ബംഗ്ലാദേശ് സര്‍ക്കാരിനെതിരെ വാര്‍ത്താ സമ്മേളനം നടത്താനെത്തിയ ബ്രിട്ടീഷ് എംപിയെ ഇന്ത്യ തിരിച്ചയച്ചു

Thu,Jul 12,2018


ന്യൂഡല്‍ഹി- ബംഗ്ലാദേശ് സര്‍ക്കാരിനെതിരെ വാര്‍ത്താ സമ്മേളനം നടത്താനെത്തിയ ബ്രിട്ടീഷ് എംപിയെ ഇന്ത്യ തിരിച്ചയച്ചു.
ഡല്‍ഹിയില്‍ വിമാനമിറങ്ങിയ പ്രമുഖ ബ്രിട്ടീഷ് അഭിഭാഷകനും പാര്‍ലമെന്റ് അംഗവുമായ ലോര്‍ഡ് അലക്സാണ്ടര്‍ കാര്‍ലൈലിനെയാണ് അനുയോജ്യമായ വിസയില്ലെന്ന് ചൂണ്ടിക്കാട്ടി തിരിച്ചയച്ചത്.
ജയിലലടക്കപ്പെട്ട മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഖാലിദ സിയയ്ക്ക് നിയമ സഹായം നല്‍കുന്നത് കാര്‍ലൈല്‍ ആണ്. ഖാലിദ സിയക്കെതിരെ ബംഗ്ലാദേശില്‍ നടക്കുന്ന അടിസ്ഥാന രഹിതമെന്ന് പറയപ്പെടുന്ന പ്രചാരണങ്ങള്‍ സംബന്ധിച്ച് ന്യൂഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനം നടത്താനായി എത്തിയതായിരുന്നു കാര്‍ലൈല്‍. എന്നാല്‍ ഇതു മുന്‍കൂട്ടി കണ്ടാണ് വിദേശകാര്യ മന്ത്രാലയം കാര്‍ലൈലിനെ വിമാനത്താവളത്തില്‍ നന്ന് തിരിച്ചയത്തത്.
വിസ അപേക്ഷയില്‍ കാര്‍ലൈല്‍ കാണിച്ച ഉദ്ദേശ്യമായിരുന്നില്ല അദ്ദേഹത്തിന്റെ വരവിനെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. അനുയോജ്യമായ വിസയുമായല്ല അദ്ദേഹം ബുധനാഴ്ച ഡല്‍ഹിയില്‍ വന്നിറങ്ങിയതെന്നും രവീഷ് കുമാര്‍ പറഞ്ഞു. നേരത്തെ ബംഗ്ലാദേശ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് കാര്‍ലൈല്‍ ഇന്ത്യയിലെത്തിയത്.
ധാക്കയിലേക്ക് വിസ ലഭിക്കാത്തതിനാലാണ് ഇന്ത്യയിലേക്ക് പോകാന്‍ തീരുമാനിച്ചതെന്നും ഖാലിദ സിയയുടെ കേസിന്റെ സങ്കീര്‍ണതകളെ കുറിച്ച് അന്താരഷ്ട്ര മാധ്യമങ്ങള്‍ക്കു വിശദീകരിച്ചു നല്‍കുകയുമാണ് ഉദ്ദേശ്യമെന്നും നേരത്തെ കാര്‍ലൈല്‍ ബംഗ്ലാദേശ് പത്രമായ ധാക്ക ടൈംസിനോട് പറഞ്ഞിരുന്നു.
ബംഗ്ലാദേശില്‍ അഴിമതിക്കേസില്‍ ഫെബ്രുവരിയില്‍ കോടതി ശിക്ഷിച്ച മുന്‍ പ്രധാനമന്ത്രി ഖാലിദ സിയയ്ക്കു വേണ്ടി അവരുടെ പാര്‍ട്ടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി ഏര്‍പ്പെടുത്തിയ അഭിഭാഷകനാണ് കാര്‍ലൈല്‍. സിയക്കെതിരെ 36ഓളം ക്രിമില്‍ കേസുകളാണ് നടന്നു വരുന്നത്.
പ്രധാനമന്ത്രി ഷൈയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുമായി നല്ല ബന്ധം കണക്കിലെടുത്താണ് ഹസീനയുടെ ബദ്ധവൈരിയായ ഖാലിദ സിയ്ക്ക് അനുകൂലമായ നീക്കങ്ങള്‍ക്ക് ഇന്ത്യ തടയിട്ടതെന്ന് വിലയിരുത്തപ്പെടുന്നു.

Other News

 • യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത ശേഷം ക്ഷേത്രത്തില്‍ വച്ച് ചുട്ടുകൊന്നു
 • ജാര്‍ഖണ്ഡില്‍ ഒരു കുടുംബത്തിലെ ആറു പേരെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
 • ഛത്തീസ്ഗഢില്‍ നക്‌സല്‍ ആക്രമണത്തില്‍ രണ്ട് ബി.എസ്.എഫ് സൈനികര്‍ കൊല്ലപ്പെട്ടു
 • വാര്‍ഷിക ഫീസ് 2500 രൂപ, സൗജന്യമായി ഇരുചക്ര വാഹനം, ലാപ്‌ടോപ്; വിദ്യാര്‍ഥികളെ ആകര്‍ഷിക്കുവാന്‍ എന്‍ജിനിയറിംഗ് കോളജുകള്‍ മത്സരിക്കുന്നു
 • ഹിന്ദു പാക്കിസ്ഥാന്‍ പരാമര്‍ശം: തരൂരിനോട് അടുത്തമാസം ഹാജരാകണമെന്ന് കോടതി
 • തെരഞ്ഞെടുപ്പുകഴിഞ്ഞ് അധികാരത്തില്‍ വരാന്‍പോകുന്നത് മതേതര ജനാധിപത്യ സര്‍ക്കാര്‍-സീതാറാം യെച്ചൂരി
 • മോക് ഡ്രില്ലിനായി കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് പരിശീലകന്‍ തള്ളിയിട്ട പെണ്‍കുട്ടിക്ക് ദാരുണാന്ത്യം
 • 'ഹിന്ദു പാക്കിസ്ഥാന്' ബി.ജെ.പി ശ്രമിക്കുമെന്ന് ശശി തരൂരിന്റെ പ്രസ്താവന വിവാദമാകുന്നു
 • ഇന്‍ഡിഗോ വിമാനങ്ങള്‍ നേര്‍ക്കുനേര്‍; കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്
 • സ്വകാര്യ ഭാഗത്ത് മയക്കുമരുന്ന് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച നൈജീരിയന്‍ യുവതി കൊല്‍ക്കത്ത വിമാനത്താവളത്തില്‍ പിടിയില്‍
 • Write A Comment

   
  Reload Image
  Add code here