ഷിക്കാഗോ ഡൗണ്‍ ടൗണ്‍ ടു ഒ ഹയര്‍ വിമാനത്താവളം; മസ്‌കിന്റെ ഭൂഗര്‍ഭ ട്രെയിന്‍ സര്‍വീസ് വരുന്നു

Thu,Jun 14,2018


ഷിക്കാഗോ: ഒ ഹയര്‍ വിമാനത്താവളത്തിലേക്ക് ഷിക്കാഗോ ഡൗണ്‍ ടൗണില്‍ നിന്നുള്ള ഭൂഗര്‍ഭ എക്‌സ്പ്രസ് ട്രെയിന്‍ സര്‍വീസ് വരുന്നു. ടെസ്ല സി.ഇ.ഒ ഇലന്‍ മസ്‌കിന്റെ നിയന്ത്രണത്തിലുള്ള ബോറിംഗ് കമ്പനിക്കാണ് നിര്‍മാണ ചുമതല നല്‍കിയിരിക്കുന്നതെന്ന് മേയര്‍ റാം ഇമ്മാനുവല്‍ പറഞ്ഞു. ഈ പദ്ധതിക്കു വേണ്ട സാമ്പത്തിക സഹായം ലഭ്യമാക്കി നിര്‍മാണം പൂര്‍ത്തിയാക്കാനാണ് മസ്‌കിന്റെ കമ്പനി ഓഫര്‍ നല്‍കിയിരിക്കുന്നത്. നികുതിദായകരുടെ ചില്ലിക്കാശു ചെലവാക്കാതെയാണ് പദ്ധതി യാഥാര്‍ഥ്യമാക്കുന്നതെന്ന് മേയര്‍ പറഞ്ഞു.
രാജ്യത്തെ തിക്കേറിയ മൂന്നാമത്തെ വിമാനത്താവളമായ ഒ ഹയറില്‍ നടപ്പാക്കുന്ന 8.5 ബില്യണ്‍ ഡോളറിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് ഡൗണ്‍ടൗണിലേക്കുള്ള ട്രെയിന്‍ സര്‍വീസ് വിഭാവനം ചെയ്യുന്നത്. പുതിയതായി നിരവധി ഗേറ്റുകള്‍ സ്ഥാപിക്കാനും, അന്താരാഷ്ട്ര ടെര്‍മിനല്‍ പുതുക്കിപ്പണിയാനും, മൂന്നു ടെര്‍മിനലുകള്‍ നവീകരിക്കാനും ലക്ഷ്യമിടുന്ന പ്രവര്‍ത്തനങ്ങള്‍ എട്ടു വര്‍ഷം കൊണ്ട് പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ബോറിംഗ് കമ്പനി ഉള്‍പ്പെടെ രണ്ടു കമ്പനികളാണ് എക്‌സ്പ്രസ് ട്രെയിനിന്റെ പദ്ധതിക്കു വേണ്ടി അവസാന ലിസ്റ്റില്‍ ഉണ്ടായിരുന്നത്. പ്രധാന നഗരങ്ങളിലെ യാത്ര കൂടുതല്‍ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെ ഭൂഗര്‍ഭ പാതകള്‍ നിര്‍മിക്കാന്‍ ലക്ഷ്യമിടുന്ന കമ്പനിക്ക് 2016 ലാണ് മസ്‌ക് തുടക്കമിട്ടത്. പരമ്പരാഗത ട്രെയിന്‍ പാത നിര്‍മാണവുമായി താരതമ്യം ചെയ്യുമ്പോള്‍ ചെലവ് പത്തിലൊന്നായി കുറയുമെന്നു മാത്രമല്ല, യാത്രയുടെ വേഗം വര്‍ധിപ്പാക്കാനും കഴിയും. കമ്പനിയുടെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ടെക്‌നോളജി ഉപയോഗിച്ച് ഇതുവരെ ഒരു പദ്ധതിയും നടപ്പാക്കിയിട്ടില്ല. മസകിന്റെ എക്‌സ്പ്രസ് ട്രെയിന്‍ യാഥാര്‍ഥ്യമാകുമ്പോള്‍ ഒ ഹയര്‍ - ഡൗണ്‍ ടൗണ്‍ യാത്രാ സമയം ഇപ്പോഴുള്ളതിന്റെ പകുതിയായി ചുരുങ്ങും. മണിക്കൂറില്‍ 100 മൈല്‍ വേഗതയുള്ള ഓട്ടോമേറ്റഡ് വാഹനത്തില്‍ 12 മിനിറ്റു കൊണ്ട് ഈ ദൂരം പിന്നിടാനാകുമെന്നാണ് മസ്‌ക് അവകാശപ്പെടുന്നത്.
പ്രതിദിനം ഒ ഹയര്‍ - ഡൗണ്‍ ടൗണ്‍ റൂട്ടില്‍ ഇരുപതിനായിരത്തോളം പേര്‍ യാത്ര ചെയ്യുന്നുണ്ട്. 2045 ല്‍ ഇത് 35,000 ആയി ഉയരുമെന്നാണ് കണക്കൂകൂട്ടല്‍.

Other News

 • വിശുദ്ധ യുദാശ്ലീഹായുടെ തിരുനാളും, തിരുശേഷിപ്പ് വണക്കവും
 • ശബരിമല; ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് കര്‍മ സമിതി
 • എം.എം.ജേക്കബിനെ 'ഓര്‍മ' അനുസ്മരിച്ചു
 • എസ്.എം.സി.സി. ലൈബ്രറി ഉദ്ഘാടനം ചെയ്തു
 • ഫോര്‍ട്ട്‌ബെന്‍ഡ് കൗണ്ടിയില്‍ പ്രചാരണത്തിന് ചൂടേറി; കെ.പി.ജോര്‍ജും ജൂലി മാത്യുവും വിജയ പ്രതീക്ഷയില്‍
 • പ്രവീണ്‍ വധക്കേസ്; സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു
 • ഫ്രം സിംഗപ്പൂര്‍ ടു ന്യൂയോര്‍ക്ക് ; ഏറ്റവും ദൈര്‍ഘ്യമേറിയ പ്രഥമ നോണ്‍ സ്റ്റോപ് വിമാന യാത്ര നിയന്ത്രിച്ചത് ഇന്ത്യന്‍ വംശജര്‍
 • പ്രളയക്കെടുതി: കൈത്താങ്ങായി മാര്‍ത്തോമ്മ യൂത്ത് ഫെലോഷിപ്പും
 • ജമാല്‍ ഖഷോഗിയുടെ 'തിരോധാനം'; സൗദി പ്രതിരോധത്തില്‍, മൈക്ക് പോമ്പിയോ അടിയന്തരമായി സൗദി സന്ദര്‍ശിക്കുന്നു
 • സീറോ മലബാര്‍ നാഷണല്‍ കണ്‍വന്‍ഷന്‍; സോമര്‍സെറ്റില്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് ഒക്ടോബര്‍ 28 ന്
 • ഡാളസില്‍ സീറോ മലബാര്‍ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് നടത്തി
 • Write A Comment

   
  Reload Image
  Add code here