ഭക്തരില്‍ നിന്ന് സംഭാവന വാങ്ങി ആഢംബര ജീവിതം നയിച്ചു വന്ന മുന്‍ ബുദ്ധ സന്യാസിക്ക് 114 വര്‍ഷത്തെ തടവ്

Fri,Aug 10,2018


ബാങ്കോക്ക്: ഭക്തരില്‍ നിന്ന് സംഭാവന വാങ്ങി ജീവിതം 'അടിച്ചുപൊളിച്ച' മുന്‍ ബുദ്ധ സന്യാസിക്ക് ബാങ്കോക്ക് കോടതി 114 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു.
ഭക്തരില്‍ നിന്ന് സംഭാവന വാങ്ങി തട്ടിപ്പു നടത്തിയ കേസിലാണ് ആഢംബര ജീവിതം നയിച്ചു വന്ന സന്യാസി ശിക്ഷിക്കപ്പെട്ടത്.
തായ്ലാന്റിലെ മുന്‍ ബുദ്ധ സന്യാസിയായ വിരാപോള്‍ സുഖ്‌ഫോളിനാണ് കോടതി 114 വര്‍ഷത്തെ ശിക്ഷവിധിച്ചത്. ഭക്തരില്‍ നിന്നും വാങ്ങിയ സംഭാവനകള്‍ എല്ലാം തന്നെ തിരികെ നല്‍കാനും കോടതി ഉത്തരവിട്ടു.
പണം വെളുപ്പിക്കല്‍, തട്ടിപ്പ് ,സൈബര്‍ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് സന്യാസിയുടെ മേല്‍ ചുമത്തിയിരുന്നത്. അമേരിക്കയിലേക്ക് ഒളിച്ച് കടന്ന ഇയാളെ 2017 ല്‍ യുഎസ് തായ്‌ലാന്റിന് കൈമാറിയിരുന്നു.
സ്വന്തം പേരിലുള്ള ജെറ്റ് വിമാനത്തില്‍ വിലയേറിയ സണ്‍ ഗ്ലാസും വെച്ചിരിക്കുന്ന സന്യാസിയുടെ ചിത്രങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ക്ക് സ്വന്തമായി കോടികള്‍ വില മതിപ്പുള്ള വാഹനങ്ങള്‍ ഉണ്ടെന്നും വിവിധ ബാങ്ക് അക്കൗണ്ടുകളിലായി ഏഴ് ലക്ഷം ഡോളറിന്റെ ആസ്തി ഉള്ളതായും കണ്ടെത്തിയത്.
2014ല്‍ തായ്‌ലാന്റില്‍ സൈന്യത്തിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനെ തുടര്‍ന്നാണ് ബുദ്ധ സന്യാസിമാര്‍ ഉള്‍പ്പെട്ട കുറ്റകൃത്യങ്ങള്‍ പുറത്ത് വരാന്‍ തുടങ്ങിയത്.
വിരാപോള്‍ ഉള്‍പ്പെട്ട ഒരു ബലാത്സംഗ കേസിന്റെ വിധി അടുത്തമാസം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ കേസില്‍ കൂടി ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടാല്‍ വീണ്ടും ഇരുപത് വര്‍ഷം കൂടി ശിക്ഷ അനുഭവിക്കേണ്ടി വരും.

Other News

  • പോണ്‍ വീഡിയോ കാണുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന
  • സെക്‌സ് റോബോട്ടുകളോട് സമ്മതം ചോദിച്ച് ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ സജ്ജീകരണമൊരുക്കി കാലിഫോര്‍ണിയ കമ്പനി
  • മീ ടൂ: സ്ത്രീകളെ ഒഴിവാക്കാന്‍ വോള്‍സ്ട്രീറ്റ്
  • ബന്ധുക്കളുടെ തലയറുത്ത താലിബാനെതിരെ പോരാടാന്‍ അഫ്ഗാന്‍ യുവാവ്
  • ജനാധിപത്യത്തിന് ഭീഷണിയായി ഇലക്ട്‌റല്‍ ബോണ്ട്
  • ജര്‍മനിയില്‍ ആംഗല മെര്‍ക്കെലിന്റെ പിന്‍ഗാമിയായി അനഗ്രേറ്റ് ക്രാംപ് കാരന്‍ബവര്‍
  • രണ്ടാം ശീതയുദ്ധം തുടങ്ങി; നേരിടാന്‍ ഇന്ത്യ സജ്ജമല്ല
  • ജീവന്റെ ആദ്യ കണത്തെക്കുറിച്ച് പുതു അറിവുകള്‍
  • ഡിസംബര്‍ കുട്ടികള്‍ ദീര്‍ഘായുസ്സുള്ളവരും സന്തോഷവാന്മാരും ആണെന്ന് പഠനം
  • പാകിസ്ഥാന് ഒരു ഡോളര്‍പോലും നല്‍കില്ലെന്ന് നിക്കി ഹാലി
  • മലബാറിന്റെ വികസനത്തിന് കുതിപ്പേകി കണ്ണൂര്‍ വിമാനത്താവളം
  • Write A Comment

     
    Reload Image
    Add code here