അഞ്ചു തവണ പരിശ്രമിച്ചിട്ടും ഇന്ത്യന്‍ സൈന്യത്തില്‍ ചേരാനുള്ള ആഗ്രഹം സഫലീകരിക്കാന്‍ കഴിയാതെ നിരാശനായ യുവാവ് ഫെയ്‌സ് ബുക്കില്‍ ലൈവ് സന്ദേശം നല്‍കി ജീവനൊടുക്കി

Thu,Jul 12,2018


ആഗ്ര- അഞ്ചു തവണ പരിശ്രമിച്ചിട്ടും ഇന്ത്യന്‍ സൈന്യത്തില്‍ ചേരാനുള്ള ആഗ്രഹം സഫലീകരിക്കാന്‍ കഴിയാതെ നിരാശനായ യുവാവ് ജീവനൊടുക്കി.
ആഗ്ര സ്വദേശിയായ മുന്ന കുമാര്‍ എന്ന 24കാരനാണ് തന്റെ അവസാന സന്ദേശവും അന്ത്യ നിമിഷങ്ങളും ഫേസ്ബുക്കില്‍ ലൈവായി കാണിച്ചു കൊണ്ട് ബുധനാഴ്ച രാവിലെ ആത്മഹത്യചെയ്തത്
ബിഎ്സ്സി ബിരുദധാരിയായ കുമാര്‍ തൂങ്ങിമരിക്കുകയായിരുന്നു. അതിന് തൊട്ടുമുമ്പാണ് ഫേസ്ബുക്ക് ലൈവില്‍ വന്ന് തന്റെ ജീവിതം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. 2,750ഓളം പേര്‍ ഈ ദൃശ്യങ്ങള്‍ കണ്ടെങ്കിലും യുവാവിനെ പിന്തിപ്പിക്കാന്‍ ആരും ശ്രമം നടത്തിയില്ല.
ആറു പേജ് വരുന്ന ഒരു ആത്മഹത്യ കുറിപ്പും കുമാര്‍ എഴുതി വച്ചിരുന്നതായി പോലീസ് കണ്ടെത്തി. കരസേനയില്‍ ചേരാനുള്ള പരീക്ഷകള്‍ ജയിക്കാന്‍ കഴിയാത്തതിനും രക്ഷിതാക്കളെ നിരാശപ്പെടുത്തിയതിനും സ്വയം പഴിച്ചാണ് കുമാര്‍ ഈ കുറിപ്പ് എഴുതിയിരിക്കുന്നത്. ഭഗത് സിങിനാല്‍ പ്രചോദിതനായിരുന്നു കുമാര്‍ എന്ന് സഹോദരന്‍ വികാസ് കുമാര്‍ പറയുന്നു.
മുന്ന കുമാറിന് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലെന്നും തങ്ങള്‍ ഒന്നിച്ചാണ് അത്താഴം കഴിച്ചതെന്നും ആത്മഹത്യ ചെയ്യുമെന്ന് കുടുംബത്തിലെ ആര്‍ക്കും ഒരു സൂചന പോലും ലഭിച്ചിരുന്നില്ലെന്നും സഹോദരന്‍ പറഞ്ഞു.
സൈന്യത്തില്‍ ചേരാന്‍ കഴിയാതെ നിരാശനായ മുന്ന കുമാറിന് അതില്‍ നിന്നും കരകയറാന്‍ അച്ഛന്‍ ഏതാനും മാസങ്ങള്‍ക്കു മുമ്പ് വീടിനടുത്ത് ചെറിയൊരു കട സ്ഥാപിച്ചു കൊടുക്കുകയും ചെയ്തിരുന്നു. അച്ഛന്‍ പ്രഭു പ്രസാദ് ഡ്രൈവറാണ്.

Other News

 • ഷിക്കോഗാ കെ.സിഎസ്. ഒളിമ്പിക്‌സ് ശ്രദ്ധേയമായി
 • ജോര്‍ജ് മാമ്മന്‍ കൊണ്ടൂരിനും ഫിലിപ്പ് ചാമത്തിലിനും സ്വീകരണംനല്‍കി
 • കര്‍ദിനാള്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാവയ്ക്ക് ഷിക്കാഗോയില്‍ സ്വീകരണം നല്‍കും
 • സീറോ മലബാര്‍ കത്തീഡ്രലില്‍ പ്രസുദേന്തി നൈറ്റ് നടത്തി
 • നാറ്റോ രാജ്യങ്ങളുടെ പ്രതിരോധ മേഖലയിലെ ചെലവ്​ ഇനിയും ഉയർത്തണമെന്ന്​ ​ ഡോണൾഡ്​ ട്രമ്പ്‌
 • സ്വാമി ഗുരുരത്‌നം ജ്ഞാനതപസിക്കും ,സ്വാമി ജനനന്മ ജ്ഞാനതപസിക്കും സ്വികരണം നല്‍കി
 • എന്‍.എസ്.എസ് സംഗമത്തില്‍ യുവജനങ്ങള്‍ക്ക് പ്രത്യേക പരിപാടികള്‍
 • രാജു ഏബ്രഹാം എം.എല്‍.എ യ്ക്ക് ഡിട്രോയിറ്റില്‍ സ്വീകരണം നല്‍കി
 • മുഖ്യമന്ത്രി പിണറായി വിജയന് ഷിക്കാഗോയില്‍ സ്വീകരണം നല്‍കുന്നു
 • ട്രമ്പിനെതിരേ ലൈംഗിക ബന്ധം ആരോപിച്ച പോണ്‍ നടിയെ സ്ട്രിപ് ക്ലബ്ബില്‍ നിന്ന് അറസ്റ്റു ചെയ്തു; പിന്നീട് കേസ് ഉപേക്ഷിച്ചു
 • അടുത്ത വര്‍ഷത്തെ ഇന്ത്യന്‍ റിപ്പബ്ലിക് ദിന ആഘോഷത്തിന് മുഖ്യാതിഥിയായി ട്രമ്പിനെ ക്ഷണിച്ചു
 • Write A Comment

   
  Reload Image
  Add code here