പ്രളയ ദുരന്തം; മുഖ്യമന്ത്രി പിണറായി വിജയന്‍ സെപ്റ്റംബര്‍ 20 ന് ന്യൂയോര്‍ക്കില്‍ അമേരിക്കന്‍ മലയാളികളുമായി ചര്‍ച്ച നടത്തുന്നു

Fri,Sep 14,2018


ന്യുയോര്‍ക്ക്: മിനിസോട്ടയിലെ മയോ ക്ലിനിക്കില്‍ ചികിത്സയ്ക്കു വന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ന്യുയോര്‍ക്കിലെ റോക്ക്‌ലാന്‍ഡില്‍ പ്രത്യേകം ക്ഷണിക്കപ്പെട്ട സദസിനു മുന്നില്‍ കേരളത്തിന്റെ അടിയന്തരാവശ്യങ്ങളെപറ്റി മനസു തുറക്കും. ഇരുപതാം തീയതി വൈകിട്ട് സഫേണിലെ ക്രൗണ്‍ പ്ലാസായില്‍ വച്ചാണു സമ്മേളനം. സംസ്ഥാനം നേരിടുന്ന ഈ വിഷമഘട്ടില്‍ സഹായിക്കാന്‍ താല്‍പര്യമുള്ളവും അതിനു കെല്‍പുള്ളവരും അടങ്ങുന്ന സദസിലാണു ഭാവി പരിപാടികള്‍ മുഖ്യമന്ത്രി ചര്‍ച്ച ചെയ്യുക.
കഴിയുന്നത്ര ധനസമാഹരണമാണു കേരളത്തിനു ഇപ്പോള്‍ വേണ്ടതെന്നാണ് മുഖ്യമന്ത്രിയുടെ നിരീക്ഷണം. ഇതിനകം അമേരിക്കന്‍ മലയാളികള്‍ നല്‍കിയ സംഭാവനകളില്‍ നന്ദി അറിയിച്ച മുഖ്യമന്ത്രി ഇപ്പോഴത്തെ അവസ്ഥ വിവരിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മറ്റും ഒരു മാസത്തെ ശമ്പളം നല്‍കിയാണു ദുരിതാശ്വാസത്തില്‍ പങ്കു ചേരുന്നത്. ധനസമാഹരണം എകോപിപ്പിക്കാന്‍ കേരളത്തില്‍ നിന്നു ധനകാര്യ മന്ത്രി തോമസ് ഐസക്കിനെ അയക്കാനും ആലോചനയുണ്ട്.
മുഖ്യമന്ത്രി ദുരിതാശ്വാസ നിധിയിലേക്കു ചടങ്ങില്‍ തുക സ്വീകരിക്കില്ല. അതു പോലെ ചടങ്ങില്‍ ഫോട്ടോ സെഷനും ഉണ്ടാവില്ല. ഫൊക്കാന - ഫോമ നേതാക്കളും മറ്റു രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കുന്നുണ്ട്. മിക്കവരെയും മുഖ്യമന്ത്രി നേരിട്ടാണു ക്ഷണിച്ചത്. റോച്ചസ്റ്ററിലുള്ള മയോ ക്ലിനിക്കില്‍ ചികില്‍സക്കു ശേഷം ഈ മാസം 17നു മുഖ്യമന്ത്രി തിരിച്ചു പോകാനിരുന്നതാണ്. എന്നാല്‍ യാത്രാ പരിപാടിയില്‍ ചെറിയ മാറ്റം വരുത്തുകയായിരുന്നു

Other News

  • സർക്കാർ ആനുകൂല്യംപറ്റുന്ന വിദേശികൾക്ക്​ ഗ്രീൻകാർഡ്​ നിർത്തുന്നു
  • ഇന്ത്യ സ്വതന്ത്ര സമൂഹം, ദശലക്ഷക്കണക്കിന് പൗരന്മാരെ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിച്ചു; യു.എന്നില്‍ പ്രശംസ ചൊരിഞ്ഞ് ട്രമ്പ്
  • വൈ​റ്റ്​​ഹൗ​സി​ലെ ക​റു​ത്ത വി​ഭാ​ഗ​ക്കാ​രി​യാ​യ ആ​ദ്യ വ​നി​ത റി​പ്പോ​ർ​ട്ട​റു​ടെ പ്ര​തി​മ അ​നാ​ച്ഛാ​ദ​നം ചെ​യ്​​തു
  • ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ ലൈംഗിക പീഡനം നടത്തിയിട്ടില്ലെന്ന് ബ്രെറ്റ് കവനോവ്
  • പ്രവീണ്‍ വധക്കേസില്‍ കോടതി വിട്ടയച്ച പ്രതി ജയിലിലായിരുന്നപ്പോഴും മയക്കുമരുന്ന് ഇടപാട് നടത്തി; ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജി
  • ഞാന്‍ ഇന്ത്യയെ സ്‌നേഹിക്കുന്നു, എന്റെ സുഹൃത്ത് മോഡിക്ക് ആശംസ അറിയിക്കുക; സുഷമ സ്വരാജിനോട് ട്രമ്പ്
  • ട്രമ്പ് ടീമിന്റെ റഷ്യന്‍ ബന്ധത്തെപ്പറ്റിയുള്ള അന്വേഷണത്തിനു മേല്‍നോട്ടം വഹിക്കുന്ന യു.എസ് ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ രാജിവച്ചേക്കുമെന്നു സൂചന
  • തിയോളജി ബിരുദാനന്തര ബിരുദദാന ചടങ്ങുകള്‍ സോമര്‍സെറ്റില്‍ സെപ്റ്റംബര്‍ മുപ്പതിന്
  • മോര്‍ട്ടണ്‍ഗ്രോവ് സെന്റ് മേരീസില്‍ ഇരട്ടകളുടെ സംഗമം
  • ഷിക്കാഗോയില്‍ 'എസ്രാ മീറ്റ് 2018' നടത്തി
  • മലയാളി എന്‍ജിനിയേഴ്‌സ് അസോ. സ്‌കോളര്‍ഷിപ്പ് പദ്ധതി
  • Write A Comment

     
    Reload Image
    Add code here