മഴ കടുത്തു; മലബാര്‍ മേഖലയില്‍ വെളളപ്പൊക്കവും ഉരുള്‍ പൊട്ടലും. മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ ആറു പേര്‍ മരിച്ചു. 12 പേരെ കാണാതായി

Thu,Jun 14,2018


കോഴിക്കോട്: ശക്തമായ മഴയെത്തുടര്‍ന്ന് മലബാര്‍ മേഖലയില്‍ വെളളപ്പൊക്കവും ഉരുള്‍ പൊട്ടലും. ഉരുള്‍ പൊട്ടലില്‍ മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ ആറു പേര്‍ മരിച്ചു.കോഴിക്കോട് താമരശേരിയിലുണ്ടായ ഉരുള്‍ പൊട്ടലില്‍ ഒരു കുടുംബത്തിലെ രണ്ടുകുട്ടികളടക്കം മൂന്നു പേര്‍ മരിച്ചു. ദില്‍ന ഷെറിന്‍ (ഏഴ്), സഹോദരന്‍ മുഹമ്മദ് ഷഹബാസ് (മൂന്നര), അയല്‍വാസി ജാഫറിന്റെ ഏഴു വയസ്സുള്ള മകന്‍ എന്നിവരാണു മരിച്ചത്.നാല് മൃതദേഹങ്ങള്‍ കണ്ടെത്തി.
വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് ഉരുള്‍ പൊട്ടലുണ്ടായത്. ഏറെ നേരം മണ്ണിനടിയില്‍ കിടന്ന കുടുംബത്തെ ആശുപത്രിയില്‍ എത്തിച്ചു. അവിടെ വെച്ചാണ് ദില്‍ന മരിച്ചത്. തൃശൂര്‍ കൊടുങ്ങല്ലൂര്‍ മേത്തലയില്‍ മരത്തിന്റെ കൊമ്പ് ഒടിഞ്ഞുവീണ് വയലമ്പം താണിയത്ത് സുരേഷ് (55) മരിച്ചു.
പറമ്പില്‍ നില്‍ക്കുമ്പോള്‍ സമീപത്തെ വീട്ടിലെ മരക്കൊമ്പ് തലയില്‍ വീഴുകയായിരുന്നു. ഉരുള്‍പൊട്ടലില്‍ അഞ്ചു വീടുകള്‍ ഈ പ്രദേശത്ത് ഒഴുകിപ്പോയി. ഈ വീടുകളിലെ പതിനാറോളം പേരെ കാണാതായതായി സംശയമുണ്ട്. കനത്ത മഴ തുടരുന്നതിനാല്‍ വയനാട് ചുരം വഴിയുള്ള വാഹന ഗതാഗതം പരമാവധി ഒഴിവാക്കണമെന്നു നിര്‍ദേശമുണ്ട്.
വയനാട് ജില്ലയിലും കനത്ത മഴ തുടരുകയാണ്. മണ്ണിടിഞ്ഞും മരങ്ങള്‍ കടപുഴകിയും വയനാട് ചുരത്തില്‍ ഗതാഗതം സ്തംഭിച്ചു. ചുരത്തിലേക്കുള്ള വാഹനങ്ങള്‍ താമരശേരിയിലും ലക്കിടിയിലും വഴിതിരിച്ചുവിടുന്നു. ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് കാരാപ്പുഴ ഡാം തുറന്നുവിട്ടു. ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി.
മുട്ടില്‍ നെന്മേനിയില്‍ വെളളം കയറി ഒറ്റപ്പെട്ട 42 കുടുംബങ്ങള്‍ക്കായി കോളവയല്‍ സെന്റ് ജോര്‍ജ് യുപിസ്‌കൂളില്‍ ദുരിതാശ്വാസക്യാംപ് തുറന്നു. തരിയോട് ഗവ.എല്‍പിഎസിലും ദുരിതാശ്വാസ ക്യാംപ് പ്രവര്‍ത്തിക്കുന്നു.
കട്ടിപ്പാറ മേഖലയില്‍ അഞ്ചു വീടുകള്‍ തകര്‍ന്നു. ഇവിടെ ഒരു കുടുംബത്തിലെ 12 പേരെ കാണാതായി.

Other News

 • നിലയ്ക്കലില്‍ സമരക്കാരുടെ അക്രമം; മാധ്യമ പ്രവര്‍ത്തകരെയും പോലീസിനെയും ആക്രമിച്ചു; ലാത്തിച്ചാര്‍ജ്ജ്
 • തന്ത്രികുടുംബാംഗം രാഹുല്‍ ഈശ്വര്‍ പോലീസ് കസ്റ്റഡിയില്‍
 • ശബരിമലയെച്ചൊല്ലി നടക്കുന്നത് രാഷ്ട്രീയ സമരം; ലക്ഷ്യം കലാപം: ദേവസ്വം മന്ത്രി
 • ശബരിമല; ദേവസ്വം ബോര്‍ഡ് വിളിച്ച ചര്‍ച്ചയില്‍ തീരുമാനമായില്ല, 19 ന് വീണ്ടും യോഗം ചേരും
 • നവകേരള നിര്‍മാണം: പിണറായി ബുധനാഴ്ച യു.എ.ഇയിലെത്തും
 • # മി ടൂ: അലന്‍സിയര്‍ക്കെതിരെ ആരോപണവുമായി നടി ദിവ്യാ ഗോപിനാഥ്
 • പമ്പയിലേക്ക് കെഎസ്ആര്‍ടിസി ബസില്‍ പോയ മാധ്യമ വിദ്യാര്‍ത്ഥികളെ നിലക്കലില്‍ തടഞ്ഞു
 • ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ജയില്‍ മോചിതനായി
 • തുടര്‍ച്ചയായി മൂന്ന് മാസത്തോളം റേഷന്‍ ഭക്ഷ്യ സാധനങ്ങള്‍ വാങ്ങിക്കാത്തവരെ റേഷന്‍ പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ നീക്കം
 • ഫ്രാങ്കോ മുളയ്ക്കലിന് ഉപാധികളോടെ ജാമ്യം ലഭിച്ചു
 • ആത്മാര്‍ഥമായ വിശ്വാസമുണ്ടെങ്കില്‍ കണ്ണൂരിലെ യുവതി ശബരിമലയിലേക്കു വരില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍
 • Write A Comment

   
  Reload Image
  Add code here