യു.പി.എസ്.സി വെബ്‌സൈറ്റിൽ കാര്‍ട്ടൂണ്‍ കഥാപാത്രം

Mon,Sep 10,2018


യു.പി.എസ്.സി വെബ്‌സൈറ്റ് നോക്കിയ ഉദ്യോഗാര്‍ത്ഥികള്‍ കാണുന്നത് കാര്‍ട്ടൂണ്‍ കഥാപാത്രം ഡൊറമോൺ. പിന്നണിയില്‍ കാര്‍ട്ടൂണിന്റെ ടൈറ്റില്‍ ഗാനവും. സാമൂഹ്യമാധ്യമങ്ങളില്‍ നിരവധിപേര്‍ സ്‌ക്രീന്‍ ഷോട്ട് പങ്ക് വെച്ചപ്പോഴാണ് വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായി മനസിലായത്. യു.പി.എസ്.സി യുടെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.upsc.gov.in തുറക്കുമ്പോള്‍ ഡൊറോമോണിന്റെ ചിത്രവും ഒപ്പം 'Doraemon-- Pick up the call' എന്ന നിര്‍ദേശവുമാണ് പ്രത്യക്ഷപ്പെട്ടത്. പിന്നാലെ കാര്‍ട്ടൂണിന്റെ ഹിന്ദിപ്പതിപ്പിലുള്ള ടൈറ്റില്‍ ഗാനവും എത്തി. എന്നാല്‍ ഇതേക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാനായി നോക്കുമ്പോള്‍ ഉടന്‍ തന്നെ 'The website is under maintenance,' എന്ന നിർദേശവും സ്ക്രീനിൽ തെളിയും. വെബ്‌സൈറ്റ് പുനഃസ്ഥാപിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ഔദ്യോഗികവൃത്തങ്ങള്‍ തയ്യാറായിട്ടില്ല

Other News

  • കോശി മാത്യു നിര്യാതനായി
  • സാമ്പത്തിക മാനേജുമെന്റില്‍ പാലിക്കേണ്ട ജാഗ്രതയുടെ പാഠമായി നോട്ടുനിരോധനം
  • പേര്‍ഷ്യക്കാരെ 'ചുരുട്ടിക്കെട്ടാന്‍' ട്രമ്പിനു കഴിയുമോ?
  • ചൈന-പാക് സൗഹൃദം ഇന്ത്യയുടെ വളര്‍ച്ചയ്ക്കുള്ള അംഗീകാരം
  • ഹൈപര്‍ലൂപ് ട്രെയിനുകള്‍ ഇന്ത്യയിലുമെത്തുന്നു
  • 'ശത്രു ഓഹരികള്‍' വില്‍ക്കാന്‍ മോദി ഗവണ്മെന്റ് തീരുമാനിച്ചു
  • സ്ഥലപ്പേരുകള്‍ മാറ്റിയും പ്രതിമകള്‍ നിര്‍മ്മിച്ചും ഹിന്ദു ദേശീയത വളര്‍ത്താന്‍ ബിജെപി
  • വ്യാപാര കരാറില്‍ മാറ്റം വരുത്താനുള്ള യുഎസ് ശ്രമത്തിനെതിരെ കാനഡ
  • ഖാഷോഗിയുടെ വധം 'അറബ് - നാറ്റോ' രൂപീകരണം സങ്കീര്‍ണ്ണമാക്കി
  • 'പണിതിട്ടും പണിതിട്ടും പണിതീരാത്തൊരു' ജര്‍മ്മന്‍ വിമാനത്താവളം
  • ജയമ്മ ജോണ്‍ നിര്യാതയായി
  • Write A Comment

     
    Reload Image
    Add code here