'തരിവളയിട്ട കൈകള്‍' നിയന്ത്രിക്കുന്ന ഷോപ്പിംഗ് മാള്‍ കോഴിക്കോട്ട് ഒരുങ്ങുന്നു

Wed,Jun 13,2018


കോഴിക്കോട്: വനിതകളുടെ നിയന്ത്രണത്തിലുള്ളതും വനിതകളുടെ കാര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതുമായ ഷോപ്പിംഗ് മാള്‍ കോഴിക്കോട്ട് ഒരുങ്ങുന്നു. അടുത്ത ഓണക്കാലത്ത് ഉദ്ഘാടനം ചെയ്യപ്പെടുന്ന ഈ മാളില്‍ പ്രത്യക്ഷമായും, പരോക്ഷമായും മുന്നോറോളം വനിതകള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കും. ജില്ലാ കുടുംബശ്രീ മിഷന്റെ സഹകരണത്തോടെ കോഴിക്കോട് കോര്‍പറേഷന്‍ കുടുംബശ്രീയാണ് നവീനമായ ഈ പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്.
കുടുംബശ്രീയുടെ ഇരുപതാം വാര്‍ഷികത്തില്‍ നടപ്പാക്കുന്ന ഈ പദ്ധതിയില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് മുന്‍തൂക്കം നല്‍കുന്നതോടൊപ്പം വനിതാ സൊസൈറ്റികള്‍ക്കും, സ്വകാര്യ വനിതാ സംരഭകര്‍ക്കും അവസരം നല്‍കുമെന്നും കുടുംബശ്രീ പ്രൊജക്ട് ഓഫീസര്‍ റംസി ഇസ്മയില്‍ പറഞ്ഞു. 'കുടുംബശ്രീ മഹിളാ മാള്‍' എന്നു നാമകരണം ചെയ്തിട്ടുള്ള ഈ ഷോപ്പിംഗ് കേന്ദ്രം അഞ്ചു നിലകളിലായി 36,000 അടി ചതുരശ്ര സ്ഥലത്ത് വ്യാപിച്ചു കിടക്കുന്നു. മാളിന്റെ മാനേജ്‌മെന്റും ഭരണ ചുമതലയും വനിതകള്‍ക്കായിരിക്കുമെന്നു മാത്രമല്ല എല്ലാ ജീവനക്കാരും വനിതകളായിരിക്കുമെന്ന പ്രത്യേകതയുമുണ്ടായിരിക്കും. ഹെല്‍ത്ത് ക്ലബ്, ഫുഡ് കോര്‍ട്ട്, സ്പാ, കോസ്മറ്റിക് ജ്വല്ലറി കടകള്‍, വ്യവസായ സംരംഭകത്വ പരിശീലന കേന്ദ്രം, വനിതാ സഹകരണ ബാങ്ക് തുടങ്ങിയവയൊക്കെ മാളിലുണ്ടാവും. സംസ്ഥാനമൊട്ടാകെ തുടങ്ങാന്‍ ഉദ്ദേശിക്കുന്ന വിപുലീകരിച്ച കുടുംബശ്രീ ബസാറുകളുടെ തുടക്കമാണ് കോഴിക്കോട്ടെ മാള്‍ എന്ന് റംസി പറഞ്ഞു.
ഓണം, ക്രിസ്മസ്, വിഷു തുടങ്ങിയ ആഘോഷാവസരങ്ങളില്‍ പല കുടുംബശ്രീ യൂണിറ്റുകളും, വനിതകളും പല തരത്തിലുള്ള ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കാറുണ്ട്. എന്നാല്‍ ആഘോഷ സീസണ്‍ കഴിയുന്നതോടെ ഇവര്‍ മാര്‍ക്കറ്റില്‍ നിന്ന് പിന്‍വാങ്ങുകയാണ് പതിവ്. ഇത്തരത്തിലുള്ളവര്‍ക്ക് സ്ഥിരമായി മാര്‍ക്കറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് മഹിളാ മാളിന്റെ ലക്ഷ്യം. മാളില്‍ ഒരു കട ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന പ്രജിഷ ഫാഷന്‍ ഡിസൈനിംഗില്‍ ഡിപ്ലോമയും, ഡിഗ്രിയും നേടിയിട്ടുണ്ട്. വീട്ടിലിരുന്ന് ചെറിയ തോതില്‍ ഗാര്‍മെന്റ് ബിസിനസ് നടത്തുന്ന പ്രജിഷ ഗസ്റ്റ് ലക്ചററായി ക്ലാസെടുക്കാന്‍ പോകാറുണ്ട്. ഓര്‍ഡറുകള്‍ കൂടിയതോടെ പല കസ്റ്റമേഴ്‌സും ഒരു കട തുടങ്ങാന്‍ പ്രജീഷയോട് നിര്‍ദേശിച്ചിരുന്നു. മാളില്‍ ഒരു ബൊട്ടീക് തുടങ്ങാനാണ് പ്രജീഷ ഒരുങ്ങുന്നത്.
വീട്ടിലിരുന്ന് പഴം നിറച്ചത്, ഉണക്കായ, പുതിയാപ്ല കോഴി തുടങ്ങിയ രുചിക്കൂട്ടുകള്‍ തയാറാക്കി വരുന്ന ഷാഹിതയും മാളില്‍ രുചിയുടെ നിറക്കൂട്ട് ഒരുക്കാന്‍ തയാറെടുക്കുകയാണ്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും നടന്ന കുടംബശ്രീ ഫെസ്റ്റുകളില്‍ സ്റ്റാളിട്ടപ്പോള്‍ ഷാഹിത തയാറാക്കിയ വിഭവങ്ങള്‍ക്ക് വലിയ ഡിമാന്‍ഡായിരുന്നു. തിരുവനന്തപുരത്തുള്ളവര്‍ക്ക് മലബാര്‍ ഭക്ഷണത്തോട് വലിയ താല്‍പര്യമാണെന്നും, അവിടെ ഒരു കട തുടങ്ങാന്‍ പലരും ആവശ്യപ്പെട്ടുവെന്നും ഷാഹിത പറയുന്നു. വൈവിധ്യമാര്‍ന്ന കഴിവുകളുള്ള വനിതകളെ ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് കുടുംബശ്രീ കോഴിക്കോട്ട് പുതിയൊരു തുടക്കം കുറിക്കാന്‍ പോവുകയാണ്.

Other News

 • ദുരിതാശ്വാസ ക്യാമ്പിലേക്ക് അരിച്ചാക്ക് ചുമന്നിറക്കാന്‍ ഐ.എ.എസുകാരായ രാജമാണിക്യവും ഉമേഷും
 • കനത്ത മഴയെ തുടര്‍ന്ന് മൂന്നാര്‍ ഒറ്റപ്പെട്ടു; സംസ്ഥാനത്ത് അടുത്ത 5 ദിവസത്തേക്ക് കൂടി മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
 • പ്രളയക്കെടുതിയില്‍ 8316 കോടി രൂപയുടെ നഷ്ടം; ഇക്കുറി സര്‍ക്കാര്‍ ഓണാമാഘോഷിക്കില്ല; തുക ദുരിതാശ്വാസത്തിന് ചെലവിടും
 • ദുരിതാശ്വാസ നിധിയിലേക്കുള്ള 25 ലക്ഷം രൂപ മോഹന്‍ലാല്‍ മുഖ്യമന്ത്രിക്കു കൈമാറി
 • പീഡന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പോലീസ് എട്ടര മണിക്കൂര്‍ ചോദ്യം ചെയ്തു; അറസ്റ്റ് ചെയ്തില്ല
 • ഇ.പി ജയരാജന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിച്ചു
 • പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായി സ്ഥാനക്കയറ്റം കിട്ടണമെങ്കില്‍ ഇനി എസ്‌ഐമാര്‍ പ്രപത്യേക പരീക്ഷ പാസാകണം
 • മുഖ്യമന്ത്രിയടക്കം പ്രമുഖരെ ഫെയ്‌സ് ബുക്ക് ലൈവിലൂടെ വെല്ലുവിളിച്ച യുവാവ് മയക്ക് മരുന്ന് കടത്ത് കേസില്‍ കുടുങ്ങി
 • ദുരിതാശ്വാസവുമായി ജയസൂര്യ; സാമ്പത്തിക സഹായം നല്‍കി തമിഴ് നടികര്‍ സംഘവും താരങ്ങളും
 • വയനാട്ടിലും ഇടുക്കിയിലും കനത്ത മഴ തുടരുന്നു; നാലു ദിവസം കൂടി സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
 • കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് മഴക്കെടുതി വിലയിരുത്താന്‍ കേരളത്തിലെത്തി
 • Write A Comment

   
  Reload Image
  Add code here