ഹിജാബ് നിബന്ധന; ഇറാനില്‍ നടത്തുന്ന ഏഷ്യന്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ സൗമ്യ സ്വാമിനാഥന്‍ പിന്‍വാങ്ങി

Wed,Jun 13,2018


ന്യൂഡല്‍ഹി: സ്‌പോര്‍ട്‌സ് വേദികള്‍ ഉള്‍പ്പെടെ പൊതുസ്ഥലങ്ങളില്‍ ഹിജാബ് ധരിക്കണമെന്ന നിബന്ധനയോട് എതിര്‍പ്പ് പ്രകടിപ്പിച്ചു കൊണ്ട് ഇറാനില്‍ ജൂലൈ 26 മുതല്‍ ഓഗസ്റ്റ് നാലു വരെ നടത്തുന്ന ഏഷ്യന്‍ ടീം ചെസ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറുകയാണെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ സൗമ്യ സ്വാമിനാഥാന്‍ അറിയിച്ചു. ശിരോവസ്ത്രം ധരിക്കണമെന്ന നിബന്ധന തന്റെ മനുഷ്യാവകാശത്തെയും, അഭിപ്രായ സ്വാതന്ത്രത്തെയും, ചിന്തകളെയും, മതത്തെയും ഹനിക്കുന്നതാണെന്നു കരുതുന്നതായി പിന്മാറ്റം പ്രഖ്യാപിച്ചു കൊണ്ട് ഫേസ്ബുക്കില്‍ നടത്തിയ പോസ്റ്റില്‍ സൗമ്യ കുറിച്ചു.
സ്‌പോര്‍ട്‌സ് താരങ്ങളുടെ കാര്യത്തില്‍ പോലും വിട്ടുവീഴ്ച പ്രകടിപ്പിക്കാത്ത ഇറാന്‍ അധികൃതരുടെ നിലപാടിനെ സൗമ്യ വിമര്‍ശിച്ചു. ദേശീയ ടീമിന്റെ ഡ്രസ് കോഡ് സംഘാടകര്‍ അനുവദിക്കുമെന്ന് മനസിലാക്കുന്നു. പക്ഷേ, മതപരമായ വസ്ത്രം നിര്‍ബന്ധപൂര്‍വം ധരിക്കേണ്ടി വരുന്നത് അംഗീകരിക്കാനാവില്ല. ഇറാന്റെ നിയമ വ്യവസ്ഥയെ താന്‍ ചോദ്യം ചെയ്യുന്നില്ലെന്നും, ഹിജാബ് നിര്‍ബന്ധപൂര്‍വം ധരിക്കണമെന്ന നിബന്ധനയോട് താന്‍ എതിര്‍പ്പു പ്രകടിപ്പിക്കുന്നതെന്നും ചില കമന്റുകള്‍ക്കു മറുപടിയായി സൗമ്യ ഫേസ്ബുക്കില്‍ പ്രതികരിച്ചു.
ഹിജാബ് നിയമത്തിന്റെ പേരില്‍ ഇന്ത്യന്‍ ഷൂട്ടിംഗ് താരം ഹീന സിദ്ദുവും, ജോര്‍ജിയന്‍ - അമേരിക്കന്‍ ചെസ് ചാമ്പ്യന്‍ നാസി പെകിഡ്‌സെയും മുമ്പ് ചാമ്പ്യന്‍ഷിപ്പകള്‍ ബഹിഷ്‌കരിച്ചിട്ടുണ്ട്. വിദേശത്ത് ഹിജാബ് ധരിക്കാതെ മത്സരിച്ചതിന്റെ പേരില്‍ ഇറാന്‍ ചെസ് ചാമ്പ്യന്‍ ദോര്‍സ ദേരലക്ഷ്ണിയെ ഇറാന്‍ ചെസ് ഫെഡറേഷന്‍ നിരോധിക്കുകയുണ്ടായി. ഇതേത്തുടര്‍ന്ന് അമേരിക്കന്‍ ബാനറില്‍ കളിക്കാന്‍ ദോര്‍സ നിര്‍ബന്ധിതയായി. 2016 ല്‍ ഹിജാവ് നിയമത്തിന്റെ പേരില്‍ ഇറാനില്‍ നടന്ന ലോക് ചെസ് ചാമ്പ്യന്‍ഷിപ്പ് ബഹിഷ്‌കിരക്കാന്‍ പല വനിതാ താരങ്ങളും ആഹ്വാനം ചെയ്‌തെങ്കിലും ഇറാന്‍ അധികൃതരുടെ മനസു മാറ്റാന്‍ അത് സഹായകമായില്ല. ഹിജാബിനെ ചൊല്ലി ഉയയര്‍ന്നിട്ടുള്ള വിവാദം കായിക മേഖലയില്‍ നിന്ന് ഇരാനിലെ വനിതകലെ അകറ്റാന്‍ മാത്രമേ ഉപകരിക്കുകയുള്ളൂവെന്ന് ഇറാന്‍ ചെസ് താരമായ മിത്ര ഹെജസ്‌പോര്‍ അഭിപ്രായപ്പെട്ടു.

Other News

 • ശബരിമല സ്ത്രീ പ്രവേശനം അടക്കം സുപ്രീംകോടതി വിധികളില്‍ തെറ്റു സംഭവിച്ചെന്ന് മുന്‍ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു
 • വിമാനത്തില്‍ നിന്ന് 30 അടി താഴ്ചയിലേക്ക് വീണ എയര്‍ ഇന്ത്യാ ജീവനക്കാരിക്ക് പരിക്ക്
 • # മി ടൂ വെളിപ്പെടുത്തല്‍: ആരോപണങ്ങള്‍ കെട്ടിച്ചമച്ചത്, നിയമ നടപടി സ്വീകരിക്കുമെന്ന് എം.ജെ.അക്ബര്‍
 • ഇന്ധനവില ഇന്നും വര്‍ദ്ധിപ്പിച്ചു; പെട്രോളിന് 86 രൂപ കവിഞ്ഞു; ഡീസലിന് 80.66
 • കോണ്‍ഗ്രസിന് തിരിച്ചടി: ഛത്തീസ്ഗഢ്‌ പിസിസി വര്‍ക്കിങ് പ്രസിഡന്റ്‌ ബിജെപിയില്‍
 • മീ ടൂ: എം.ജെ അക്ബറിനെതിരെ ആരോപണവുമായി അമേരിക്കന്‍ മാധ്യമപ്രവര്‍ത്തക
 • സംഗീത വിദുഷി അന്നപൂര്‍ണാ ദേവി അന്തരിച്ചു
 • കാലങ്ങളായി കെട്ടിക്കിടക്കുന്ന കേസുകള്‍ അസ്വസ്ഥത ഉളവാക്കുന്നുവെന്ന് ചീഫ്ജസ്റ്റിസ് ഗെഗോയ്
 • കൊലപാതക കേസുകളില്‍ ആള്‍ ദൈവം രാംപാല്‍ കുറ്റക്കാരനെന്ന് കോടതി; ശിക്ഷ അടുത്തയാഴ്ച പ്രഖ്യാപിക്കും
 • ബംഗലൂരുവില്‍ 1000 കോടി രൂപയുടെ ഐകിയ സ്റ്റോര്‍
 • റഫാല്‍ യുദ്ധവിമാന കരാറിന്റെ രേഖകള്‍ ഹാജരാക്കണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി
 • Write A Comment

   
  Reload Image
  Add code here