര്‍ ഹര്‍ജി തയാറാക്കുന്നതില്‍ വിദഗ്ധരായ എം 3 പാര്‍ട്ടണേഴ്‌സില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഇതുസംബന്ധിച്ച പേപ്പര്‍ വര്‍ക്കുകള്‍ നടത്തി വരികയാണ്.
അടുത്ത തിങ്കളാഴ്ച 134 മില്യണ്‍ ഡോളറിന്റെ കട ബാധ്യത സിയേഴ്‌സിന് തീര്‍ക്കേണ്ടതായുണ്ട്. ഇത് സാധ്യമാകുമെന്ന് കരുതുന്നില്ലാത്തതു കൊണ്ടാണ് പാപ്പര്‍ ഹര്‍ജിക്ക് കമ്പനി ഒരുങ്ങുന്നത്. അവസാന നിമിഷം കമ്പനി ചെയര്‍മാനും, സി.ഇ.ഒ യുമായ എഡ്വേര്‍ഡ് രക്ഷയ്ക്ക് എത്തുമെന്ന് ചിലരെങ്കിലും കരുതുന്നുണ്ട്. മുമ്പ് പല അവസരങ്ങളിലും കമ്പനിയുടെ ഏറ്റവും വലിയ ഓഹരി ഉടമ കൂടിയായ എഡ്വേര്‍ഡ് കടക്കെണിയില്‍ നിന്ന് കരകയറാന്‍ പണമിറക്കിയിരുന്നു.
പക്ഷേ, ഇത്തവണ അതുണ്ടാകില്ലെന്നും കമ്പനി ഉടച്ചു വാര്‍ക്കാന്‍ എഡ്വേര്‍ഡും ആലോചിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. സിയേഴ്‌സിന്റെ മൊത്തമുള്ള കടബാധ്യതയായ 5.5 ബില്യണ്‍ ഡോളറില്‍ ഒരു ബില്യണ്‍ ഡോളറെങ്കിലും കുറവു വരുത്തുന്ന നടപടികളാണ് പരിഗണനയിലുള്ളത്. ഇതിനു പുറമേ 1.5 ബില്യണ്‍ ഡോളറിന്റെ റിയല്‍ എസ്റ്റേറ്റ് വില്‍പനയും, 1.75 ബില്യണ്‍ ഡോളറിന്റെ ആസ്തിയില്‍ വൈവിധ്യവത്കരണവും ലക്ഷ്യമിടുന്നു. എന്നാല്‍, കമ്പനിയുടെ മോശമായ സാമ്പത്തിക നിലയെ തുടര്‍ന്ന് വായ്പാ ദാതാക്കളുടെ പിന്തുണ ആര്‍ജിക്കാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കമ്പനിയുടെ നൂറു കണക്കിന് സ്റ്റോറുകള്‍ക്ക് താഴു വീഴുകയുണ്ടായി.

Other News

  • ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ടാല്‍കം പൗഡറില്‍ ആസ്ബസ്റ്റോസ് അംശമുണ്ടെന്ന് കമ്പനിക്ക് അറിയാമായിരുന്നുവെന്ന് റിപ്പോര്‍ട്ട്; കമ്പനിയുടെ ഓഹരി വില ഇടിഞ്ഞു
  • ലൈംഗിക ബന്ധം ആരോപിച്ച വനിതകളെ നിശബ്ദരാക്കുന്നതിന് പണം നല്‍കുന്നത് തെറ്റാണെന്ന് ട്രമ്പിന് അറിയാമായിരുന്നുവെന്ന് മുന്‍ അറ്റോര്‍ണി കോഹന്‍
  • വിമാനത്തിലെ ലൈംഗികാതിക്രമം; ഇന്ത്യക്കാരന് അമേരിക്കയില്‍ തടവുശിക്ഷ, നാടുകടത്താനും ഉത്തരവ്
  • മധ്യപ്രദേശില്‍ കമല്‍നാഥ് മുഖ്യമന്ത്രിയാകും; രാജസ്ഥാനിലും, ഛത്തീസ്ഗഡിലും തര്‍ക്കം തുടരുന്നു
  • കെ.എച്ച്.എന്‍.എ ന്യൂജേഴ്‌സി കണ്‍വന്‍ഷന് പിന്തുണയുമായി ഡിട്രോയിറ്റ് ചാപ്റ്റര്‍
  • ഫോമാ വില്ലേജിന് മലയാളി അസോ. ഓഫ് സൗത്ത് വെസ്റ്റ് ഫ്‌ളോറിഡ പതിനാറായിരം ഡോളര്‍ നല്‍കും
  • കാന്‍ജ് ജിംഗിള്‍ ബെല്‍സ്' ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
  • ഓസ്റ്റിനില്‍ ഒരു ബില്യണ്‍ ഡോളര്‍ മുടക്കി ആപ്പിള്‍ കമ്പനി പുതിയ കാമ്പസ് നിര്‍മിക്കുന്നു; 150,00 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും
  • ട്രമ്പിന്റെ മുന്‍ അറ്റോര്‍ണി മൈക്കിള്‍ കോഹന് മൂന്നു വര്‍ഷം തടവ്; ട്രമ്പിനു വേണ്ടി രണ്ടു വനിതകള്‍ക്ക് പണം നല്‍കിയ ഇടപാടും, കള്ളം പറഞ്ഞതും വിനയായി
  • കേസ് നടത്തിപ്പ് ഫീസായി സ്റ്റോമി ഡാനിയല്‍സ് മൂന്നു ലക്ഷം ഡോളര്‍ ട്രമ്പിന് നല്‍കണമെന്ന് കോടതി
  • മിസോറി സിറ്റി മേയറായി യൊലാന്ത ഫോര്‍ഡിന് ചരിത്ര വിജയം
  • Write A Comment

     
    Reload Image
    Add code here