ഗൗരി ലങ്കേഷ് വധം; ഒരാള്‍ കൂടി അറസ്റ്റില്‍, ബന്ധമില്ലെന്ന് ശ്രീ രാമ സേന

Wed,Jun 13,2018


ബെംഗ്ലൂര്‍: ഒമ്പതു മാസങ്ങള്‍ക്കു മുമ്പ് രാജ്യത്തെ നടുക്കി മുതിര്‍ന്ന പത്രപ്രവര്‍ത്തകയും സാമൂഹ്യ പ്രവര്‍ത്തയുമായ ഗൗരി ലങ്കേഷിനെ വെടിവച്ചു കൊന്ന കേസില്‍ പരശുറാം വാഗ്മൂര്‍ (26) എന്ന യുവാവിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തു. ഹൈന്ദവ തീവ്രവാ സംഘടനയായ ശ്രീ രാമ സേനയിലെ അംഗമാണ് പരശുറാം എന്ന് പോലീസ് വെളിപ്പെടുത്തിയിരുന്നു. ഈ സംഘടനയുടെ തലവന്‍ പ്രമോദ് മുത്തലിക്കനൊപ്പം നില്‍ക്കുന്ന പരുശുറാമിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിട്ടുണ്. ഏതാനും വര്‍ഷം മുമ്പ് എടുത്ത ഫോട്ടോയാണതെന്ന് കരുതപ്പെടുന്നു. ഈ കേസില്‍ അറസ്റ്റു ചെയ്യപ്പെടുന്ന ആറാമത്തയാളാണ് പരശുറാം.
മത അസിഹിഷ്ണുതയ്ക്ക് എതിരേ ശബ്ദമുയര്‍ത്തിയിരുന്ന ഗൗരി ലങ്കേഷിനെ മത തീവ്രവാദികളാണ് അപായപ്പെടുത്തിയതെന്ന് നേരത്തെ മുതല്‍ ആരോപിക്കപ്പെട്ടിരുന്നു. പരുശുറാമിനെ അറിയില്ലെന്നും, ഇയാള്‍ക്ക് ശ്രീ രാമ സേനയുമായി ബന്ധമില്ലെന്നും മുത്തലിക്ക് അവകാശപ്പെട്ടു. ആയിരുക്കണക്കിനാളുകള്‍ എന്നോടൊപ്പം നിന്ന് ഫോട്ടോ എടുക്കാറുണ്ട്. റോഡിലൂടെ നടക്കുമ്പോഴും, ഹോട്ടലില്‍ പോകുമ്പോഴും, ചിലപ്പോള്‍ വീട്ടില്‍ വന്നും പലരും ഫോട്ടോ എടുക്കുന്നുണ്ട്. അതുകൊണ്ടു മാത്രം ഒരാള്‍ ശ്രീ രാമ സേനാംഗമാണെന്നു പറയാനാവില്ലെന്ന് മുത്തലിക്ക് ചൂണ്ടിക്കാട്ടി.പരശുറാമിനെ താന്‍ ഓര്‍ക്കുന്നു പോലുമില്ല. ഫോട്ടോ പ്രചരിക്കുന്നതിന് തനിക്ക് എന്തു ചെയ്യാനാകുമെന്ന് അദ്ദേഹം ചോദിച്ചു.
മംഗ്ലൂരില്‍ 2009 ലുണ്ടായ പബ് ആക്രമണ കേസില്‍ തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ച് മുത്തലിക്ക്, ചോദ്യം ചെയ്യലിന്റെ പേരില്‍ മുമ്പും ഹൈന്ദവ പ്രവര്‍ത്തകരെ പോലീസ് മര്‍ദിച്ചിരുന്നുവെന്ന് ആരോപിച്ചു. കേസില്‍ പരശുറാമിനെ ഇപ്പോള്‍ അറസ്റ്റു ചെയ്തിട്ടുണ്ട്. കോടതിയില്‍ കുറ്റം തെളിയിക്കട്ടെ. കുറ്റക്കരാനെന്നു കണ്ടാല്‍ അര്‍ഹമായ ശിക്ഷ നല്‍കണം. അതുവരെ ഒന്നും പറയാനാവില്ലെന്ന് മുത്തലിക്ക് നിരീക്ഷിച്ചു. ഗൗരി ലങേകഷിനെ വധിച്ച നടപടി തെറ്റാണെന്നും , കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണമെന്നും ഒരു ചോദ്യത്തിനുത്തരമായി മുത്തലിക്ക് പറഞ്ഞു. ഹിന്ദു യുവ സേനാ സ്ഥാപകന്‍ നവീന്‍ കുമാറാണ് ഈ കേസില്‍ ആദ്യം അറസ്റ്റു ചെയ്യപ്പെട്ടത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ അഞ്ചിന് വീടിനു മുന്നില്‍ വച്ചാണ് ഗൗരി ലങ്കേഷ് വെടിയേറ്റ് മരിച്ചത്. തീവ്ര ഹിന്ദുത്വ വാദത്തെ ഗൗരി ലങ്കേഷ് ശക്തമായി എതിര്‍ത്തിരുന്നു.

Other News

 • ശബരിമല സ്ത്രീ പ്രവേശനം അടക്കം സുപ്രീംകോടതി വിധികളില്‍ തെറ്റു സംഭവിച്ചെന്ന് മുന്‍ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു
 • വിമാനത്തില്‍ നിന്ന് 30 അടി താഴ്ചയിലേക്ക് വീണ എയര്‍ ഇന്ത്യാ ജീവനക്കാരിക്ക് പരിക്ക്
 • # മി ടൂ വെളിപ്പെടുത്തല്‍: ആരോപണങ്ങള്‍ കെട്ടിച്ചമച്ചത്, നിയമ നടപടി സ്വീകരിക്കുമെന്ന് എം.ജെ.അക്ബര്‍
 • ഇന്ധനവില ഇന്നും വര്‍ദ്ധിപ്പിച്ചു; പെട്രോളിന് 86 രൂപ കവിഞ്ഞു; ഡീസലിന് 80.66
 • കോണ്‍ഗ്രസിന് തിരിച്ചടി: ഛത്തീസ്ഗഢ്‌ പിസിസി വര്‍ക്കിങ് പ്രസിഡന്റ്‌ ബിജെപിയില്‍
 • മീ ടൂ: എം.ജെ അക്ബറിനെതിരെ ആരോപണവുമായി അമേരിക്കന്‍ മാധ്യമപ്രവര്‍ത്തക
 • സംഗീത വിദുഷി അന്നപൂര്‍ണാ ദേവി അന്തരിച്ചു
 • കാലങ്ങളായി കെട്ടിക്കിടക്കുന്ന കേസുകള്‍ അസ്വസ്ഥത ഉളവാക്കുന്നുവെന്ന് ചീഫ്ജസ്റ്റിസ് ഗെഗോയ്
 • കൊലപാതക കേസുകളില്‍ ആള്‍ ദൈവം രാംപാല്‍ കുറ്റക്കാരനെന്ന് കോടതി; ശിക്ഷ അടുത്തയാഴ്ച പ്രഖ്യാപിക്കും
 • ബംഗലൂരുവില്‍ 1000 കോടി രൂപയുടെ ഐകിയ സ്റ്റോര്‍
 • റഫാല്‍ യുദ്ധവിമാന കരാറിന്റെ രേഖകള്‍ ഹാജരാക്കണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി
 • Write A Comment

   
  Reload Image
  Add code here