2020 ഓടെ പ്രധാന ആണവ നിരായുധീകരണങ്ങള്‍ ഉത്തര കൊറിയ നടപ്പാക്കുമെന്ന് കരുതുന്നുവെന്ന് അമേരിക്ക

Wed,Jun 13,2018


സീയൂള്‍: സംഗപ്പൂര്‍ ഉച്ചകോടിക്കു ശേഷം പുറപ്പെടുവിച്ച സംയുക്ത പ്രഖ്യാപനത്തില്‍ ആണവ നിരായുധീകരണം എന്നു നടപ്പാക്കുമെന്നതിനെപ്പറ്റി ഉത്തര കൊറിയ ഒന്നും പരാമര്‍ശിക്കുന്നില്ലെങ്കിലും 2020 ഓടെ പ്രധാന ആണവ നിരായുധീകരണ നടപടികള്‍ അവര്‍ പൂര്‍ത്തിയാക്കുമെന്നാണ് കരുതുന്നതെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടരി മൈക്ക് പോമ്പിയോ പ്രസ്താവിച്ചു. ഉച്ചകോടിക്കു ശേഷമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ദക്ഷിണ കൊറിയയില്‍ എത്തിയതായിരുന്നു പോമ്പിയോ.
കൊറിയന്‍ ഉപദ്വീപില്‍ സമ്പൂര്‍ണ ആണവനിരായുധീകരണത്തിനായി പ്രവര്‍ത്തിക്കുമെന്ന് പറയന്നുണ്ടെങ്കിലും , ഉത്തര കൊറിയ അത് എങ്ങിനെ, എപ്പോള്‍ നടപ്പാക്കുമെന്ന് വ്യക്തത വരാത്തത് വിമര്‍ശന വിധേയമായിരുന്നു. ഉത്തര കൊറിയന്‍ വിഷയത്തില്‍ ഇനിയും ഏറെ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ടെന്ന് പോമ്പിയോ പറഞ്ഞു. ആണവ പ്രോഗ്രമുകള്‍ നശിപ്പിക്കുമ്പോള്‍ അത് പരിശോധിക്കേണ്ടതുണ്ട് എന്നതു സംബന്ധിച്ച് ഉത്തര കൊറിയയ്ക്ക് ബോധ്യം വന്നിട്ടുണ്ടെന്ന് കരുതുന്നതായി പോമ്പിയോ പറഞ്ഞു. ഇക്കാര്യം സംയുക്ത പ്രസ്താവനയില്‍ ഉള്‍പ്പെടുത്താത്തത് എന്തു കൊണ്ടാണെന്ന ചോദ്യത്തെ പോമ്പിയോ അപലപിച്ചു.
ഉത്തര കൊറിയ ഇനി ആണവ ഭീഷണിയല്ലെന്നും, എല്ലാവരും കൂടുതല്‍ സുരക്ഷിതരായി എന്നും ട്രമ്പ് നേരത്തെ പ്രസ്താവിച്ചിരുന്നു. പക്ഷേ, ഇതിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. കാരണം, ആണവായുധങ്ങളും അതു തൊടുത്തു വിടാനുള്ള ബാലസ്റ്റിക് മിസൈലുകളും ഇപ്പോഴും ഉത്തര കൊറിയയുടെ കൈവശമുണ്ട്. അത് എന്നു നശിപ്പിക്കുമെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല.

Other News

 • വിശുദ്ധ യുദാശ്ലീഹായുടെ തിരുനാളും, തിരുശേഷിപ്പ് വണക്കവും
 • ശബരിമല; ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് കര്‍മ സമിതി
 • എം.എം.ജേക്കബിനെ 'ഓര്‍മ' അനുസ്മരിച്ചു
 • എസ്.എം.സി.സി. ലൈബ്രറി ഉദ്ഘാടനം ചെയ്തു
 • ഫോര്‍ട്ട്‌ബെന്‍ഡ് കൗണ്ടിയില്‍ പ്രചാരണത്തിന് ചൂടേറി; കെ.പി.ജോര്‍ജും ജൂലി മാത്യുവും വിജയ പ്രതീക്ഷയില്‍
 • പ്രവീണ്‍ വധക്കേസ്; സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു
 • ഫ്രം സിംഗപ്പൂര്‍ ടു ന്യൂയോര്‍ക്ക് ; ഏറ്റവും ദൈര്‍ഘ്യമേറിയ പ്രഥമ നോണ്‍ സ്റ്റോപ് വിമാന യാത്ര നിയന്ത്രിച്ചത് ഇന്ത്യന്‍ വംശജര്‍
 • പ്രളയക്കെടുതി: കൈത്താങ്ങായി മാര്‍ത്തോമ്മ യൂത്ത് ഫെലോഷിപ്പും
 • ജമാല്‍ ഖഷോഗിയുടെ 'തിരോധാനം'; സൗദി പ്രതിരോധത്തില്‍, മൈക്ക് പോമ്പിയോ അടിയന്തരമായി സൗദി സന്ദര്‍ശിക്കുന്നു
 • സീറോ മലബാര്‍ നാഷണല്‍ കണ്‍വന്‍ഷന്‍; സോമര്‍സെറ്റില്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് ഒക്ടോബര്‍ 28 ന്
 • ഡാളസില്‍ സീറോ മലബാര്‍ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് നടത്തി
 • Write A Comment

   
  Reload Image
  Add code here