ഭാര്യയെ ഉപേക്ഷിക്കുന്ന എന്‍ആര്‍ഐ ഭര്‍ത്താക്കന്മാര്‍ സൂക്ഷിക്കുക; അവരെ കുടുക്കാന്‍ നിയമം വരുന്നു

Thu,Jun 14,2018


ന്യൂഡല്‍ഹി: ഭാര്യയെ ഉപേക്ഷിച്ചു പോകുകയും കോടതിയില്‍നിന്നുള്ള സമന്‍സ് കൈപ്പറ്റാതെ മുങ്ങി നടക്കുകയും ചെയ്യുന്ന എന്‍ആര്‍ഐ ഭര്‍ത്താക്കന്മാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ കേന്ദ്ര ഗവണ്മെന്റ് നിയമഭേദഗതി കൊണ്ടുവരുന്നു.
അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുക, വില്‍ക്കുന്നത് തടയുക, പാസ്‌പോര്‍ട്ട് കണ്ടുകെട്ടുക തുടങ്ങിയ നടപടികള്‍ക്കാണ് നീക്കം. വിദേശത്ത് സുഖജീവിതം വാഗ്ദാനം ചെയ്ത് വിവാഹം ചെയ്ത ശേഷം ഭാര്യയെ ഉപേക്ഷിച്ചുപോകുകയും നിയമനടപടികളില്‍നിന്ന് ഒഴിവാകാന്‍ കോടതിയില്‍നിന്നുള്ള സമന്‍സ് കൈപ്പാറ്റാതെ ഒളിച്ചുനടക്കുകയും ചെയ്യുന്ന വിദേശ ഇന്ത്യക്കാരുടെ എണ്ണം പെരുകുന്ന സാഹചര്യത്തിലാണ് നിയമനിര്‍മ്മാണത്തെപ്പറ്റി ആലോചിക്കുന്നത്. ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് ഏറെയും പഞ്ചാബില്‍നിന്നാണ്.
ഇത്തരക്കാര്‍ സമന്‍സ് കൈപ്പറ്റാന്‍ കൂട്ടാക്കാതിരിക്കുകയോ കൈപ്പറ്റിയിട്ട് മറുപടി നല്‍കാതിരിക്കുകയോ ചെയ്താല്‍ അത് വിദേശകാര്യമന്ത്രാലയം പ്രത്യേകം തയ്യാറാക്കുന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധികരിക്കും, ഒരു നിശ്ചിത സമയത്തിനു ശേഷം സമന്‍സ് കൈപ്പറ്റിയതായി കണക്കാക്കി നിയമനടപടികള്‍ മുമ്പോട്ടുകൊണ്ടുപോകുകയും ചെയ്യും. വിവാഹം കഴിഞ്ഞ് 48 മണിക്കൂറിനുള്ളില്‍ എന്‍ആര്‍ഐ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യണമെന്നും നിയമത്തില്‍ വ്യവസ്ഥ ചെയ്യും.

Other News

 • ശബരിമല സ്ത്രീ പ്രവേശനം അടക്കം സുപ്രീംകോടതി വിധികളില്‍ തെറ്റു സംഭവിച്ചെന്ന് മുന്‍ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു
 • വിമാനത്തില്‍ നിന്ന് 30 അടി താഴ്ചയിലേക്ക് വീണ എയര്‍ ഇന്ത്യാ ജീവനക്കാരിക്ക് പരിക്ക്
 • # മി ടൂ വെളിപ്പെടുത്തല്‍: ആരോപണങ്ങള്‍ കെട്ടിച്ചമച്ചത്, നിയമ നടപടി സ്വീകരിക്കുമെന്ന് എം.ജെ.അക്ബര്‍
 • ഇന്ധനവില ഇന്നും വര്‍ദ്ധിപ്പിച്ചു; പെട്രോളിന് 86 രൂപ കവിഞ്ഞു; ഡീസലിന് 80.66
 • കോണ്‍ഗ്രസിന് തിരിച്ചടി: ഛത്തീസ്ഗഢ്‌ പിസിസി വര്‍ക്കിങ് പ്രസിഡന്റ്‌ ബിജെപിയില്‍
 • മീ ടൂ: എം.ജെ അക്ബറിനെതിരെ ആരോപണവുമായി അമേരിക്കന്‍ മാധ്യമപ്രവര്‍ത്തക
 • സംഗീത വിദുഷി അന്നപൂര്‍ണാ ദേവി അന്തരിച്ചു
 • കാലങ്ങളായി കെട്ടിക്കിടക്കുന്ന കേസുകള്‍ അസ്വസ്ഥത ഉളവാക്കുന്നുവെന്ന് ചീഫ്ജസ്റ്റിസ് ഗെഗോയ്
 • കൊലപാതക കേസുകളില്‍ ആള്‍ ദൈവം രാംപാല്‍ കുറ്റക്കാരനെന്ന് കോടതി; ശിക്ഷ അടുത്തയാഴ്ച പ്രഖ്യാപിക്കും
 • ബംഗലൂരുവില്‍ 1000 കോടി രൂപയുടെ ഐകിയ സ്റ്റോര്‍
 • റഫാല്‍ യുദ്ധവിമാന കരാറിന്റെ രേഖകള്‍ ഹാജരാക്കണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി
 • Write A Comment

   
  Reload Image
  Add code here