ട്രമ്പിന്റെ സുപ്രീംകോടതി നോമിനി പിന്തുണ തേടി സെനറ്റര്‍മാരെ സന്ദര്‍ശിക്കുന്നു; നിയമനം തടയാന്‍ പരമാവധി ശ്രമിക്കുമെന്ന് ഡെമോക്രാറ്റുകള്‍

Tue,Jul 10,2018


വാഷിംഗ്ടണ്‍ ഡി സി: അമേരിക്കന്‍ സുപ്രീംകോടതി ജഡ്ജിയായി പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് നോമിനേറ്റ് ചെയ്ത് ബ്രെറ്റ് കവനോവ് പിന്തുണ തേടി കാപ്പിറ്റോള്‍ ഹില്ലില്‍ റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരെ സന്ദര്‍ശിച്ചു. സെനറ്റിന്റെ അംഗീകാരം നേടിയെടുക്കുക എന്ന വലിയ കടമ്പ കവനോവിനു മുന്നിലുണ്ട്. നിലവില്‍ 51 - 49 എന്ന നിലയിലാണ് സെനറ്റിലെ റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റ് കക്ഷി നില. റിപ്പബ്ലിക്കന്‍ പക്ഷത്തു നിന്ന് വോട്ടു ചോര്‍ച്ച് ഉണ്ടാകാതെ വന്നാല്‍ ട്രമ്പിന്റെ നോമിനിക്ക് പ്രശ്‌നമൊന്നുമുണ്ടാകില്ല.
എന്നാല്‍, മുതിര്‍ന്ന ഡെമോക്രാറ്റ് നേതാവ് ചുക് ഷുമര്‍ പറഞ്ഞത് ട്രമ്പിന്റെ നോമിനിയുടെ അംഗീകാരം തടയാന്‍ പരമാവധി ശ്രമിക്കുന്നമെന്നാണ്. നിയമ നിര്‍മാതാക്കളെ സ്വാധീനിക്കുവാന്‍ മില്യണ്‍ കണക്കിനു ഡോളറിന്റെ പരസ്യം പ്രസിദ്ധപ്പെടുത്തുമെന്ന് ഇരുപക്ഷവും സൂചന നല്‍കി കഴിഞ്ഞു. യാഥാസ്ഥിതികര്‍ക്ക് ഇപ്പോള്‍ തന്നെ ഭൂരിപക്ഷമുള്ള സുപ്രീംകോടതിയില്‍ കടുത്ത യാഥാസ്ഥിതികനായി അറിയപ്പെടുന്ന കവനോവ് കൂടി എത്തുന്നതോടെ ട്രമ്പിന്റെ മുന്നോട്ടുള്ള നിയമ നിര്‍മാണ നടപടികള്‍ കൂടുതല്‍ സുഗമമാകുമെന്നാണ് വിലയിരുത്തല്‍. മുതിര്‍ന്ന റിപ്പബ്ലിക്കന്‍ നോതാവ് മിച് മക് കോണല്‍, ജുഡീഷ്യറി കമ്മിറ്റി ചെയര്‍മാന്‍ ചുക് ഗ്രാസ്ലി എന്നിവരെയാണ് കവനോവ് ആദ്യം സന്ദര്‍ശിച്ചത്. നവംബര്‍ ആറിന് ഇക്കാല തെരഞ്ഞെടുപ്പ് നടക്കും മുമ്പ് കവനോവിന്റെ നിയമനത്തിന് സെനറ്റിന്റെ അംഗീകാരം നേടിയെടുക്കാനാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ശ്രമിക്കുന്നത്.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ മിതവാദി സെനറ്റര്‍മാരായി അറിയപ്പെടുന്ന ലിസ മുര്‍കോവിസ്‌കി (അലാസ്‌ക), സൂസന്‍ കോളിന്‍സ് (മെയിന്‍) എന്നിവരെ സ്വാധീനിക്കുവാന്‍ ഡെമോക്രാറ്റ് പാര്‍ട്ടി ലക്ഷ്യമിടുന്നുണ്ട്. ഇരുവരും കവനോവിന്റെ കാര്യത്തില്‍ ഒരുറപ്പും പാര്‍ട്ടിക്ക് നല്‍കിയിട്ടില്ല. മറുവശത്ത് 2016 ലെ തെരഞ്ഞെടുപ്പില്‍ ട്രമ്പ് വന്‍ ഭൂരിപക്ഷം നേടിയ മൂന്നു യാഥാസ്ഥിതിക സംസ്ഥാനങ്ങളില്‍ നിന്നുള്ള മൂന്നു ഡെമോക്രാറ്റ് സെനറ്റര്‍മാരെ സ്വാധീനിക്കുവാന്‍ റിപ്പബ്ലിക്കന്‍ പക്ഷവും ശ്രമിക്കുന്നു. ഹെയ്ഡി ഹെയിറ്റ്കാമ്പ് (നോര്‍ത്ത് ഡക്കോട്ട), ജോ മന്‍ചിന്‍ (വിര്‍ജീനിയ), ജോ ഡോണ്‍ലി (ഇന്ത്യന) എന്നീ സെനറ്റര്‍മാര്‍ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോവുകയാണ്. കഴിഞ്ഞ വര്‍ഷം ട്രമ്പ് സുപ്രീംകോടതിയിലേക്കു നോമിനേറ്റ് ചെയ്ത നീല്‍ ഗോര്‍ഷിനെ ഈ മുന്നു സെനറ്റര്‍മാരും തുണച്ചിരുന്നു.

Other News

 • ഷിക്കോഗാ കെ.സിഎസ്. ഒളിമ്പിക്‌സ് ശ്രദ്ധേയമായി
 • ജോര്‍ജ് മാമ്മന്‍ കൊണ്ടൂരിനും ഫിലിപ്പ് ചാമത്തിലിനും സ്വീകരണംനല്‍കി
 • കര്‍ദിനാള്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാവയ്ക്ക് ഷിക്കാഗോയില്‍ സ്വീകരണം നല്‍കും
 • സീറോ മലബാര്‍ കത്തീഡ്രലില്‍ പ്രസുദേന്തി നൈറ്റ് നടത്തി
 • നാറ്റോ രാജ്യങ്ങളുടെ പ്രതിരോധ മേഖലയിലെ ചെലവ്​ ഇനിയും ഉയർത്തണമെന്ന്​ ​ ഡോണൾഡ്​ ട്രമ്പ്‌
 • സ്വാമി ഗുരുരത്‌നം ജ്ഞാനതപസിക്കും ,സ്വാമി ജനനന്മ ജ്ഞാനതപസിക്കും സ്വികരണം നല്‍കി
 • എന്‍.എസ്.എസ് സംഗമത്തില്‍ യുവജനങ്ങള്‍ക്ക് പ്രത്യേക പരിപാടികള്‍
 • രാജു ഏബ്രഹാം എം.എല്‍.എ യ്ക്ക് ഡിട്രോയിറ്റില്‍ സ്വീകരണം നല്‍കി
 • മുഖ്യമന്ത്രി പിണറായി വിജയന് ഷിക്കാഗോയില്‍ സ്വീകരണം നല്‍കുന്നു
 • ട്രമ്പിനെതിരേ ലൈംഗിക ബന്ധം ആരോപിച്ച പോണ്‍ നടിയെ സ്ട്രിപ് ക്ലബ്ബില്‍ നിന്ന് അറസ്റ്റു ചെയ്തു; പിന്നീട് കേസ് ഉപേക്ഷിച്ചു
 • അടുത്ത വര്‍ഷത്തെ ഇന്ത്യന്‍ റിപ്പബ്ലിക് ദിന ആഘോഷത്തിന് മുഖ്യാതിഥിയായി ട്രമ്പിനെ ക്ഷണിച്ചു
 • Write A Comment

   
  Reload Image
  Add code here