'വായ് മൂടടാ പിസി'; പിസി ജോര്‍ജിനെതിരെ പാര്‍വ്വതി

Wed,Sep 12,2018


ഫ്രാങ്കോ മുളയ്ക്കലിന്റെ പീഡനത്തിനിരയായ കന്യാസ്ത്രീയെയും അവരെ പിന്തുണച്ച് സമരത്തിനിറങ്ങിയ കന്യാസ്ത്രീകളെയും മറ്റുള്ളവരെയും അധിക്ഷേപിച്ച പിസി ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ നടക്കുന്ന 'വായ് മൂടെടാ പിസി' ക്യാമ്പെയ്‌ന് പിന്തുണയുമായി നടി പാര്‍വ്വതി.

'ക്യാമ്പെയ്‌നിന്റെ ഭാഗമായതില്‍ അഭിമാനിക്കുന്നു. പിസി ജോര്‍ജിന്റെ വൃത്തികെട്ട പരാമര്‍ശങ്ങള്‍ ഇതോടെ അവസാനിപ്പിക്കണം. നീതിക്കുവേണ്ടി പോരാടുന്ന കന്യാസ്ത്രീകളെ അഭിവാദ്യം ചെയ്യുന്നു. അവരുടെ പോരാട്ടവീര്യം മികച്ചതാണ്' പാര്‍വ്വതി ട്വിറ്ററില്‍ കുറിച്ചു. ഭയപ്പെടാതെ പോരാട്ടങ്ങളുമായി മുന്നോട്ട് പോകണം' പാര്‍വ്വതി ട്വിറ്ററില്‍ കുറിച്ചു.

ദേശീയ മാധ്യമങ്ങള്‍ പോലും പിസി ജോര്‍ജിന്റെ ഇത്തരം ആരോപണങ്ങളെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. ബോളിവുഡിലും പിസി ജോര്‍ജിനെതിരെ പ്രതിഷേധം ഉയരുകയാണ്. പിസിയുടെ വാക്കു കേട്ടിട്ട് ഛര്‍ദിക്കാന്‍ വരുന്നെന്നാണ് നടി സ്വരാ ഭാസ്‌കര്‍ പറഞ്ഞത്. 'ഇത്തരത്തിലുള്ള മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും ദ്രവീകരണം സമൂഹത്തെ മലിനീകരിക്കും. ഈ മനുഷ്യന്റെ വാക്കുകള്‍ തീര്‍ത്തും അരോചകവും ലജ്ജിപ്പിക്കുന്നതുമാണ്. കേട്ടിട്ട് ഛര്‍ദിക്കാനാണ് തോന്നുന്നത്' എന്ന് സ്വര കുറിച്ചു. രവീണ ടണ്ടനുള്‍പ്പെടെ മറ്റു പല താരങ്ങളും ഇത്തരത്തില്‍ പിസിക്കെതിരെ രംഗത്തു വന്നു.

Other News

 • ഫാ. കോശി പി. ജോണ്‍ നിര്യാതനായി
 • സിപിഇസി പദ്ധതികള്‍ക്ക് പുതിയ മുഖം നല്‍കാന്‍ പാകിസ്ഥാനും ചൈനയും
 • താലിബാന്റെ 'ഗോഡ് ഫാദര്‍' കുത്തേറ്റു മരിച്ചു
 • കോട്ടയം ഇന്ത്യയിലെ ആദ്യത്തെ പട്ടിണിരഹിത ജില്ല
 • പട്‌ന മെഡിക്കല്‍ കോളജ് ലോകത്തിലെ ഏറ്റവും വലിയ ആശുപത്രിയാകും
 • ബിസിനസ് ചെയ്യുന്നത് കൂടുതല്‍ അനായാസമാക്കാന്‍ ഇന്ത്യക്കു കഴിയും
 • 2030ഓടെ 20 ഇന്ത്യന്‍ നഗരങ്ങളില്‍ രണ്ടാമത്തെ വിമാനത്താവളം ആവശ്യമാകും
 • മോദി റുപ്പേ പ്രോത്സാഹിപ്പിക്കുന്നതായി മാസ്റ്റര്‍കാര്‍ഡ് പരാതിപ്പെട്ടു
 • കുറഞ്ഞ നിരക്കില്‍ സുഖമായി വിമാനയാത്ര ചെയ്യാന്‍ 'ഫിഫ്ത് ഫ്രീഡം'
 • പലസ്തീനെ ഒഴിവാക്കി അറബ് രാഷ്ട്രങ്ങള്‍ ഇസ്രയേലുമായി അടുക്കുന്നു
 • ചൈനയില്‍ ഇനി ടിവി വാര്‍ത്ത വായിക്കുന്നത് റോബോട്ട്
 • Write A Comment

   
  Reload Image
  Add code here