അധിനിവേശ കശ്മീരിന്റെ അതിര്‍ത്തി പുനര്‍ നിര്‍ണയം: ഇന്ത്യയുടെ പ്രതിഷേധം തള്ളി പാക്കിസ്ഥാന്‍

Thu,Jun 14,2018


ഇസ്ലാമാബാദ്: അധിനിവേശ കശ്മീരിന്റെ അതിര്‍ത്തികള്‍ പുനര്‍ നിര്‍ണയിക്കണമെന്ന പാക്കിസ്ഥാന്റെ ആവശ്യത്തിനെതിരെയുള്ള ഇന്ത്യയുടെ പ്രതിഷേധം തള്ളി ഇസ്‌ലാമാബാദ്.
പാക് അധിനിവേശ കശ്മീരിനുവേണ്ടിയുള്ള ഇന്ത്യയുടെ അവകാശ വാദത്തിന് ഒരു നിയമസാധുതയുമില്ലെന്നാണ് പാക് നിലപാട്.
ആസാദ് ജമ്മു ആന്റ് കശ്മീര്‍ ഇടക്കാല ഭരണഘടന (13-ാം ഭേതഗതി) 2018 പ്രകാരം ഇന്ത്യ പാക്കിസ്ഥാന്‍ അധിനിവേശ കശ്മീരിനെതിരെ പുതിയ ഒരു നിയമം പാസാക്കിയിരുന്നു. അധിനിവേശ കശ്മീരിന്റെ കൗണ്‍സിലുകളുടെ ഭരണപരവും സാമ്പത്തികവുമായ അവകാശങ്ങള്‍ കുറവുചെയ്ത് അവയെ വെറും ഉപദേശകസമിതികളാക്കി മാറ്റുന്നതിനുള്ള ഭേതഗതികളാണ് ഇന്ത്യ മുന്നോട്ടുവെച്ചത്.
അതേ സമയം ഇന്ത്യയുടെ ഈ അവകാശ വാദം നിയമപരമല്ലെന്നും അത് തള്ളുന്നതായും പാക് വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഏഴുദശകങ്ങളായി കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നാണ് ഇന്ത്യയുടെ അവകാശവാദം.
പരസ്പരവിരുദ്ധമായ പ്രസ്താവനകള്‍ കൊണ്ട് മേഖലയിലെ സ്ഥിതിഗതികള്‍ വഷളാക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. കശ്മീര്‍ ഇപ്പോളും ആരുടേതെന്ന കാര്യത്തില്‍ തര്‍ക്ക വസ്തുവായി തുടരുകയാണെന്നും പാക് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയങ്ങളിലും കശ്മീര്‍ തര്‍ക്ക ഭൂമി എന്ന നിലയിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. യുഎന്‍ നേതൃത്വത്തില്‍ കശ്മീരില്‍ അവിടുത്തെ ജനങ്ങളുടെ ആവശ്യപ്രകാരം ജനാധിപത്യപരമായി സ്വതന്ത്ര പദവി നല്‍കുകയാണ് വേണ്ടതെന്നും പാക്കിസ്ഥാന്‍ അഭിപ്രായപ്പെട്ടു.
എതിര്‍പ്പുകള്‍ ഉയര്‍ത്തുന്നതിനുപകരം അന്താരാഷ്ട്ര സമൂഹവും യുഎന്നും പാസാക്കിയ പ്രമേയങ്ങള്‍ അനുസരിച്ച് കശ്മീരിന് സ്വാതന്ത്ര്യം നല്‍കാന്‍ തയ്യാറാവണമെന്നും പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടു.

Other News

 • പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പു കേസിലെ പ്രതി മെഹുല്‍ ചോക്‌സി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു
 • നാഗേശ്വര റാവുവിനെ സി.ബി.ഐ ഇടക്കാല ഡയറക്ടറായി നിയമിച്ചതിനെതിരായ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് പിന്‍മാറി
 • കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എമാര്‍ തമ്മില്‍ സംഘര്‍ഷം: പരിക്കേറ്റ എം.എല്‍.എ അനന്ത് സിംഗ് ആശുപത്രിയില്‍
 • മമതയുടെ റാലിയില്‍ കൈകോര്‍ത്ത് പ്രതിപക്ഷ കക്ഷികള്‍; മോഡിയെ പുറത്താക്കുമെന്ന് പ്രഖ്യാപനം
 • ഇന്ത്യന്‍ അ​തി​ർ​ത്തി​യി​ൽ ചൈ​ന ഭൂ​ഗ​ർ​ഭ അ​റ​ക​ൾ ഒ​രു​ക്കു​ന്നു​​; ഉപഗ്രഹ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്​
 • നാനോ സാറ്റലൈറ്റുകള്‍ നിര്‍മിക്കാന്‍ ഇന്ത്യ 45 രാജ്യങ്ങള്‍ക്ക് പരിശീലനം നല്‍കും: ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്‍
 • കര്‍ണാടകയില്‍ സര്‍ക്കാരിന് ഭീഷണിയില്ല; രാഷ്ട്രീയ പ്രതിസന്ധിക്ക് രണ്ട്ദിവസത്തിനുള്ളില്‍ പരിഹാരം: കെ.സി വേണുഗോപാല്‍
 • കര്‍ണാടകയില്‍ ഭരണം അട്ടിമറിക്കാന്‍ ബിജെപി നീക്കം: കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനുള്ള പിന്തുണ രണ്ട് സ്വതന്ത്ര എംഎല്‍എമാര്‍ പിന്‍വലിച്ചു
 • തെലങ്കാനയിലും ആന്ധ്രാപ്രദേശിലും വിമാനത്താവളങ്ങള്‍ പെരുകുന്നു; വികസന കുതിപ്പില്‍ പുതിയ മുന്നേറ്റം
 • ഉത്തര്‍ പ്രദേശില്‍ 80 ലോക് സഭാ മണ്ഡലങ്ങളിലും സഖ്യമില്ലാതെ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ്
 • ബലാത്സംഗത്തിനിരയാക്കിയ പെണ്‍കുട്ടിയെ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ വിഷം കുടിപ്പിച്ചു
 • Write A Comment

   
  Reload Image
  Add code here