വലിയ അളവില്‍ ഇന്ധനം വാങ്ങുന്നവര്‍ക്ക് ബൈക്ക്, ലാപ്പ്‌ടോപ്, വാഷിങ് മെഷീന്‍, എസി തുടങ്ങിയവ വാഗ്ദാനം ചെയ്ത് പമ്പുടമകള്‍

Wed,Sep 12,2018


ഇന്ത്യയില്‍ ഇന്ധനവില പാരമ്യത്തിലെത്തിയതോടെ നിരവധി വാഗ്ദാനങ്ങളുമായി പമ്പുടമകള്‍ രംഗത്തെത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉയര്‍ന്ന നികുതി ചുമത്തുന്ന മധ്യപ്രദേശിലെ പമ്പുടമകളാണ് അന്തര്‍സംസ്ഥാന വാഹനങ്ങളെ ആകര്‍ഷിക്കാന്‍ ഓഫറുമായി നില്‍ക്കുന്നത്. അതിര്‍ത്തി കടന്ന് കുറഞ്ഞവിലയ്ക്ക് പെട്രോളും ഡീസലുമടിക്കുന്ന ഈ വാഹനങ്ങളെ പിടിച്ചു നിര്‍ത്താന്‍ എ.സി,ടി.വി,വാഷിങ്‌മെഷീന്‍,ബൈക്ക്,ലാപ്പ്‌ടോപ്പ്, തുടങ്ങിയ നിരവധി ഉത്പന്നങ്ങളാണ് പെട്രോള്‍ പമ്പുടമകള്‍ സമ്മാനമായി നല്‍കുന്നത്. പക്ഷെ കൂടിയഅളവില്‍ ഇന്ധനം നിറയ്ക്കണം എന്നുമാത്രം.

100 ലിറ്റര്‍ ഡീസല്‍ അടിക്കുന്ന ട്രക്ക് ഡ്രൈവര്‍ക്ക് സൗജന്യമായി പ്രഭാതഭക്ഷണവും ഡിസ്‌കൗണ്ടുകളും ചില പമ്പുകള്‍ നല്‍കുന്നുണ്ട്. 5000 ലിറ്റര്‍ ഡീസല്‍ അടിക്കുന്നവര്‍ക്കാണ് ചില പമ്പുകളില്‍ മൊബൈല്‍ ഫോണ്‍, സൈക്കിള്‍, വാച്ച് എന്നിവ സമ്മാനമായി നല്‍കുന്നത്. 15000 ലിറ്റര്‍ ഇന്ധനം വാങ്ങുന്നവര്‍ക്ക് സോഫ സെറ്റ്, 100 ഗ്രാം സില്‍വര്‍ കോയിന്‍ എന്നിവയും ലഭിക്കും. 25000 ലിറ്റര്‍ ഡീസല്‍ വാങ്ങുന്നവര്‍ക്ക് ഓട്ടോമാറ്റിക്ക് വാഷിങ് മെഷിനാണ് സമ്മാനം. 50000 ലിറ്റര്‍ ഡീസലടിക്കുന്നവര്‍ക്ക് എസി, ലാപ്പ്‌ടോപ്പ് എന്നിവയും ലഭിക്കും. ഒരു ലക്ഷം ലിറ്റര്‍ ഇന്ധനം വാങ്ങുന്നവര്‍ക്ക് ബംമ്പര്‍ സമ്മാനമായി സ്‌കൂട്ടര്‍/ബൈക്കും പമ്പുടമകള്‍ വാഗ്ദാനം ചെയ്യുന്നു.

തൊട്ടടുത്ത സംസ്ഥാനത്തെ ഡീസല്‍ വിലയേക്കള്‍ അഞ്ചു രൂപയോളം കൂടുതലുള്ളതിനാല്‍ മധ്യപ്രദേശിലെ അശോക്‌നഗര്‍, ശിവപുരി എന്നീ അതിര്‍ത്തി ജില്ലകളിലെ 125 പമ്പുകളില്‍ വില്‍പ്പന വലിയതോതില്‍ കുറഞ്ഞിട്ടുണ്ട്. മധ്യപ്രദേശില്‍ ഡീസലിന് 22 ശതമാനവും പെട്രോളിന് 27 ശതമാനവുമാണ് മൂല്യ വര്‍ധിത നികുതി. അധിക നികുതിയില്‍ ഇളവുവരുത്തി ഇന്ധന വില സര്‍ക്കാര്‍ കുറയ്ക്കണമെന്നാണ് പമ്പുടമകളുട ആവശ്യം.

Other News

  • പ്രവീണ്‍ വര്‍ഗീസ് വധക്കേസ്; അമ്പരപ്പ് വിട്ടൊഴിയുന്നില്ല
  • സംശയത്തിന്റെ കനലുകള്‍ ബാക്കിയാക്കി ചാരക്കേസ്
  • റാംദേവിന് ചാഞ്ചാട്ടം എന്തുകൊണ്ട്?
  • നിയമം നിയമത്തിന്റെ വഴിക്ക്
  • വ്യാപാര യുദ്ധം ചൈനയിലെ അമേരിക്കന്‍ കമ്പനികളെ ബാധിച്ചുതുടങ്ങി
  • പലസ്തീന്‍കാരെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി ട്രമ്പ്
  • സില്‍ക്ക് റോഡ് പദ്ധതിക്കെതിരെ പാക് മന്ത്രിയുടെ പ്രസ്താവന ആശങ്ക പരത്തുന്നു
  • തീവ്ര വലതുപക്ഷം മുന്നേറി: സ്വീഡനില്‍ രാഷ്ട്രീയ അനിശ്ചിതത്വം
  • അപകടത്തില്‍ പെട്ടയാളെ രക്ഷിക്കാന്‍ സ്വന്തം കാര്‍ നല്‍കി മന്ത്രി ഓട്ടോയില്‍ കയറിപോയി
  • കൊക്കൊകോള കഞ്ചാവ് ചേര്‍ത്ത പാനീയം പുറത്തിറക്കുന്നു!
  • വിമാനയാത്രക്കിടയില്‍ കാമുകന്റെ വിവാഹാഭ്യര്‍ഥന സ്വീകരിച്ചു; എയര്‍ഹോസ്റ്റസിന് ജോലി നഷ്ടമായി
  • Write A Comment

     
    Reload Image
    Add code here