ആലുവയിലേക്ക് വൈകിട്ടോടെ വെള്ളമെത്തും; നേരിടാന്‍ പട്ടാളമെത്തി; വിമാനത്താവളത്തിന്റെ പ്രവര്‍ത്തനവും നിലച്ചേക്കും

Fri,Aug 10,2018


കൊച്ചി : അതിശക്തമായ കാലവര്‍ഷത്തില്‍ സംസ്ഥാനത്ത് വ്യാപക ദുരിതം.
ഇടുക്കി ജില്ലയിലെ അണക്കെട്ടുകളില്‍ നിന്നുള്ള വെള്ളത്തിന്റെ അളവ് വര്‍ധിച്ചതോടെ പെരിയാര്‍ കൂടുതല്‍ കരകവിഞ്ഞൊഴുകാനുള്ള സാധ്യത വര്‍ധിച്ചു.
ആലുവ-നെടുമ്പാശേരി ഭാഗങ്ങളിലേക്ക് വൈകുന്നരേത്തോടെ വെള്ളമെത്തുമെന്നാണ് ആശങ്ക. ഇവിടെയുള്ള ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കരുതല്‍ നടപടികളുടെ ഭാഗമായി സൈന്യം ഇറങ്ങി. പ്രളയം ശക്തമായാല്‍ നെടുമ്പാശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളും നിലച്ചേക്കും.
മണപ്പുറം മഹാദേവ ക്ഷേത്രം ഒരുമാസത്തിനിടെ മൂന്നാം തവണയും മുങ്ങി. ഇടമലയാർ അണക്കെട്ട് തുറന്നതോടെയാണ് വ്യാഴാഴ്ച രാവിലെ മൂന്നാം തവണ മുങ്ങിയത്.
ഉടുമ്പന്‍ചോല താലൂക്കില്‍ 20 ഇടങ്ങളില്‍ ഉരുള്‍പൊട്ടി. 64 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. അമ്പതോളം വീടുകള്‍ തകര്‍ന്നു. ഏക്കറുകണക്കിന് കൃഷി നശിച്ചു. മേലേചെമ്മണ്ണാര്‍, മാവടി, കട്ടക്കാല തുടങ്ങിയ സ്ഥലങ്ങളിലാണ് ഉരുള്‍പൊട്ടിയത്.
പാറത്തോടില്‍ 60 വീടുകളില്‍ വെള്ളംകയറി. മേലേചെമ്മണ്ണാറില്‍ എട്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ചെമ്മണ്ണാര്‍ ആട്ടുപാറ പെരുമാങ്കുളം മലയടിവാരത്തില്‍ നിന്നുണ്ടായ ഉരുള്‍പൊട്ടലാണ് നാശം വിതച്ചത്.
പാമ്പുപാറ, പള്ളിക്കുന്ന്, ഏഴരയേക്കര്‍, മാവറസിറ്റി തുടങ്ങിയ സ്ഥലങ്ങളിലും ഉരുള്‍ പൊട്ടി. ചെമ്മണ്ണാര്‍ അഞ്ചുമനക്കല്‍ ബിന്‍സന്റെ ഒരേക്കര്‍ സ്ഥലം ഒലിച്ചുപോയി. വീടിന്റെ മുകളില്‍ ഉണ്ടായിരുന്ന കല്ല് ദിശമാറിപ്പോയതിനാല്‍ കുടുംബത്തിലെ 20 ദിവസം പ്രായമുള്ള കുട്ടി ഉള്‍പ്പടെയുള്ളവര്‍ രക്ഷപെട്ടു. ചെമ്മണ്ണാര്‍ കുന്നേല്‍ ബെന്നിയുടെ അരയേക്കര്‍ സ്ഥലം ഒലിച്ചു പോയി. അതിനിടയില്‍ വിവിധ ഭാഗങ്ങളില്‍ മഴ ശക്തി ചോരാതെ തുടരുകയാണ്.
മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും അതിതീവ്രമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി.
രണ്ടു ദിവസത്തേക്കു കൂടി ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഉരുള്‍പ്പൊട്ടലിലും മണ്ണിടിച്ചിലും ഒഴുക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 25 ആയി. ദുരിതാശ്വാസ, രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ ജില്ലകളില്‍ സൈന്യം സജീവമായി രംഗത്തുണ്ട്. ദേശീയ ദുരന്ത പ്രതികരണ സേനയുടെ 63 അംഗ സംഘം വയനാട്ടിലും 28 പേരടങ്ങുന്ന സംഘം മലപ്പുറത്തും 72 പേരുടെ സംഘം കോഴിക്കോട്ടും 28 പേരുടെ മറ്റൊരു സംഘം പാലക്കാട്ടും 48 പേരടങ്ങുന്ന സംഘം ഇടുക്കിയിലും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.

Other News

  • പ്രളയക്കെടുതികളെ എല്ലാവരും ഒരുമിച്ചുനിന്ന് നേരിടാമെന്ന് മുഖ്യമന്ത്രി
  • മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; സെക്കന്റില്‍ പുറത്തുവിടുന്നത് 4490 ഘനയടി വെള്ളം; തീരമേഖലയില്‍ കനത്ത ജാഗ്രത
  • പെരുമഴ: നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചു; വീണ്ടും തുറക്കുന്നത് ശനിയാഴ്ച
  • ആക്ഷേപ ഹാസ്യത്തിന്റെ ചിരി ബാക്കിയാക്കി; കവി ചെമ്മനം ചാക്കോ അന്തരിച്ചു
  • ദുരിതാശ്വാസ ക്യാമ്പിലേക്ക് അരിച്ചാക്ക് ചുമന്നിറക്കാന്‍ ഐ.എ.എസുകാരായ രാജമാണിക്യവും ഉമേഷും
  • കനത്ത മഴയെ തുടര്‍ന്ന് മൂന്നാര്‍ ഒറ്റപ്പെട്ടു; സംസ്ഥാനത്ത് അടുത്ത 5 ദിവസത്തേക്ക് കൂടി മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
  • പ്രളയക്കെടുതിയില്‍ 8316 കോടി രൂപയുടെ നഷ്ടം; ഇക്കുറി സര്‍ക്കാര്‍ ഓണാമാഘോഷിക്കില്ല; തുക ദുരിതാശ്വാസത്തിന് ചെലവിടും
  • പീഡന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പോലീസ് എട്ടര മണിക്കൂര്‍ ചോദ്യം ചെയ്തു; അറസ്റ്റ് ചെയ്തില്ല
  • ഇ.പി ജയരാജന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിച്ചു
  • ദുരിതാശ്വാസ നിധിയിലേക്കുള്ള 25 ലക്ഷം രൂപ മോഹന്‍ലാല്‍ മുഖ്യമന്ത്രിക്കു കൈമാറി
  • പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായി സ്ഥാനക്കയറ്റം കിട്ടണമെങ്കില്‍ ഇനി എസ്‌ഐമാര്‍ പ്രപത്യേക പരീക്ഷ പാസാകണം
  • Write A Comment

     
    Reload Image
    Add code here