ബോസ്റ്റണ്‍ വാതക പൈപ്പ് ലൈനില്‍ സ്‌ഫോടന പരമ്പര: നിരവധിപ്പേര്‍ക്ക് പരിക്ക്

Fri,Sep 14,2018


ബോസ്റ്റണ്‍: വാതക പൈപ്പ് ലൈനിലുണ്ടായ സ്‌ഫോടനങ്ങളെ തുടര്‍ന്ന് നൂറുകണക്കിന് സ്ഥലവാസികളെ ഒഴിപ്പിച്ചു. വിവിധ ഇടങ്ങളിലുണ്ടായ സ്‌ഫോടങ്ങളില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ചയാണ് വിവിധയിടങ്ങളില്‍ സ്‌ഫോടന പരമ്പരയുണ്ടായത്. മിക്കവാറും സ്ഫോടനങ്ങളുണ്ടായത് വീടുകളിലാണ്.

ബോസ്റ്റണ്‍ നഗരത്തിലെ ലോറന്‍സ്, എന്‍ഡോവര്‍, നോര്‍ത്ത് എന്‍ഡോവര്‍ എന്നിവിടങ്ങളിലായി 40 കിലോമീറ്റര്‍ പ്രദേശത്ത് 70 ഇടങ്ങളിലാണ് സ്‌ഫോടനമുണ്ടായത്. കൊളംബിയ ഗ്യാസ് കമ്പനിയുടെ വാതക പൈപ്പ്‌ലൈനിലാണ് സ്‌ഫോടനങ്ങളുണ്ടായത്. 100 വീടുകളെങ്കിലും അഗ്നിക്കിരയായിട്ടുണ്ടെന്നാണ് കരുതുന്നത്. വാതക പൈപ്പ് ലൈനിലുണ്ടായ അമിത മര്‍ദ്ദമാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് കരുതുന്നത്.

സ്‌ഫോടനങ്ങളെ തുടര്‍ന്ന് സമീപ പ്രദേശങ്ങളിലെ കെട്ടിടങ്ങളില്‍ തീ പടര്‍ന്നുപിടിച്ചു. ആളുകളെ ഒഴിപ്പിച്ചതിനാല്‍ വലിയ അപകടം ഒഴിവായി. നിരവധി കെട്ടിടങ്ങള്‍ കത്തിനശിച്ചിട്ടുണ്ട്. ഒരു അഗ്നിരക്ഷാ സേനാംഗം അടക്കം ആറു പേര്‍ക്ക് സ്‌ഫോടനങ്ങളില്‍ പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. കുടുതല്‍ അപകടം ഒഴിവാക്കുന്നതിനായി പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും വാതക വിതരണം നിര്‍ത്തുകയും ചെയ്തു.

കൊളംബിയ കമ്പനിയുടെ ഗ്യാസ് ഉപഭോക്താക്കള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വീടുവിട്ടു പോകണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ അട്ടിമറി ശ്രമങ്ങള്‍ നടന്നിട്ടുള്ളതായി സൂചനകളില്ലെന്നാണ് പ്രാഥമിക വിവരം.

Other News

  • ട്രമ്പിന്റെ 'നേട്ടം'; ഇടക്കാല തെരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനം ഒരു നൂറ്റാണ്ടിനിടെയുള്ളതില്‍ ഏറ്റവും ഉയര്‍ന്നത്
  • ഫ്രാന്‍സിസ് ജോര്‍ജിന് ഡിട്രോയിറ്റില്‍ പൗരസ്വീകരണം
  • ബൈബിള്‍ കലോത്സവം; റോക്ക്‌ലാന്‍ഡ് സെന്റ് മേരീസിന് ഓവറോള്‍ കിരീടം
  • ട്രിനിറ്റി മാര്‍ത്തോമാ ഇടവക കണ്‍വെന്‍ഷന്‍ വെള്ളിയാഴ്ച ആരംഭിക്കും
  • 'അധിനിവേശക്കാര്‍' എന്ന് ട്രമ്പ് വിശേഷിപ്പിച്ച കുടിയേറ്റ കാരവനിലെ നൂറുകണക്കിനാളുകള്‍ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ എത്തി
  • വൈറ്റ്ഹൗസില്‍ 'ആഭ്യന്തര' കലഹം; ഇളക്കി പ്രതിഷ്ഠയ്ക്ക് ട്രമ്പ് തയാറെടുക്കുന്നു
  • ഫ്രാന്‍സിസ് ജോര്‍ജിന് ഹൂസ്റ്റണില്‍ സ്വീകരണം നല്‍കുന്നു
  • റോഷി അഗസ്റ്റിന്‍ എം.എല്‍.എ യ്ക്ക് ഹൂസ്റ്റണില്‍ സ്വീകരണം നല്‍കി
  • ഇത് കൂട്ടായ്മയുടെ വിജയമെന്ന് കെ.പി.ജോര്‍ജ്
  • ഓസ്റ്റിന്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തിന്റെ ദശാബ്ദിയും തിരുനാളും ആഘോഷിക്കുന്നു
  • പ്രളയ ബാധിതര്‍ക്കുള്ള ഭവനത്തിന്റെ താക്കോല്‍ കൈമാറി
  • Write A Comment

     
    Reload Image
    Add code here