മന്ത്രി സഭ അഴിച്ചുപണി: ജയരാജന് വ്യവസായം; തദ്ദേശ ഭരണ ജലീലില്‍നിന്ന് എ.സി മൊയ്തീനിലേക്ക്; ആഗസ്റ്റ് 14 ന് സത്യപ്രതിജ്ഞ

Fri,Aug 10,2018


തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജന്‍ ഒരിടവേളയ്ക്കുശേഷം വ്യവസായ മന്ത്രിയായി തിരിച്ചെത്തുന്നു. വെള്ളിയാഴ്ച വൈകിട്ട് ചേരുന്ന സിപിഎം സംസ്ഥാനക്കമ്മിറ്റിയില്‍ ഇതു സംബന്ധമായ തീരുമാനമുണ്ടാകും.
ആഗസ്റ്റ് 14 ന് ജയരാജന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. വ്യവസായ വകുപ്പിനൊപ്പം നേരത്തേ കൈകാര്യം ചെയ്തിരുന്ന കായിക വകുപ്പും ജയരാജന് തന്നെ ലഭിക്കും.
അതേസമയം, തദ്ദേശഭരണ വകുപ്പ് കെടി ജലീലില്‍ നിന്ന് മാറ്റി എ.സി മൊയ്തീന് നല്‍കാനും ധാരണയായി. ഉന്നത വിദ്യാഭ്യാസവും ന്യൂനപക്ഷ ക്ഷേമവും മാത്രമാകും ഇനി ജലീലിന്റെ വകുപ്പുകള്‍.
മന്ത്രിസഭയില്‍ അഴിച്ചുപണി നടത്താന്‍ സിപിഎം സെക്രട്ടേറിയറ്റിലാണ് ധാരണയായത്.
വൈകിട്ട് 3.30ന് ചേരുന്ന സിപിഎം സംസ്ഥാന സമിതി ഇക്കാര്യം ചര്‍ച്ച ചെയ്യും. ഇടതുമുന്നണി യോഗത്തില്‍ ചര്‍ച്ച ചെയ്തശേഷമായിരിക്കും അന്തിമ തീരുമാനം പ്രഖ്യാപിക്കുക.
കണ്ണൂര്‍ മട്ടന്നൂരില്‍ നിന്നുള്ള നിയമസഭാംഗമായ ജയരാജന് ബന്ധു നിയമന വിവാദത്തെ തുടര്‍ന്നാണ് മന്ത്രിസ്ഥാനം നഷ്ടമായത്. നൂറ്റിപ്പത്ത് ദിവസം മാത്രം മന്ത്രിയായിരുന്ന ജയരാജന്‍ 22 മാസത്തിന് ശേഷമാണ് തിരിച്ചെത്തുന്നത്. ഇരുപതംഗ മന്ത്രിസഭയില്‍ സിപിഎമ്മിന്റെ പതിനൊന്നാമത്തെ പ്രതിനിധിയായ ജയരാജനാകും ക്യാബിനറ്റില്‍ രണ്ടാമന്‍. അതിനാല്‍ ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയില്‍ പോയാല്‍ പകരം ചുമതലയും ജയരാജനാകുമെന്നാണ് സൂചന. പിണറായി മന്ത്രിസഭയില്‍ രാജി വെച്ചതിന് ശേഷം തിരിച്ചെത്തുന്ന രണ്ടാമത്തെയാളായ ജയരാജന്‍ കണ്ണൂരില്‍ നിന്നുള്ള നാലാമത്തെ മന്ത്രിയാകും.

Other News

  • വടകരയില്‍ കെ മുരളീധരന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി; പോരാട്ടം പൊടിപാറും
  • കൊല്ലത്ത് ആരെയും പരിചയമില്ല; തൃശൂരോ പത്തനംതിട്ടയിലോ കോട്ടയത്തോ മത്സരിക്കാം: അല്‍ഫോന്‍സ് കണ്ണന്താനം
  • വയനാട് ഐ ഗ്രൂപ്പില്‍ നിന്ന് എ ഗ്രൂപ്പ് പിടിച്ചു; മേല്‍ക്കൈ നഷ്ടപ്പെട്ട പ്രതിഷേധത്തോടെ ചെന്നിത്തല മടങ്ങി; വടകരയില്‍ അനിശ്ചിതത്വം തുടരുന്നു
  • തുഷാര്‍ വെള്ളാപ്പള്ളി തൃശൂര്‍ ഉറപ്പിച്ചു; ബിഡിജെഎസ് അഞ്ചു സീറ്റുകളില്‍ മത്സരിക്കും
  • നാലു സീറ്റില്‍ അന്തിമ പ്രഖ്യാപനം നടത്താനാകാതെ കോണ്‍ഗ്രസ്; ഷാനിമോള്‍ ആലപ്പുഴയിലും, അടൂര്‍ പ്രകാശ് ആറ്റിങ്ങലും സ്ഥാനാര്‍ത്ഥിയായേക്കും
  • വെസ്റ്റ് നൈല്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറ് വയസ്സുകാരന്‍ മരിച്ചു
  • പാര്‍ട്ടിയില്‍ തുടരണമെന്ന് സോണിയാഗാന്ധി; കെ.വി തോമസ് നിലപാട് മയപ്പെടുത്തി; എറണാകുളത്ത് ഹൈബിക്കുവേണ്ടി പ്രചാരണത്തിറങ്ങും
  • ന്യൂസിലാന്‍ഡില്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട മലയാളി യുവതി അന്‍സിയുടെ മൃതദേഹം വേഗത്തില്‍ നാട്ടിലെത്തിക്കാന്‍ നടപടിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്
  • പബ്ലിക് സര്‍വീസ് കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു; ആലപ്പുഴയില്‍ മത്സരിക്കും
  • പൊട്ടിത്തെറിച്ച് കെ.വി.തോമസ്, അനുനയിപ്പിക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെടല്‍, സോണിയയെ കാണാന്‍ നിര്‍ദേശം
  • ഉമ്മന്‍ ചാണ്ടി, കെസിവേണുഗോപാല്‍, മുല്ലപ്പള്ളി മത്സരിക്കില്ല
  • Write A Comment

     
    Reload Image
    Add code here