ഒാ​ൺ​ലൈ​ൻ വ​ഴി​യു​ള്ള മ​ത​പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​രാ​ൻ ചൈ​ന​യു​ടെ നീ​ക്കം

Wed,Sep 12,2018


ബെ​യ്​​ജി​ങ്​: ഒാ​ൺ​ലൈ​ൻ വ​ഴി​യു​ള്ള മ​ത​പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​രാ​ൻ ചൈ​ന​യു​ടെ നീ​ക്കം. ഇ​തു സം​ബ​ന്ധി​ച്ച ക​ര​ടു​രേ​ഖ തി​ങ്ക​ളാ​ഴ്​​ച അ​ധി​കൃ​ത​ർ പു​റ​ത്തി​റ​ക്കി. ടെ​ക്​​സ്​​റ്റ്​ മെസേജുകള്‍ , ഫോട്ടോകള്‍ , ഒാ​ഡി​യോ-​വി​ഡി​യോ മെ​സേ​ജു​ക​ൾ തു​ട​ങ്ങി​യ​വ വ​ഴി മ​ത​ത​ത്ത്വ​ങ്ങ​ൾ, സം​സ്​​കാ​രം, വി​ജ്ഞാ​നം തു​ട​ങ്ങി​യ​വ പ്ര​ച​രി​പ്പി​ക്കു​ന്ന​ത്​ നി​യ​ന്ത്രി​ക്ക​ലാ​ണ്​​ ല​ക്ഷ്യം.

ചി​ല തീ​വ്ര​മാ​യ വി​ശ്വാ​സ​ങ്ങ​ളും ആ​രാ​ധ​നാ സ​​മ്പ്ര​ദാ​യ​ങ്ങ​ളും പി​ൻ​പ​റ്റു​ന്ന​വ​ർ അ​ന​ധി​കൃ​ത​മാ​യി അ​ത്​ പ്ര​ച​രി​പ്പി​ച്ച്​ രാ​ജ്യ​ത്തെ ഇ​ൻ​റ​ർ​നെ​റ്റ്​ മേ​ഖ​ല​യെ കു​ഴ​പ്പ​ത്തി​ൽ​പെ​ടു​ത്തു​ന്നു​വെ​ന്നും അ​തു​കൊ​ണ്ട് ​ത​ന്നെ ഇ​ത്ത​ര​മൊ​രു നീ​ക്കം കാ​ലി​ക​മാ​ണെ​ന്നും നി​രീ​ക്ഷ​ക​ർ വി​ല​യി​രു​ത്തു​ന്ന​താ​യി ​​ചൈ​നീ​സ്​ മാ​ധ്യ​മ​മാ​യ ഗ്ലോബല്‍ ടൈംസ്‌ ​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

മതത്തിന്റെ പേ​രി​ലു​ള്ള ബി​സി​ന​സ്​ പ്ര​മോ​ഷ​നു​ക​ൾ, മ​ത​സാ​ഹി​ത്യ​ങ്ങ​ളും പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളും പ്ര​ച​രി​പ്പി​ക്ക​ൽ, മ​ത സം​ഘ​ട​ന​ക​ളും അ​വ​യു​ടെ പ​രി​പാ​ടി​ക​ൾ​ക്കു​ള്ള ​വേ​ദി​ക​ളും രൂ​പ​വ​ത്​​ക​രി​ക്ക​ൽ, മ​ത​വി​ശ്വാ​സി​ക​ളു​ടെ സം​ഘ​ങ്ങ​ൾ വി​ക​സി​പ്പി​ക്ക​ൽ തു​ട​ങ്ങി​യ​വ​ക്കാ​ണ്​ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്താ​നൊ​രു​ങ്ങു​ന്ന​ത്. മ​ത​പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള ഒാ​ൺ​ലൈ​ൻ നി​യ​ന്ത്ര​ണം രാ​ജ്യ​ത്തെ മ​ത​സ്വാ​ത​ന്ത്ര്യ​ത്തെ​യോ മ​ത​വി​ശ്വാ​സി​ക​ളു​ടെ നി​യ​മ​പ​ര​മാ​യ അ​വ​കാ​ശ​ത്തെ​യോ നി​ഷേ​ധി​ക്കു​ന്ന​ത​ല്ലെ​ന്നും അ​ത്​ സം​ര​ക്ഷി​ക്കു​ന്ന​താ​ണെ​ന്നു​മാ​ണ്​ എ​ത്​​നി​ക്​ ആ​ൻ​ഡ്​​ റി​ലീ​ജ്യ​സ്​ അ​ഫ​യേ​ഴ്​​സ്​ ക​മ്മി​റ്റി​യു​ടെ മു​ൻ മേ​ധാ​വി സു ​വെ​യ്​​ക്വു​ൻ പ​റ​യു​ന്ന​ത്.

Other News

 • ചൈനയില്‍ ശക്തമായ ഭൂകമ്പം: 11 പേര്‍ മരിച്ചു; 122 പേര്‍ക്ക് പരുക്ക്
 • ജപ്പാനിലെ വടക്കു പടിഞ്ഞാറന്‍ മേഖലയില്‍ ഭൂചലനം: സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചു
 • ഈജിപ്ഷ്യന്‍ മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി കോടതി മുറിയില്‍ കുഴഞ്ഞുവീണു മരിച്ചു
 • എണ്ണ ടാങ്കറുകള്‍ക്കുനേരെയുണ്ടായ ആക്രമണം: പിന്നില്‍ ഇറാനെന്ന അമേരിക്കന്‍ ആരോപണം ആവര്‍ത്തിച്ച് സൗദിയും
 • കുറ്റവാളികളെ ചൈനയ്ക്ക് കൈമാറാനുള്ള വിവാദ ബില്‍ ഹോങ്കോങ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു
 • കുറ്റവാളി കൈമാറ്റ നിയമത്തിനെതിരെ ഹോങ്കോങ്ങില്‍ പ്രക്ഷോഭം: പ്രക്ഷോഭകര്‍ക്കുനേരെ പോലീസ് റബ്ബര്‍ ബുള്ളറ്റ് പ്രയോഗിച്ചു. 22 പേര്‍ക്ക് പരിക്കേറ്റു
 • സൗദി വിമാനത്താവളത്തിനുനേരെ ഹൂത്തി വിമതരുടെ മിസൈല്‍ ആക്രമണം; 26 പേര്‍ക്ക് പരിക്ക്
 • പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി സാമ്പത്തിക തിരിമറി കേസില്‍ അറസ്റ്റില്‍
 • തെ​രേ​സ മേ ക​ൺ​സ​ർ​വേ​റ്റി​വ്​ പാ​ർ​ട്ടി​യു​ടെ നേ​തൃ​സ്​​ഥാ​നം രാ​ജി​വെ​ച്ചു
 • തെക്കന്‍ സ്വീഡനിലെ ലിന്‍ശോപിംങ് നഗരത്തില്‍ സ്‌ഫോടനം: 25 പേര്‍ക്ക് പരിക്കേറ്റു
 • ഓട്ടിസത്തിനു കാരണം മാതാപിതാക്കളുടെ ജീവിതശൈലിയെന്ന് കുറ്റപ്പെടുത്തല്‍; ധ്യാനം നടത്താന്‍ ഫാ. ഡൊമിനിക് വാളന്മനാലിനു നല്‍കിയ ക്ഷണം റദ്ദാക്കണമെന്ന് ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്
 • Write A Comment

   
  Reload Image
  Add code here